പള്‍സര്‍ NS200 ന് എബിഎസ് പതിപ്പുമായി ബജാജ്; വില 1.09 ലക്ഷം രൂപ

Written By:

പള്‍സര്‍ NS200 ന് എബിഎസ് പതിപ്പുമായി ബജാജ്. 1.09 ലക്ഷം രൂപയാണ് ബജാജ് പള്‍സര്‍ NS200 എബിഎസിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).

To Follow DriveSpark On Facebook, Click The Like Button
പള്‍സര്‍ NS200 ന് എബിഎസ് പതിപ്പുമായി ബജാജ്; വില 1.09 ലക്ഷം രൂപ

പള്‍സര്‍ NS200 എബിഎസിന്റെ ഫ്രണ്ട് വീലിലാണ് സിംഗിള്‍ ചാനല്‍ ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനത്തെ ബജാജ് ഒരുക്കിയിരിക്കുന്നത്. കൂടാതെ, മികവേറിയ ബ്രേക്കിംഗിന് വേണ്ടിയുള്ള വലുപ്പമേറിയ 300 mm ഫ്രണ്ട് ഡിസ്‌ക്കും മോട്ടോര്‍സൈക്കിളില്‍ ഇടംപിടിച്ചിട്ടുണ്ട്.

പള്‍സര്‍ NS200 ന് എബിഎസ് പതിപ്പുമായി ബജാജ്; വില 1.09 ലക്ഷം രൂപ

ആദ്യ ഘട്ടത്തില്‍ ഇന്ത്യയിലെ എല്ലാ മെട്രോ നഗരങ്ങളിലുമാണ് പുതിയ പള്‍സര്‍ NS200 എബിഎസിനെ ബജാജ് ലഭ്യമാക്കുക. പിന്നീട് സാവധാനം രാജ്യത്തുടനീളം മോഡലിനെ നല്‍കാനുള്ള നീക്കത്തിലാണ് ബജാജ്.

പള്‍സര്‍ NS200 ന് എബിഎസ് പതിപ്പുമായി ബജാജ്; വില 1.09 ലക്ഷം രൂപ

അപ്രതീക്ഷിത ബ്രേക്കിംഗില്‍ ഫ്രണ്ട് വീല്‍ ലോക്ക് ചെയ്യപ്പെടുന്നത് പ്രതിരോധിക്കുകയാണ് സിംഗിള്‍ എബിഎസിന്റെ ദൗത്യം. എബിഎസിന് പുറമെ മോട്ടോര്‍സൈക്കിളില്‍ കാര്യമായ മറ്റ് മാറ്റങ്ങളില്ല.

പള്‍സര്‍ NS200 ന് എബിഎസ് പതിപ്പുമായി ബജാജ്; വില 1.09 ലക്ഷം രൂപ

ഷാര്‍പ് ഹെഡ്‌ലാമ്പോടെയുള്ള അഗ്രസീവ് ഡിസൈന്‍, മസ്‌കുലാര്‍ ഫ്യൂവല്‍ ടാങ്ക്, എഞ്ചിന്‍ കൗള്‍, സ്റ്റെപ്-അപ് സീറ്റുകള്‍, സിഗ്നേച്ചര്‍ പള്‍സര്‍ എല്‍ഇഡി ടെയില്‍ ലാമ്പ് എന്നിവയാണ് മോട്ടോര്‍സൈക്കിളിലെ ഡിസൈന്‍ വിശേഷങ്ങള്‍.

പള്‍സര്‍ NS200 ന് എബിഎസ് പതിപ്പുമായി ബജാജ്; വില 1.09 ലക്ഷം രൂപ

199.5 സിസി ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനാണ് ബജാജ് പള്‍സര്‍ NS200 ABS ന്റെ പവര്‍ഹൗസ്. 23.17 bhp കരുത്തും 18.3 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്.

Recommended Video
[Malayalam] 2018 Harley-Davidson Softail Range Launched In India - DriveSpark
പള്‍സര്‍ NS200 ന് എബിഎസ് പതിപ്പുമായി ബജാജ്; വില 1.09 ലക്ഷം രൂപ

വൈല്‍ഡ് റെഡ്, മിറെയ്ജ് വൈറ്റ്, ഗ്രാഫൈറ്റ് ബ്ലാക് എന്നീ മുന്ന് നിറഭേദങ്ങളിലാണ് ബജാജ് പള്‍സര്‍ NS200 എബിഎസ് ലഭ്യമാവുക. ഒപ്പം, സ്‌പോര്‍ടി ലുക്ക് വര്‍ധിപ്പിക്കുന്ന 2017 ഡെക്കേലുകളും 200 ബ്രാന്‍ഡിംഗും മോട്ടോര്‍സൈക്കിളില്‍ ഇടംപിടിക്കുന്നുണ്ട്.

പള്‍സര്‍ NS200 ന് എബിഎസ് പതിപ്പുമായി ബജാജ്; വില 1.09 ലക്ഷം രൂപ

ടിവിഎസ് അപാച്ചെ 200 4V, യമഹ FZ25 എന്നീ മോട്ടോര്‍സൈക്കിളുകളോടാണ് പള്‍സര്‍ NS200 എബിഎസ് മത്സരിക്കുക. അതേസമയം ഇരു മോട്ടോര്‍സൈക്കിളുകള്‍ക്കും എബിഎസ് ഇല്ല എന്നത്, NS200 എബിഎസിന് വിപണിയില്‍ മുന്‍തൂക്കം നല്‍കും.

കൂടുതല്‍... #bajaj #new launch #ബജാജ്
English summary
Bajaj Pulsar NS200 ABS Launched In India. Read in Malayalam.
Story first published: Thursday, November 2, 2017, 18:37 [IST]
Please Wait while comments are loading...

Latest Photos