ഏറ്റവും കരുത്തുറ്റ ബൈക്കുമായി ടിവിഎസ്; അപാച്ചെ RR 310 ഇന്ത്യയില്‍, വില 2.05 ലക്ഷം രൂപ

Written By:

ഇന്ത്യന്‍ ബൈക്ക് പ്രേമികളുടെ കാത്തിരിപ്പ് അവസാനിച്ചു. പുതിയ ടിവിഎസ് അപാച്ചെ RR 310 ഇന്ത്യയില്‍ പുറത്തിറങ്ങി. 2.05 ലക്ഷം രൂപയാണ് ടിവിഎസ് അപാച്ചെ RR 310 ന്റെ എക്‌സ്‌ഷോറൂം വില.

To Follow DriveSpark On Facebook, Click The Like Button
ഏറ്റവും കരുത്തുറ്റ ബൈക്കുമായി ടിവിഎസ്; അപാച്ചെ RR 310 ഇന്ത്യയില്‍, വില 2.05 ലക്ഷം രൂപ

വിപണിയില്‍ കെടിഎം RC 390 യോടാണ് ടിവിഎസിന്റെ പുതിയ ഫ്‌ളാഗ്ഷിപ്പ് മോട്ടോര്‍സൈക്കിള്‍ പ്രധാനമായും ഏറ്റുമുട്ടുക. ഡിസംബര്‍ അവസാന വാരത്തോടെ അപാച്ചെ RR 310 ന്റെ ബുക്കിങ്ങ് ടിവിഎസ് ആരംഭിക്കും.

ഏറ്റവും കരുത്തുറ്റ ബൈക്കുമായി ടിവിഎസ്; അപാച്ചെ RR 310 ഇന്ത്യയില്‍, വില 2.05 ലക്ഷം രൂപ

പിന്നാലെ 2018 ജനുവരിയോടെ തന്നെ മോട്ടോര്‍സൈക്കിളിന്റെ വിതരണവും കമ്പനി തുടങ്ങും. 2016 ഓട്ടോ എക്‌സ്‌പോയില്‍ ടിവിഎസ് കാഴ്ചവെച്ച അകൂല കോണ്‍സെപ്റ്റില്‍ നിന്നും രൂപം കൊണ്ടതാണ് അപാച്ചെ RR 310.

ഏറ്റവും കരുത്തുറ്റ ബൈക്കുമായി ടിവിഎസ്; അപാച്ചെ RR 310 ഇന്ത്യയില്‍, വില 2.05 ലക്ഷം രൂപ

ബിഎംഡബ്ല്യു G 310 R നെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ അപാച്ചെ ഒരുങ്ങിയിട്ടുള്ളത്. 313 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫോര്‍-വാല്‍വ്, റിവേഴ്‌സ് ഇന്‍ക്ലൈന്‍ഡ് എഞ്ചിനാണ് ടിവിഎസ് അപാച്ചെ RR 310 ന്റെ കരുത്ത്.

ഏറ്റവും കരുത്തുറ്റ ബൈക്കുമായി ടിവിഎസ്; അപാച്ചെ RR 310 ഇന്ത്യയില്‍, വില 2.05 ലക്ഷം രൂപ

9,700 rpm ല്‍ 34 bhp കരുത്തും 7,700 rpm ല്‍ 28 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്. ഫ്രണ്ട് വീലിന് സമീപമായുള്ള എഞ്ചിന്‍, നീളമേറിയ സ്വിങ്ങ്ആം, കുറഞ്ഞ വീല്‍ബേസ് എന്നിവയുടെ പിന്‍ബലത്തില്‍ കൂടുതല്‍ സ്ഥരിത പുലര്‍ത്താന്‍ പുതിയ അപാച്ചെയ്ക്ക് സാധിക്കും.

ഏറ്റവും കരുത്തുറ്റ ബൈക്കുമായി ടിവിഎസ്; അപാച്ചെ RR 310 ഇന്ത്യയില്‍, വില 2.05 ലക്ഷം രൂപ

മികവേറിയ ഹാന്‍ഡ്‌ലിങ്ങിന് വേണ്ടി സ്പ്ലിറ്റ് ചാസി ഡിസൈനാണ് സ്റ്റീല്‍ ട്രെലിസ് ഫ്രെയിം ഉപയോഗിക്കുന്നത്.

Trending On DriveSpark Malayalam:

മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

ഏറ്റവും കരുത്തുറ്റ ബൈക്കുമായി ടിവിഎസ്; അപാച്ചെ RR 310 ഇന്ത്യയില്‍, വില 2.05 ലക്ഷം രൂപ

അപ്‌സൈഡ് ഡൗണ്‍ കയാബ ഫ്രണ്ട് ഫോര്‍ക്കുകള്‍, കയാബ റിയര്‍ മോണോഷോക്ക് യൂണിറ്റ് ഉള്‍പ്പെടുന്ന പ്രീമിയം ഘടകങ്ങളാണ് അപാച്ചെ RR 310 ല്‍ ഒരുങ്ങിയിരിക്കുന്നതും.

ഏറ്റവും കരുത്തുറ്റ ബൈക്കുമായി ടിവിഎസ്; അപാച്ചെ RR 310 ഇന്ത്യയില്‍, വില 2.05 ലക്ഷം രൂപ

ബ്രെമ്പോ റേഡിയല്‍ കാലിപ്പറോട് കൂടിയ 300 mm പെറ്റല്‍ ഡിസ്‌ക് ഫ്രണ്ട് എന്‍ഡിലും, ഡ്യൂവല്‍ ചാനല്‍ എബിഎസ് പിന്തുണയോടുള്ള 240 mm ഡിസ്‌ക് റിയര്‍ എന്‍ഡിലും മോട്ടോര്‍സൈക്കിളില്‍ ബ്രേക്കിങ്ങ് ഒരുക്കും.

Recommended Video
[Malayalam] MV Agusta Brutale 800 Launched In India - DriveSpark
ഏറ്റവും കരുത്തുറ്റ ബൈക്കുമായി ടിവിഎസ്; അപാച്ചെ RR 310 ഇന്ത്യയില്‍, വില 2.05 ലക്ഷം രൂപ

മോട്ടോര്‍സൈക്കിളില്‍ ഡ്യൂവല്‍-ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. 110/70, 150/60 മിഷലിന്‍ പൈലറ്റ് സ്ട്രീറ്റ് ടയറുകളിലാണ് അപാച്ചെ RR 310 ന്റെ 17 ഇഞ്ച് ഫ്രണ്ട്, റിയര്‍ വീലുകള്‍ ഒരുങ്ങന്നതും.

ഏറ്റവും കരുത്തുറ്റ ബൈക്കുമായി ടിവിഎസ്; അപാച്ചെ RR 310 ഇന്ത്യയില്‍, വില 2.05 ലക്ഷം രൂപ

ലാപ് ടൈമര്‍ ഉള്‍പ്പെടെ ഒരുപിടി വിവരങ്ങള്‍ ലഭ്യമാക്കുന്ന മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേയോട് കൂടിയ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് പാനലാണ് RR 310 ന് ലഭിച്ചിരിക്കുന്നത്.

ഏറ്റവും കരുത്തുറ്റ ബൈക്കുമായി ടിവിഎസ്; അപാച്ചെ RR 310 ഇന്ത്യയില്‍, വില 2.05 ലക്ഷം രൂപ

എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റ്, എല്‍ഇഡി ടേണ്‍ ലൈറ്റുകള്‍ എന്നിവയും പുതിയ അപാച്ചെയുടെ വിശേഷങ്ങളാണ്. റെഡ്, മാറ്റ് ബ്ലാക് നിറഭേദങ്ങളിലാണ് പുതിയ ടിവിഎസ് അപാച്ചെ RR 310 ലഭ്യമാവുക.

ഏറ്റവും കരുത്തുറ്റ ബൈക്കുമായി ടിവിഎസ്; അപാച്ചെ RR 310 ഇന്ത്യയില്‍, വില 2.05 ലക്ഷം രൂപ

7.17 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ നിശ്ചാലാവസ്ഥയില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പുതിയ അപാച്ചെയ്ക്ക് സാധിക്കും. മണിക്കൂറില്‍ 160 കിലോമീറ്ററാണ് അപാച്ചെ RR 310 ന്റെ പരമാവധി വേഗത.

ഏറ്റവും കരുത്തുറ്റ ബൈക്കുമായി ടിവിഎസ്; അപാച്ചെ RR 310 ഇന്ത്യയില്‍, വില 2.05 ലക്ഷം രൂപ

169.5 കിലോഗ്രാമാണ് മോട്ടോര്‍സൈക്കിളിന്റെ ഭാരം. ഹൊസൂര്‍ പ്ലാന്റില്‍ നിന്നും ബിഎംഡബ്ല്യു മോട്ടോറാഡ് ബൈക്കുകള്‍ക്ക് ഒപ്പമാണ് അപാച്ചെ RR 310 നെ ടിവിഎസ് നിര്‍മ്മിക്കുന്നത്.

ഏറ്റവും കരുത്തുറ്റ ബൈക്കുമായി ടിവിഎസ്; അപാച്ചെ RR 310 ഇന്ത്യയില്‍, വില 2.05 ലക്ഷം രൂപ

കെടിഎം RC 390 യോടൊപ്പം കവാസാക്കി നിഞ്ച 300, ബെനലി 302 R മോട്ടോര്‍സൈക്കിളുകളും അപാച്ചെ RR 310 ന്റെ മുഖ്യ എതിരാളികളാണ്. വിലയുടെ കാര്യത്തില്‍ മഹീന്ദ്ര മോജോ (1.91 ലക്ഷം രൂപ), ബജാജ് ഡോമിനാര്‍ 400 (1.60 ലക്ഷം രൂപ), കെടിഎം 250 ഡ്യൂക്ക് (1.96 ലക്ഷം രൂപ) എന്നിവരാണ് പുതിയ അപാച്ചെയുടെ എതിരാളികള്‍.

കൂടുതല്‍... #tvs #new launch #ടിവിഎസ്
English summary
TVS Apache RR 310 Launched In India. Read in Malayalam.
Story first published: Wednesday, December 6, 2017, 14:01 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark