ഡിസൈനില്‍ വിപ്ലവം; ടാറ്റ ടിഗോര്‍ ഫസ്റ്റ് ഡ്രൈവ് റിവ്യു

Written By: Dijo

ടാറ്റ ടിഗോര്‍ വിപണിയിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. സെഡാന്‍ ശ്രേണിയില്‍ പുത്തന്‍ ഡിസൈനിലൂടെ വിപ്ലവങ്ങള്‍ സൃഷ്ടിക്കാനാണ് ടിഗോറിലൂടെ ടാറ്റ ലക്ഷ്യമിടുന്നത്. രാജ്യത്തെ ഡെഡാന്‍ സങ്കല്‍പങ്ങളില്‍ നിന്നും ഒരല്‍പം വ്യത്യസ്തമായി എത്തുന്ന ടിഗോര്‍ വിപണി കീഴടക്കുമോ?

ഡിസൈനില്‍ വിപ്ലവം; ടാറ്റ ടിഗോര്‍ ഫസ്റ്റ് ഡ്രൈവ് റിവ്യു

ഹാച്ച്ബാക്ക് ശ്രേണിയില്‍ ടാറ്റയുടെ ഹിറ്റ് മോഡല്‍ ടിയാഗോയുടെ രൂപകല്‍പനയെ കടമെടുത്താണ് സെഡാന്‍ മോഡല്‍ ടിഗോറിനെ കമ്പനി ഒരുക്കിയിട്ടുള്ളത്. മോഡല്‍ ലൈനപ്പില്‍ ടാറ്റ സെസ്റ്റിന് പിന്നിലാണ് ടിഗോറിന് ടാറ്റ സ്ഥാനം നല്‍കുക.

ഡിസൈനില്‍ വിപ്ലവം; ടാറ്റ ടിഗോര്‍ ഫസ്റ്റ് ഡ്രൈവ് റിവ്യു

പണത്തിനുള്ള മൂല്യം ടാറ്റ ടിഗോര്‍ കാഴ്ചവെക്കുന്നുണ്ടോ? ഈ ചോദ്യത്തിനുള്ള ഉത്തരം ഞങ്ങളുടെ ഫസ്റ്റ് ഡ്രൈവ് റിവ്യു അറിഞ്ഞതിന് ശേഷം തീരുമാനിക്കാം.

ഡിസൈനില്‍ വിപ്ലവം; ടാറ്റ ടിഗോര്‍ ഫസ്റ്റ് ഡ്രൈവ് റിവ്യു

ഡിസൈന്‍

ഹാച്ച്ബാക്ക് സഹോദരനായ ടിയാഗോയുടെ മുഖസാദൃശ്യവുമായാണ് സബ്‌കോമ്പാക്ട് സെഡാന്‍ ശ്രേണിയില്‍ ടിഗോര്‍ വരുന്നത്. ടാറ്റയുടെ സിഗ്നേച്ചര്‍ ഗ്രില്ലിന് ഇത്തവണ ക്രോം ലൈനിങ്ങിലൂടെ ടിഗോര്‍ മാറ്റ് വര്‍ധിപ്പിക്കുന്നു.

ഡിസൈനില്‍ വിപ്ലവം; ടാറ്റ ടിഗോര്‍ ഫസ്റ്റ് ഡ്രൈവ് റിവ്യു

കൂടാതെ, പ്രോജക്ടര്‍ യൂണിറ്റുകളായ സ്‌മോക്ഡ് ഹെഡ്‌ലാമ്പുകളെ ഇതേ ക്രോം ലൈനിംങ്ങാണ് ബന്ധിപ്പിക്കുന്നതും.

ഡിസൈനില്‍ വിപ്ലവം; ടാറ്റ ടിഗോര്‍ ഫസ്റ്റ് ഡ്രൈവ് റിവ്യു

ഇനി ടിഗോറിന്റെ വശങ്ങളിലേക്ക് ശ്രദ്ധിക്കാം. ചരിഞ്ഞിറങ്ങുന്ന റൂഫ് ലൈന്‍ കാഴ്ചക്കാരുടെ ശ്രദ്ധ നേടുന്നതില്‍ വിജയിക്കുന്നു. 15 ഇഞ്ച് അലോയ് വീലിലാണ് ടിഗോര്‍ സഞ്ചരിക്കുന്നത്.

ഡിസൈനില്‍ വിപ്ലവം; ടാറ്റ ടിഗോര്‍ ഫസ്റ്റ് ഡ്രൈവ് റിവ്യു

പിന്‍വശങ്ങളിലേക്ക് വരുമ്പോഴും ടിഗോര്‍ തങ്ങുടെ സൂപ്പര്‍ കൂള്‍ ലുക്ക് നിലനിര്‍ത്തുന്നു. റിയര്‍ വിന്‍ഡോയ്ക്ക് മുകളില്‍ നല്‍കിയിട്ടുള്ള ബ്ലാക്ക് എല്‍ഇഡി സ്ട്രിപ്പ്, ടിഗോറിന്റെ ഡിസൈനിംഗ് പ്രത്യേകതയെ എടുത്തുകാണിക്കുന്നു.

ഡിസൈനില്‍ വിപ്ലവം; ടാറ്റ ടിഗോര്‍ ഫസ്റ്റ് ഡ്രൈവ് റിവ്യു

ബൂട്ട് ലിപ് സ്‌പോയിലറുമായി ചേര്‍ന്നുള്ള ബ്ലാക്ക് എല്‍ഇഡി സ്ട്രിപ്പ്, വ്യത്യസ്തമാര്‍ന്ന 'ഡ്യൂവല്‍ സ്‌പോയിലര്‍' ലുക്കാണ് റിയര്‍ എന്‍ഡിലേക്ക് നല്‍കുന്നത്. ഡിസൈനിംഗില്‍ കൂടുതല്‍ ബൂട്ട് സ്‌പെയ്‌സിനായി (419 ലിറ്റര്‍) ഇത്തവണ ടാറ്റ ഏറെ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

ഡിസൈനില്‍ വിപ്ലവം; ടാറ്റ ടിഗോര്‍ ഫസ്റ്റ് ഡ്രൈവ് റിവ്യു

എക്സ്റ്റീരിയര്‍ ഡിസൈനിംഗിനോട് നീതി പുലര്‍ത്തുന്ന ഇന്റീരിയറാണ് ടിഗോറില്‍ ടാറ്റ ഒരുക്കിയിട്ടുള്ളത്. ബൂട്ട് സ്‌പെയ്‌സ് വര്‍ധിപ്പിച്ചത് പോലെ തന്നെ ഇന്റീരിയര്‍ സ്‌പെയ്‌സും ടാറ്റ ടിഗോറില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

ഡിസൈനില്‍ വിപ്ലവം; ടാറ്റ ടിഗോര്‍ ഫസ്റ്റ് ഡ്രൈവ് റിവ്യു

റൂഫ് ലൈനിംഗ്, പ്ലാസ്റ്റിക്, ഡോറുകളിലുള്ള ഫാബ്രിക് വര്‍ക്കുകള്‍ ഉള്‍പ്പെടെ എല്ലാ ഘടകങ്ങളിലും ടാറ്റ പ്രീമിയം ടച്ച് വരുത്തിയിട്ടുണ്ട്. ഒപ്പം, ഇന്റീരിയറില്‍ ഇത്തവണ സ്റ്റോറേജ് സ്‌പെയ്‌സുകളുടെ എണ്ണവും ടാറ്റ കൂട്ടിയിട്ടുണ്ട്.

ഡിസൈനില്‍ വിപ്ലവം; ടാറ്റ ടിഗോര്‍ ഫസ്റ്റ് ഡ്രൈവ് റിവ്യു

ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ സീറ്റുകളാണ് ടിഗോറിലുള്ളത്. ഉയരം കുറഞ്ഞ ഡാഷ്‌ബോര്‍ഡുകള്‍ക്ക് ഒപ്പം അഡ്ജസ്റ്റബിള്‍ സ്റ്റിയറിംഗ് വീലുമായുള്ള ടിഗോര്‍ യഥാര്‍ത്ഥത്തില്‍ ഡ്രൈവര്‍മാരുടെ കാഴ്ച പരിധി ഉയര്‍ത്തുന്നു.

ഡിസൈനില്‍ വിപ്ലവം; ടാറ്റ ടിഗോര്‍ ഫസ്റ്റ് ഡ്രൈവ് റിവ്യു

'കുഴിച്ചെടുത്ത' സീറ്റുകളില്‍ ധാരാളം ഹെഡ്-ലെഗ് റൂം സ്‌പെയ്‌സ് റൂമുണ്ട് എന്നത് ആശ്ചര്യജനകമാണ്. ശരാശരിയ്ക്ക് മുകളില്‍ നീളമുള്ള ഇന്ത്യന്‍ പൗരനും സുഗമമായി കാറില്‍ ഇരിക്കാന്‍ സാധിക്കും.

ഡിസൈനില്‍ വിപ്ലവം; ടാറ്റ ടിഗോര്‍ ഫസ്റ്റ് ഡ്രൈവ് റിവ്യു

കണക്ടിവിറ്റി

എട്ട് സ്പീക്കറുകളോട് കൂടിയുള്ള ടിഗോറിന്റെ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും പ്രശംസനീയമാണ്. 5 ഇഞ്ച് ടച്ച് സ്ക്രീന്‍ വീഡിയോ പ്ലെയ്ബാക്ക് നല്‍കുന്നുണ്ടെങ്കിലും പ്രതികരിക്കാന്‍ ഒരല്‍പം വൈകുന്നുമുണ്ട്

ഡിസൈനില്‍ വിപ്ലവം; ടാറ്റ ടിഗോര്‍ ഫസ്റ്റ് ഡ്രൈവ് റിവ്യു

നവി, ജ്യൂക്ക് ആപ്പുകളിലൂടെ നാവിഗേഷന്‍, മ്യൂസിക്ക് ഉള്‍പ്പെടെയുളള ഫീച്ചറുകളും ടിഗോറില്‍ ലഭിക്കും.

ഡിസൈനില്‍ വിപ്ലവം; ടാറ്റ ടിഗോര്‍ ഫസ്റ്റ് ഡ്രൈവ് റിവ്യു

സുരക്ഷ

ഒരുപിടി സുരക്ഷാ സജ്ജീകരണങ്ങളും ടിഗോറില്‍ ടാറ്റ നല്‍കിയിട്ടുണ്ട്. രണ്ട് എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ക്യാമറകള്‍ ഉള്‍പ്പെടെയുള്ളവ സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ഇബിഡിയോട് കൂടിയുള്ള എബിഎസും ടിഗോറില്‍ ടാറ്റ ഉറപ്പ് വരുത്തിയിട്ടുണ്ട്.

ഡിസൈനില്‍ വിപ്ലവം; ടാറ്റ ടിഗോര്‍ ഫസ്റ്റ് ഡ്രൈവ് റിവ്യു

കൂടാതെ, അടിയന്തര സാഹചര്യങ്ങളില്‍ വാഹനത്തിന്റെ ലൊക്കേഷന്‍ എമര്‍ജന്‍സി കോണ്‍ടാക്ട് നമ്പറുകളുമായി ഷെയര്‍ ചെയ്യുന്ന ടാറ്റ എമര്‍ജന്‍സി അസിസ്റ്റ് ആപ്പും ടിഗോറില്‍ ലഭ്യമാണ്.

ഡിസൈനില്‍ വിപ്ലവം; ടാറ്റ ടിഗോര്‍ ഫസ്റ്റ് ഡ്രൈവ് റിവ്യു

പെര്‍ഫോര്‍മന്‍സ്

ടിയാഗോയ്ക്ക് കരുത്ത് നല്‍കുന്ന 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ടിഗോറിലും. 84 bhp കരുത്തും, 140 Nm torque മാണ് പെട്രോള്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്.

ഡിസൈനില്‍ വിപ്ലവം; ടാറ്റ ടിഗോര്‍ ഫസ്റ്റ് ഡ്രൈവ് റിവ്യു

അതേസമയം, 69 bhp കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.05 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഡീസല്‍ വേരിയന്റിന്റെ കരുത്ത്. ഇരു വേരിയന്റുകളിലും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ടാറ്റ നല്‍കിയിട്ടുള്ളത്.

ഡിസൈനില്‍ വിപ്ലവം; ടാറ്റ ടിഗോര്‍ ഫസ്റ്റ് ഡ്രൈവ് റിവ്യു

ഹൈവേയിലും, സിറ്റിയിലും, സ്ട്രീറ്റുകളിലും മികവാര്‍ന്ന ഡ്രൈവിംഗ് അനുഭൂതിയാണ് ടിഗോര്‍ കാഴ്ചവെക്കുന്നത്. അതേസമയം, 1.05 ഡീസല്‍ എഞ്ചിനും സ്മൂത്താണ്.

ഡിസൈനില്‍ വിപ്ലവം; ടാറ്റ ടിഗോര്‍ ഫസ്റ്റ് ഡ്രൈവ് റിവ്യു

180-3000rpm എന്ന കുറഞ്ഞ പവര്‍ ബാന്‍ഡിലും ഗിയര്‍ ഡൗണ്‍ ചെയ്ത് മറ്റൊരു കാറിനെ മറികടക്കാന്‍ എപ്പോള്‍ വേണമെങ്കിലും ഡീസല്‍ വേരിയന്റിന് സാധിക്കും.

ഡിസൈനില്‍ വിപ്ലവം; ടാറ്റ ടിഗോര്‍ ഫസ്റ്റ് ഡ്രൈവ് റിവ്യു

ഇന്ത്യന്‍ റോഡുകളിലെ ദുഷ്‌കരമായ സാഹചര്യങ്ങളില്‍ പോലും മികച്ച രീതിയില്‍ നീങ്ങാന്‍ ടിഗോറിന് സാധിക്കുന്നുണ്ട്. എന്നാല്‍ ഒരല്‍പം അഗ്രസീവ് ഡ്രൈവിംഗില്‍ ടയറുകള്‍ ശബ്ദമുയര്‍ത്തുന്നു.

ഡിസൈനില്‍ വിപ്ലവം; ടാറ്റ ടിഗോര്‍ ഫസ്റ്റ് ഡ്രൈവ് റിവ്യു

ഡ്രൈവ് സ്പാര്‍ക്ക് വിലയിരുത്തുന്നത് ഇങ്ങന

ഡിസൈനില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കോംപാക്ട് സെഡാന്‍ ശ്രേണയിലെ ഗെയിം ചേഞ്ചറാണ് ടാറ്റ ടിഗോര്‍. വേരിയന്റുകളില്‍ പെട്രോള്‍ ടിഗോറാണ് ഒരുപടി മികച്ച് നില്‍ക്കുന്നത്.

ഡിസൈനില്‍ വിപ്ലവം; ടാറ്റ ടിഗോര്‍ ഫസ്റ്റ് ഡ്രൈവ് റിവ്യു

വിലയുടെ കാര്യത്തില്‍ ടിഗോര്‍ ഒരല്‍പം അഗ്രസീവാണ്. വിലയുടെ പശ്ചാത്തലത്തില്‍ ഹ്യുണ്ടായ് എക്‌സ്ന്റ്, സ്വിഫ്റ്റ് ഡിസയര്‍ എന്നീ മോഡലുകള്‍ മികച്ച് നില്‍ക്കുന്നു.

വാര്‍ത്തകളിലേക്ക് ഒരു എത്തിനോട്ടം:

ഡിസൈനില്‍ വിപ്ലവം; ടാറ്റ ടിഗോര്‍ ഫസ്റ്റ് ഡ്രൈവ് റിവ്യു
ഡിസൈനില്‍ വിപ്ലവം; ടാറ്റ ടിഗോര്‍ ഫസ്റ്റ് ഡ്രൈവ് റിവ്യു
ഡിസൈനില്‍ വിപ്ലവം; ടാറ്റ ടിഗോര്‍ ഫസ്റ്റ് ഡ്രൈവ് റിവ്യു
ഡിസൈനില്‍ വിപ്ലവം; ടാറ്റ ടിഗോര്‍ ഫസ്റ്റ് ഡ്രൈവ് റിവ്യു

ട്രെന്‍ഡിംഗ് ഫോട്ടോ ഗാലറി

ഹാര്‍ലിഡേവിഡ്‌സണ്‍ ശ്രേണിയിലെ പുത്തന്‍ അതിഥി സ്ട്രീറ്റ് റോഡ് 750

വിപണിയില്‍ തരംഗമായി മാറുന്ന ബജാജാ ഡോമിനാര്‍ 400 ന്റെ ഫോട്ടോ ഗാലറി

മാരുതിയില്‍ നിന്നുള്ള ഹിറ്റ് മോഡല്‍ ഇഗ്നിസിന്റെ കൂടുതല്‍ ചിത്രങ്ങള്‍

ഏറെ കാത്തിരിക്കുന്ന 2017 മാരുതി സുസൂക്കി സ്വിഫ്റ്റിന്റെ ചിത്രങ്ങള്‍

കൂടുതല്‍... #റിവ്യൂ #review
English summary
Tata Tigor First drive report in malayalam.
Story first published: Monday, March 20, 2017, 19:41 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark