പൾസർ 200എൻഎസിന് പുതിയ നിറങ്ങൾ

Posted By:

ബജാജ് പള്‍സര്‍ 200 വേക്കഡ് സ്‌പോര്‍ടിന് രണ്ട് പുതിയ നിറങ്ങള്‍ കൂടി ചേര്‍ത്തു. നിലവിലുള്ളവയില്‍ നിന്ന് വ്യത്യസ്തമായി പുതിയവ രണ്ട് നിറങ്ങളുടെ ചേരുവയിലാണ് വരുന്നത്.

വെള്ളയും കറുപ്പും നിറങ്ങളുടെ സംയോജനമാണ് ഒരു കോമ്പനേഷന്‍. മറ്റൊന്ന് ചുവപ്പും കറുപ്പും നിറങ്ങളുടെ ചേരുവയും.

മസ്റ്റര്‍ഡ് യെല്ലോ, ചെറി ബ്ലാക്, സഫയര്‍ ബ്ലൂ, ടോസ്‌ക റെഡ് എന്നീ നിറങ്ങളാണ് നിലവില്‍ 200നേക്കഡ് സ്‌പോര്‍ടിനുള്ളത്.

199.5സിസി ശേഷിയുള്ള എന്‍ജിനാണ് പള്‍സര്‍ 200എന്‍എസ് പേറുന്നത്. കെടിഎമ്മില്‍ നിന്ന് സോഴ്‌സ് ചെയ്യുന്ന ഈ എന്‍ജിന്‍ 9500 ആര്‍പിഎമ്മില്‍ 23.52 പിഎസ് കരുത്തും 8000 ആര്‍പിഎമ്മില്‍ 19.3 എന്‍എം ചക്രവീര്യവും പകരുന്നു.

Bajaj Pulsar 200NS Gets Two New Colours

പള്‍സര്‍ 200 എന്‍എസ്സില്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികത കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ 2014ടെ യാഥാര്‍ത്ഥ്യമാകുമെന്ന് കേള്‍ക്കുന്നുണ്ട്. ഇത് വാഹനത്തിന്റെ പ്രകടനത്തിലും ഇന്ധനക്ഷമതയിലും കാര്യപ്പെട്ട മാറ്റങ്ങളുണ്ടാക്കും.

നടിമാർ കാർ കഴുകുമ്പോൾ

200എന്‍എസ്സിന് പൂര്‍ണണായും ഫെയറിംഗ് ഘടിപ്പിച്ച ഒരു പതിപ്പ് ബജാജ് ഗൗരവമായി ആലോചിക്കുന്നുണ്ട്. ഈ പദ്ധതി 2014 തുടക്കത്തില്‍ യാഥാര്‍ത്ഥ്യമാകും എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. 200എസ്എസ് എന്നായിരിക്കും വാഹനത്തിന് പേര്.

കെടിഎം ഡ്യൂക്കില്‍ നിന്നുള്ള എന്‍ജിനുമായി കുറെക്കൂടി വലിയ എന്‍ജിനോടു കൂടിയ ഒരു പള്‍സര്‍ മോഡല്‍ അധികം താമസിക്കാതെ വിപണിയിലെത്തിയേക്കും. എന്നെന്നും എപ്പോഴെന്നും പറയാറായിട്ടില്ല.

English summary
Bajaj Pulsar 200NS, the two wheeler manufacturer's flagship motorcycle gets two new colour options. The new colour options are dual tone, unlike the existing colours.
Story first published: Tuesday, November 19, 2013, 17:11 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark