ഹെഡ്‌ലൈറ്റിട്ട് ഓടിക്കാന്‍ തയ്യാറായിക്കൊള്ളൂ; ഏപ്രില്‍ മുതല്‍ ടൂവീലറുകളില്‍ എഎച്ച്ഒ നിര്‍ബന്ധം

Written By: Dijo

രാജ്യത്ത് പ്രതിദിനം വര്‍ധിച്ച് വരുന്ന റോഡ് അപകടങ്ങള്‍ ഭരണത്തലപ്പത്ത് വരെ അസ്വസ്ഥതകള്‍ ഉളവാക്കുന്നു. അതിനാല്‍ അപകട തോത് കുറയ്ക്കുന്നതിനായുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. ഇതിന്റെ ഭാഗമായി ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് വില്‍ക്കപ്പെടുന്ന പുതിയ ടൂവീലര്‍ മോഡലുകളില്‍ എല്ലാം ഇനി ഹെഡ് ലൈറ്റുകള്‍ ഓണായിരിക്കും.

ഏപ്രില്‍ മാസം മുതല്‍ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് ഓണ്‍ സംവിധാനത്തിലായിരിക്കണം ടൂ വീലര്‍ മോഡലുകള്‍ വിപണയില്‍ അവതരിക്കേണ്ടതെന്ന കര്‍ശന നിര്‍ദ്ദേശം കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കി.

അതിനാല്‍ ഇനി മോഡലുകളില്‍ ഇഗ്നിഷന്‍ ഓണാക്കുന്ന പക്ഷം ഹെഡ്‌ലൈറ്റുകള്‍ തനിയെ കത്തും. പുതിയ നിര്‍ദ്ദേശപ്രകാരം രാത്രി-പകല്‍ വ്യത്യാസമില്ലാതെ എപ്പോഴും ടൂ-വീലറുകളില്‍ ഹെഡ്‌ലൈറ്റുകള്‍ ഓണായിരിക്കും.

കാറുകളിലെ ഡെയ്‌ടൈം റണിംഗ് ലാമ്പുകള്‍ക്ക് സമാനമായ എഎച്ച്ഒ സംവിധാനം ടൂവീലറുകളില്‍ പ്രാവര്‍ത്തികമാക്കുന്നതോടെ അപകട നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍.

ഇത് റോഡ് യാത്രക്കാരുടെ ശ്രദ്ധ പിടിച്ച് പറ്റി അപകട നിരക്ക് കുറയ്ക്കുമെന്നാണ് നിരീക്ഷണം. കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ അപകടങ്ങളില്‍ 30 ശതമാനം പങ്ക് ടൂവീലറുകള്‍ക്കാണ് ഉള്ളത്.

മാത്രമല്ല, കര്‍ണാടകയിലെ റോഡപകടങ്ങളില്‍ മരിച്ച 1.4 ലക്ഷം പേരില്‍ 32524 പേര്‍ ടൂവീലര്‍ യാത്രികരാണെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

 

 

വികസിത രാഷ്ട്രങ്ങളില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഈ സംവിധാനം നിലവിലുണ്ടെങ്കില്‍ കഴിഞ്ഞ വര്‍ഷം മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ഇത് ഇന്ത്യയില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്.

അതേസമയം, പുത്തന്‍ നടപടിക്ക് എതിരെ രാജ്യവ്യാപകമായി ടൂവീലര്‍ ഉപഭോക്താക്കള്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.

എഎച്ച്ഒ സംവിധാനത്തെ താത്കാലികമായി നിര്‍ത്തി വെയ്ക്കാനുള്ള ബദല്‍ സംവിധാനത്തിനായി ഒരു വലിയ ശതമാനം ഉപഭോക്താക്കള്‍ ഷോറൂമുകളെ സമീപിച്ചിട്ടുണ്ട്.

 

എഎച്ച്ഒ സംവിധാനത്തെ താത്കാലികമായി നിര്‍ത്തി വെയ്ക്കാനുള്ള ബദല്‍ സംവിധാനത്തിനായി ഒരു വലിയ ശതമാനം ഉപഭോക്താക്കള്‍ ഷോറൂമുകളെ സമീപിച്ചിട്ടുണ്ട്.

 

 

ജസ്റ്റിസ് രാധാകൃഷ്ണന്‍ കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ 2017 ഏപ്രില്‍ ഒന്ന് മുതല്‍ എഎച്ച്ഒ സംവിധാനം കര്‍ശനമാക്കണമെന്ന് 2016 മാര്‍ച്ച് മാസം കേന്ദ്രസര്‍ക്കാര്‍ അറിയിപ്പ് നല്‍കുകയായിരുന്നു.

അതേസമയം, എഎച്ച്ഒ നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ കെടിഎം, ബജാജ്, ടിവിഎസ് ഉള്‍പ്പെടെയുള്ള നിര്‍മ്മാതാക്കളെല്ലാം മോഡലുകളില്‍ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പുറത്തിറക്കുന്നത്.

ഏപ്രില്‍ ഒന്ന് മുതല്‍ തന്നെയാണ് ഭാരത് സ്റ്റേജ് IV നിര്‍ദ്ദേശങ്ങളും ഇന്ത്യയില്‍ നടപ്പിലാകുന്നത്. 2018 ഏപ്രില്‍ മുതല്‍ എല്ലാ മോഡലുകളും യുണീഫോം ക്രാഷ് ടെസ്റ്റ് പാസായിരിക്കണമെന്ന നിര്‍ദ്ദേശവും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

വാര്‍ത്തകളിലേക്ക് ഒരു എത്തിനോട്ടം:

റോയല്‍ എന്‍ഫീല്‍ഡിനെ വെല്ലുവിളിച്ചുള്ള ബജാജ് ഡോമിനാര്‍ 400 ന്റെ ചിത്രങ്ങള്‍

ജനീവ മോട്ടോര്‍ ഷോയിലെ ഹിറ്റ് മോഡല്‍ മാരുതി സുസൂക്കി സ്വിഫ്റ്റ് 2017 ന്റെ ചിത്രങ്ങള്‍

ടോയോട്ട ഇന്നോവ ക്രിസ്റ്റ ഫോട്ടോ ഗാലറി

സബ്‌കോമ്പാക്ട് സെഡാന്‍ ശ്രേണിയില്‍ പുത്തന്‍ ഡിസൈനുമായി ടാറ്റ ടിഗോര്‍

English summary
Automatic Headlamp On feature to be mandatory in two wheelers from April 1, 2017. read in Malayalam.
Please Wait while comments are loading...

Latest Photos