'മച്ചാനെ ഇത് പൊളിച്ചു!'; പുതിയ മോട്ടോര്‍സൈക്കിളുകളുമായി റോയല്‍ എന്‍ഫീല്‍ഡ്

Written By:

'ഇതാണ് ഞങ്ങളുടെ പുതിയ മോട്ടോര്‍സൈക്കിളുകള്‍..' ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകളെ മറയ്ക്ക് പുറത്ത് അവതരിപ്പിക്കവെ സിദ്ധാര്‍ത്ഥ ലാല്‍ പറഞ്ഞ ഈ വാക്കുകള്‍ ബുള്ളറ്റ് പ്രേമികളെ അക്ഷരാര്‍ത്ഥത്തില്‍ കോരിത്തരിപ്പിച്ചു.

'മച്ചാനെ ഇത് പൊളിച്ചു!'; പുതിയ മോട്ടോര്‍സൈക്കിളുകളുമായി റോയല്‍ എന്‍ഫീല്‍ഡ്

എന്‍ഫീല്‍ഡിന്റെ പുതിയ ബൈക്ക് വരുന്നൂ എന്ന് ബൈക്ക് പ്രേമികള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചേറെയായി. ഒടുവില്‍ 2017 EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ രണ്ട് പുത്തന്‍ അവതാരങ്ങളെയും റോയല്‍ എന്‍ഫീല്‍ഡ് കാഴ്ചവെച്ചിരിക്കുകയാണ്.

'മച്ചാനെ ഇത് പൊളിച്ചു!'; പുതിയ മോട്ടോര്‍സൈക്കിളുകളുമായി റോയല്‍ എന്‍ഫീല്‍ഡ്

ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 - ലോകമെമ്പാടുമുള്ള ആരാധകര്‍ക്കായുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ സമര്‍പ്പണം. കമ്പനി അടുത്തിടെ അവതരിപ്പിച്ച പാരലല്‍ ട്വിന്‍ എഞ്ചിനുകളിലാണ് ഇരു മോട്ടോര്‍സൈക്കിളുകളും അണിനിരക്കുന്നത്.

'മച്ചാനെ ഇത് പൊളിച്ചു!'; പുതിയ മോട്ടോര്‍സൈക്കിളുകളുമായി റോയല്‍ എന്‍ഫീല്‍ഡ്

നാല് പതിറ്റാണ്ടിന് ശേഷം ട്വിന്‍ സിലിണ്ടര്‍ എഞ്ചിനുകളിലേക്കുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ തിരിച്ച് വരവാണ് പുതിയ 650 സിസി പാരലല്‍ ട്വിന്‍ എഞ്ചിനുകള്‍.

'മച്ചാനെ ഇത് പൊളിച്ചു!'; പുതിയ മോട്ടോര്‍സൈക്കിളുകളുമായി റോയല്‍ എന്‍ഫീല്‍ഡ്

7,100 rpm ല്‍ 46.3 bhp കരുത്തും 4,000 rpm ല്‍ 52 Nm torque ഉം ഉത്പാദിപ്പിക്കുന്ന പാരലല്‍ ട്വിന്‍ എഞ്ചിനാണ് പുതിയ ഇന്റര്‍സെപ്റ്ററില്‍ ഒരുങ്ങുന്നത്. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇന്റര്‍സെപ്റ്ററില്‍ റോയല്‍ എന്‍ഫീല്‍ഡ് ലഭ്യമാക്കുന്നതും.

'മച്ചാനെ ഇത് പൊളിച്ചു!'; പുതിയ മോട്ടോര്‍സൈക്കിളുകളുമായി റോയല്‍ എന്‍ഫീല്‍ഡ്

സമാനമായി 7,100 rpm ല്‍ 46.3 bhp കരുത്തും 4,000 rpm ല്‍ 52 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് കോണ്‍ടിനന്റല്‍ ജിടിയുടെ പാരലല്‍ ട്വിന്‍ എഞ്ചിനും. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് കോണ്‍ടിനന്റല്‍ ജിടി 650 യിലും റോയല്‍ എന്‍ഫീല്‍ഡ് നല്‍കുന്നത്.

'മച്ചാനെ ഇത് പൊളിച്ചു!'; പുതിയ മോട്ടോര്‍സൈക്കിളുകളുമായി റോയല്‍ എന്‍ഫീല്‍ഡ്

റോയല്‍ എന്‍ഫീല്‍ഡുകള്‍ക്ക് വേഗത പോരായെന്ന വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയാണ് പുതിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി മോഡലുകള്‍.

Trending On DriveSpark Malayalam:

ഇത് ഗംഭീരം; റോയല്‍ എന്‍ഫീല്‍ഡിനെയും ബജാജിനെയും ഞെട്ടിച്ച് ഒരു ബൈക്ക്!

ഇത് അപാര മേക്ക്ഓവര്‍; ബുഗാറ്റി വെയ്‌റോണായി മാറിയ മാരുതി എസ്റ്റീം

Recommended Video - Watch Now!
[Malayalam] Royal Enfield Introduces New Colours For Classic Range - DriveSpark
'മച്ചാനെ ഇത് പൊളിച്ചു!'; പുതിയ മോട്ടോര്‍സൈക്കിളുകളുമായി റോയല്‍ എന്‍ഫീല്‍ഡ്

എന്തായാലും പുതിയ മോട്ടോര്‍സൈക്കിളുകളുമായുള്ള റോയല്‍ എന്‍ഫീല്‍ഡിന് കടന്നുവരവ് രാജ്യാന്തര ബൈക്ക് പ്രേമികളില്‍ തരംഗം തീര്‍ത്തിരിക്കുകയാണ്.

'മച്ചാനെ ഇത് പൊളിച്ചു!'; പുതിയ മോട്ടോര്‍സൈക്കിളുകളുമായി റോയല്‍ എന്‍ഫീല്‍ഡ്

2018 ഏപ്രില്‍ മാസത്തോടെ ഇരു മോട്ടോര്‍സൈക്കിളുകളും ഇന്ത്യന്‍ തീരമണയും എന്നാണ് സൂചന.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

English summary
Royal Enfield Continental GT 650, Interceptor 650 Revealed. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark