Subscribe to DriveSpark

150 കിലോമീറ്ററിന് മേലെ വേഗത! പുതിയ ടിവിഎസ് അപാച്ചെയെ പിടിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

Written By:

പുതിയ അപാച്ചെ RR 310 വിപണിയില്‍ ഉടന്‍ എത്താനിരിക്കെ ടിവിഎസിന്റെ ആദ്യ ഫുള്ളി-ഫെയേര്‍ഡ് സ്‌പോര്‍ട്‌സ് ബൈക്കിനെ വീണ്ടും ക്യാമറ പകര്‍ത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ബൈക്ക് പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുത്തന്‍ അപാച്ചെയുടെ കരുത്തിലേക്കാണ് ക്യാമറ ഇപ്പോള്‍ വെളിച്ചം വീശിയിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
150 കിലോമീറ്ററിന് മേലെ വേഗത! പുതിയ ടിവിഎസ് അപാച്ചെയെ പിടിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ്‌വേയില്‍ വെച്ചാണ് പുതിയ ടിവിഎസ് അപാച്ചെ RR 310 മോട്ടോര്‍സൈക്കിളിനെ ക്യാമറ പകര്‍ത്തിയത്. ബജാജ് ഡോമിനാര്‍ 400 ല്‍ സഞ്ചരിച്ച റൈഡര്‍ക്ക് മുന്നിലൂടെ പുത്തന്‍ അപാച്ചെ കടന്നുപോയതാണ് സംഭവങ്ങള്‍ക്ക് തുടക്കം.

150 കിലോമീറ്ററിന് മേലെ വേഗത! പുതിയ ടിവിഎസ് അപാച്ചെയെ പിടിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

പുതിയ അപാച്ചെയെ കടത്തി വെട്ടാന്‍ പിന്നാലെ ഡോമിനാര്‍ റൈഡര്‍ ശ്രമിക്കുകയായിരുന്നു. ഡോമിനാര്‍ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ ടിവിഎസ് അപാച്ചെ റൈഡര്‍ ത്രോട്ടിലില്‍ പിടിമുറുക്കി.

150 കിലോമീറ്ററിന് മേലെ വേഗത! പുതിയ ടിവിഎസ് അപാച്ചെയെ പിടിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

ഏറെ നേരം 150 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ചിട്ടും അപാച്ചെ RR 310 നെ പിടികൂടാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ ഡോമിനാര്‍ റൈഡര്‍ പതിയെ പിന്‍വാങ്ങി.

150 കിലോമീറ്ററിന് മേലെ വേഗത! പുതിയ ടിവിഎസ് അപാച്ചെയെ പിടിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

മണിക്കൂറില്‍ 160-170 കിലോമീറ്റര്‍ വേഗത വരെ കൈരവരിക്കാന്‍ പുതിയ ടിവിഎസ് അപാച്ചെ RR 310 ന് സാധിക്കുമെന്ന അഭ്യൂഹങ്ങളും ഇതോടെ ശക്തപ്പെട്ടിരിക്കുകയാണ്.

150 കിലോമീറ്ററിന് മേലെ വേഗത! പുതിയ ടിവിഎസ് അപാച്ചെയെ പിടിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

2016 ദില്ലി ഓട്ടോ എക്സ്പോയില്‍ വെച്ച് 'അകൂല' എന്ന കോണ്‍സെപ്റ്റ് മോഡലായാണ് മോട്ടോര്‍സൈക്കിളിനെ ടിവിഎസ് ആദ്യമായി കാഴ്ചവെച്ചത്.

Trending On DriveSpark Malayalam:

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

150 കിലോമീറ്ററിന് മേലെ വേഗത! പുതിയ ടിവിഎസ് അപാച്ചെയെ പിടിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

അവതരണ വേളയില്‍ തന്നെ രാജ്യത്തെ ബൈക്ക് പ്രേമികളെ അമ്പരിപ്പിച്ച അകൂലയുടെ പ്രൊഡക്ഷന്‍ പതിപ്പാണ് അപാച്ചെ RR 3310. ബിഎംഡബ്ല്യു G 310 R നെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ടിവിഎസ് അപാച്ചെ RR 310.

150 കിലോമീറ്ററിന് മേലെ വേഗത! പുതിയ ടിവിഎസ് അപാച്ചെയെ പിടിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

ബിഎംഡബ്ല്യു 310R ല്‍ നിന്നും കടമെടുത്ത 313 സിസി സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനിലാകും അപാച്ചെ RR 310 അണിനിരക്കുക.

Trending On DriveSpark Malayalam:

ഇന്ത്യയിലെ മികച്ച പത്ത് മൈലേജ് ബൈക്കുകള്‍

ബുള്ളറ്റ് എന്ന പട്ടാളബൈക്ക്; ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ആരംഭിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ കഥ

9,500 rpm ല്‍ 34 bhp കരുത്തും 7,500 rpm ല്‍ 28 Nm torque ഉം ഉത്പാദിപ്പിക്കുന്ന 313 സിസി എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്സാകും ലഭ്യമാവുക. മോട്ടോര്‍സൈക്കിളിന്റെ എഞ്ചിനെ ചാസിയ്ക്ക് പിന്നിലായാണ് കമ്പനി നല്‍കിയിരിക്കുന്നത്.

150 കിലോമീറ്ററിന് മേലെ വേഗത! പുതിയ ടിവിഎസ് അപാച്ചെയെ പിടിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

ഡ്യൂവല്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍, തലകുത്തനെയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്ക്, മോണോഷോക്ക് സസ്‌പെന്‍ഷന്‍ സെറ്റപ്പ് എന്നിവ ഉള്‍പ്പെടുന്നതാകും അപാച്ചെ RR 310 ന്റെ ഫീച്ചറുകള്‍.

150 കിലോമീറ്ററിന് മേലെ വേഗത! പുതിയ ടിവിഎസ് അപാച്ചെയെ പിടിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

ഓപ്ഷനലായി എബിഎസിനെയും ടിവിഎസ് നല്‍കിയേക്കാം ഹൊസൂര്‍ പ്ലാന്റില്‍ നിന്നും ബിഎംഡബ്ല്യു മോട്ടോറാഡ് ബൈക്കുകള്‍ക്ക് ഒപ്പമാണ് അപാച്ചെ RR 310 നെ ടിവിഎസ് നിര്‍മ്മിക്കുന്നത്.

Recommended Video
[Malayalam] Kawasaki Ninja Z1000 Launched - DriveSpark
150 കിലോമീറ്ററിന് മേലെ വേഗത! പുതിയ ടിവിഎസ് അപാച്ചെയെ പിടിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

കെടിഎം 250, കെടിഎം 390, കെടിഎം RC 390 മോട്ടോര്‍സൈക്കിളുകളാകും അപാച്ചെ RR 310 ന്റെ പ്രധാന എതിരാളികള്‍. അതേസമയം വിലനിലവാരത്തില്‍ ബജാജ് ഡോമിനാറുമായാകും ടിവിഎസ് കൊമ്പുകോര്‍ക്കുക.

കൂടുതല്‍... #spy pics
English summary
TVS Apache RR 310 Being Chased By Bajaj Dominar Rider. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark