കുട്ടികൾക്കുള്ള 'മുതിര്‍ന്ന' കളിപ്പാട്ടം

കുട്ടികള്‍ക്കെല്ലാമിപ്പോള്‍ വലിയവരുടെ കളികളാണ്. വലിയ കളികളിഷ്‌പ്പെടുന്ന ചെറിയ കുട്ടികള്‍ക്കുവേണ്ടിയാണ് ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ 'മിനി അഗ്നി സെഡ്' എന്ന ബൈക്ക് അവതരിച്ചിട്ടുള്ളത്. പേര് സൂചിപ്പിക്കുന്നതുപോലെ ഈ വാഹനം വലിപ്പത്തിന്റെ കാര്യത്തില്‍ വല്ലാത്ത ചെറുപ്പം സൂക്ഷിക്കുന്നു.

അഞ്ട് വയസ്സുമുതല്‍ പ്രായമുള്ളവര്‍ക്കു വേണ്ടി ഡിസൈന്‍ ചെയ്തിട്ടുള്ളതാണിത്. കാഴ്ചയില്‍ ഒരു സ്‌പോര്‍ട്‌സ് ബൈക്കിന്റെ എല്ലാം ഭാവങ്ങളും ഈ വാഹനത്തിനുണ്ടെന്നു കാണാം.

നിങ്ങൾ കാറിൽ 'അത്' ചെയ്തിട്ടുണ്ടോ?

വളരെ അത്യാവശ്യമാണെങ്കില്‍ മുതിര്‍ന്നവര്‍ക്കും ഈ ബൈക്ക് ഓടിക്കാവുന്നതാണെന്ന് കമ്പനി അറിയിക്കുന്നുണ്ട്.

Agni Motors Electric Bike At 2014 Auto Expo

ചെറിയ കുട്ടികള്‍ക്കുള്ളതാണ് ഈ ബൈക്കെങ്കിലും കുതിരശക്തിയുടെ കാര്യത്തില്‍ ഒട്ടും കോംപ്രമൈസ് ചെയ്യുന്നില്ല മിനി അഗ്നിയുടെ ഇലക്ട്രിക് മോട്ടോര്‍. 15 കുതിരകളുടെ കരുത്താണ് അഗ്നിക്കുള്ളത്. ഒരു സാധാരണ കമ്യൂട്ടര്‍ ബൈക്കിന്റെ ശരാശരി എന്‍ജിന്‍ കരുത്ത് 8 കുതിരശക്തിയാണെന്നോര്‍ക്കുക.

കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍ ഈ എന്‍ജിന്‍ കരുത്ത് കുറച്ച് നല്‍കുവാന്‍ കമ്പനി നിര്‍ദ്ദേശിക്കുന്നു. ഇതിനുള്ള സംവിധാനം ബൈക്കിലുണ്ട്.

മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ പായുവാന്‍ ഈ ഇലക്ട്രിക് ബൈക്കിന് സാധിക്കും. ഇതും കുറയ്ക്കുവാന്‍ സാധിക്കുന്നതാണ്.

ബാറ്ററി ഒരുതവണ ചാര്‍ജ് ചെയ്താല്‍ 30 കിലോമീറ്റര്‍ റെയ്ഞ്ച് ലഭിക്കും മിനി അഗ്നിക്ക്. ഗുജറാത്ത് ആസ്ഥാനമായുള്ള അഗ്നി മോട്ടോഴ്‌സാണ് മിനി അഗ്നിയുടെ നിര്‍മാണത്തിനു പിന്നില്‍. ഇവര്‍ക്ക് ഒരു റേസിംഗ് ടീമുമുണ്ട്; അഗ്നി റേസിംഗ് എന്ന പേരില്‍.

Most Read Articles

Malayalam
English summary
Agni Motors is a manufacturer of highly efficient D.C. motors, they are based in Gujarat, India. This Auto Expo they showcased ‘Mini Agni Z', their mini electric motorcycle.
Story first published: Friday, February 14, 2014, 17:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X