'ഹസ്‌കി' ബൈക്കുകള്‍ ബജാജ് നിര്‍മിക്കും?

Written By:

ലോകത്തിലെ ഏറ്റവും പഴക്കമുള്ള മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളിലൊന്നാണ് 'ഹസ്‌കി' എന്നറിയപ്പെടുന്ന ഹ്‌സ്‌ക്‌വേര്‍ണ മോട്ടോര്‍സൈക്കിള്‍. ഇന്ന് ഈ ബ്രാന്‍ഡ് കെടിഎം ഉടമസ്ഥതയിലാണുള്ളത്. 1900ങ്ങളില്‍ വിപണിയിലെത്തിത്തുടങ്ങിയ ഹസ്‌കി ബ്രാന്‍ഡ് വാഹനങ്ങള്‍ ഓഫ്-റോഡിംഗ് തല്‍പരര്‍ക്ക് ഏറെ പ്രിയപ്പെട്ട വാഹനങ്ങള്‍ പുറത്തിറക്കുന്നു. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഓഫ് റോഡിംഗ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളിലൊന്നാണ് ഹസ്‌കി.

മോട്ടോക്രോസ്, എന്‍ഡ്യൂറോ എന്നിങ്ങനെയുള്ള ഓഫ്‌റോഡ് റേസിംഗ് മേഖലകളില്‍ ഹസ്‌കി മോട്ടോര്‍സൈക്കിളുകള്‍ക്ക് വലിയ പ്രിയമുണ്ട്. ഇന്ത്യയില്‍ ഇത്തരം സ്‌പോര്‍ട്‌സുകള്‍ക്കുള്ള സാധ്യത വലിയതാണ്. വലിയ പണച്ചെലവുള്ള ട്രാക്കുകളെയല്ല ഈ സ്‌പോര്‍ട്‌സ് ആശ്രയിക്കുന്നത്. തികച്ചും ഓഫ്-റോഡിംഗ് തന്നെയാണ് ഈ സ്‌പോര്‍ട്‌സ്.

ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ ഹസ്‌കി ബൈക്കുകള്‍ താരങ്ങളാണെങ്കിലും വിപണിയില്‍ വലിയ നേട്ടങ്ങളുണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കെടിഎമ്മിന്റെ ഓഹരികള്‍ കൈവശമുള്ള ബജാജ് ഒരു കൈ നോക്കാനുള്ള പുറപ്പാടിലാണെന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്.

ഇരുചക്രലോകത്തിന് തീക്കൊടുത്ത ഹർലി

2007ല്‍ എംവി അഗസ്റ്റയുടെ കൈവശമായിരുന്നു ഈ ബ്രാന്‍ഡ്. പിന്നീടിത് ബിഎംഡബ്ല്യു സ്വന്തമാക്കി. രണ്ടുകൂട്ടര്‍ക്കും കമ്പനിയെ ലാഭത്തിലാക്കാനായില്ല. പിന്നീടാണ് കെടിഎമ്മില്‍ പക്കല്‍ ഈ ബ്രാന്‍ഡ് എത്തുന്നത്, 2013ല്‍.

KTMs Husqvarna To Be Built In India By Bajaj

ദില്ലിയില്‍ വെച്ച് നടത്തിയ ഒരു പത്രസമ്മേളനത്തില്‍ വെച്ച് കെടിഎം സിഇഒ സ്റ്റീഫന്‍ പിയറര്‍ ഹസ്‌ക്‌വാന ബ്രാന്‍ഡില്‍ പുതിയ വാഹനങ്ങള്‍ കൊണ്ടുവരാനുള്ള പദ്ധതിയെക്കുറിച്ച് സംസാരിക്കുകയുണ്ടായി.

690 ഡ്യൂക്ക് 2015ൽ എത്തും?

ഡ്യൂക്ക് വാഹനങ്ങള്‍ നിലവില്‍ ബജാജിന്റെ ഛക്കന്‍ പ്ലാന്റില്‍ നിര്‍മിക്കുന്നുണ്ട്. ഇതുപോലെ ഹസ്‌കി ബ്രാന്‍ഡ് വാഹനങ്ങളും ഇന്ത്യയില്‍ നിര്‍മിക്കുവാനാണ് കെടിഎം ആലോചിക്കുന്നത്. 2015നു മുമ്പായിത്തന്നെ ഇതിനായുള്ള നീക്കങ്ങള്‍ നടത്തും. 

English summary
Husqvarna branded Motorcycles will be built in India by Bajaj, though finer details are yet to emerge.
Story first published: Saturday, November 23, 2013, 13:19 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark