Just In
- 14 hrs ago
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- 17 hrs ago
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- 19 hrs ago
ടാറ്റ സഫാരി; പുതിയതും പഴയതും തമ്മിലൊന്ന് മാറ്റുരയ്ക്കാം
- 1 day ago
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ
Don't Miss
- News
പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏകജാലക സംവിധാനം പരിഗണിക്കും; മുഖ്യമന്ത്രി
- Sports
ISL 2020-21: സമനിലകളുടെ സണ്‍ഡേ, രണ്ടു മല്‍സരങ്ങളും ഒപ്പത്തിനൊപ്പം
- Movies
മാസ് ലുക്കില്‍ മോഹന്‍ലാല്‍, വൈറലായി നടന്റെ പുതിയ ചിത്രം, ഏറ്റെടുത്ത് ആരാധകര്‍
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
390 ഡ്യൂക്ക് അടിത്തറയില്‍ ഹസ്ക്കി ബൈക്കുകള്‍ അടുത്തവര്‍ഷം
ഹസ്ഖ്വര്‍ണ വിറ്റ്പിലന്‍ 401 ഉം സ്വാര്‍ട്ട്പിലന്‍ 401 ഉം. രണ്ടു ഹസ്ക്കി ബൈക്കുകളെ ഇന്ത്യയ്ക്കായി കെടിഎം പറഞ്ഞുറപ്പിച്ചിട്ടുണ്ട്. ഓസ്ട്രിയന്‍ നിര്‍മ്മാതാക്കളായ കെടിഎമ്മിന്റെ കീഴിലുള്ള സ്വീഡിഷ് ബൈക്ക് കമ്പനിയാണ് ഹസ്ഖ്വര്‍ണ. ഹസ്ക്കികളെന്നു ഇവരുടെ ബൈക്കുകള്‍ പൊതുവെ അറിയപ്പെടുന്നു.

ബജാജുമായുള്ള കൂട്ടുകെട്ടു മുന്‍നിര്‍ത്തി ഇന്ത്യയില്‍ ഹസ്ക്കി ബൈക്കുകള്‍ നിര്‍മ്മിക്കാനാണ് കെടിഎമ്മിന്റെ പദ്ധതി. ഇതിനായി ബജാജിന്റെ ചകാന് ശാല ഹസ്ഖ്വര്‍ണ ഉപയോഗപ്പെടുത്തും. ഇന്ത്യയില്‍ ബജാജായിരിക്കും ഹസ്ക്കി ബൈക്കുകളുടെ വില്പനയ്ക്കു ചുക്കാന്‍ പിടിക്കുക.

അടുത്തവര്‍ഷം ആദ്യപാദം പ്രാരംഭ ഹസ്ക്കി ബൈക്കുകള്‍, വിറ്റ്പിലന്‍ 401 ഉം സ്വാര്‍ട്ട്പിലന്‍ 401 ഉം ഇന്ത്യയില്‍ വില്പനയ്ക്കു വരും. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടു പ്രകാരം ആദ്യഘട്ടത്തില്‍ പൂര്‍ണ്ണ ഇറക്കുമതി മോഡലുകളായി മാത്രമെ ഹസ്ക്കികള്‍ ഇവിടെ അണിനിരക്കുകയുള്ളൂ.
Most Read: മാരുതി ബലെനോയോടു മത്സരിക്കാന്‍ ടാറ്റ 45X, വരവ് ഓഗസ്റ്റില്‍

വില്പനയ്ക്കെത്തി ആറുമാസത്തിനു ശേഷം മാത്രം ഹസ്ക്കി ബൈക്കുകളുടെ പ്രാദേശിക ഉത്പാദനം തുടങ്ങിയാല്‍ മതിയെന്നാണ് ബജാജിന്റെ തീരുമാനം. നിലവില്‍ ഇരു മോഡലുകളുടെയും പരീക്ഷണയോട്ടം ഇന്ത്യയില്‍ തകൃതിയായി നടക്കുന്നുണ്ട്.

കഫെ റേസര്‍ മോഡലാണ് വിറ്റ്പിലന്‍. സ്വാര്‍ട്ട്പിലന്‍ സ്ക്രാമ്പ്ളറും. കെടിഎം 390 ഡ്യൂക്കിന്റെ അടിത്തറയില്‍ നിന്നും വിറ്റ്പിലന്‍, സ്വാര്‍ട്ട്പിലന്‍ ബൈക്കുകള്‍ വിപണിയില്‍ അണിനിരക്കും. 390 ഡ്യുക്കില്‍ നിന്നുള്ള ഷാസിയും എഞ്ചിനുമാണ് ഹസ്കി ബൈക്കുകള്‍ പങ്കിടുക.

അതായത് 373 സിസി നാലു സ്ട്രോക്ക് എഞ്ചിന് വിറ്റ്പിലനിലും സ്വാര്‍ട്ട്പിലനിലും ഇടംപിടിക്കും. കരുത്തുത്പാദനത്തില്‍ മാറ്റങ്ങളുണ്ടാകില്ല. എഞ്ചിന് 44 bhp കരുത്തും 37 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡായിരിക്കും മാനുവല്‍ ഗിയര്‍ബോക്സ്.

റെട്രോ കഫെ റേസിംഗ് ശൈലിയാണ് വിറ്റ്പിലന്‍ അവകാശപ്പെടുന്നത്. അതേസമയം യാത്രാസുഖം മുന്‍നിര്‍ത്തി ഒരുങ്ങുന്ന സ്ക്രാമ്പ്ളര്‍ ബൈക്കാണ് സ്വാര്‍ട്ട്പിലന്‍. ഇന്ത്യയില്‍ വരുമ്പോള്‍ നിലവിലുള്ള പ്രത്യേക സസ്പെന്ഷന് ട്രാവല്‍ സ്വാര്‍ട്ട്പിലന്‍ ലഭിക്കുമോയെന്ന കാര്യം കണ്ടറിയണം.

കെടിഎം 390 ഡ്യൂക്കിന് സമാനമായ വിലനിലവാരം ഹസ്ഖ്വര്‍ണ വിറ്റ്പിലന്‍, സ്വാര്‍ട്ട്പിലന്‍ ബൈക്കുകള്‍ക്ക് പ്രതീക്ഷിക്കാം. ഹസ്ക്കി ബൈക്കുകളുടെ വരവോടുകൂടി ബജാജും കെടിഎമ്മും തമ്മിലുള്ള സഖ്യം കൂടുതല്‍ ദൃഢപ്പെടുമെന്ന കാര്യം ഉറപ്പ്.
Most Read: മാരുതി വാഗണ്‍ആര്‍, ആള്‍ട്ടോ കാറുകൾ ഇനി 'ഇലക്ട്രിക്കാക്കി' മാറ്റാം

ഇതിനിടയില്‍ ഇന്ത്യയില്‍ മോഡല്‍ നിര വിപുലപ്പെടുത്താനുള്ള നീക്കത്തിലാണ് കെടിഎം. ഇതിന്റെ ഭാഗമായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തു നില്ക്കുന്ന 390 അഡ്വഞ്ചര്‍ മോഡലിനെ ഓസ്ട്രിയന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ കൊണ്ടുവരും.

ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചു. അടുത്ത വര്‍ഷം കെടിഎം 390 അഡ്വഞ്ചര്‍ വിപണിയില്‍ വില്പനയ്ക്കെത്തും. പുതിയ അഡ്വഞ്ചര്‍ നിരയ്ക്ക് 390 അഡ്വഞ്ചര്‍ ഇന്ത്യയില്‍ തുടക്കം കുറിക്കും. നിലവില്‍ വിപണിയില്‍ സ്ട്രീറ്റ്ഫൈറ്റര്‍ ഡ്യൂക്ക്, സ്പോര്‍ട് RC മോഡലുകള്‍ മാത്രമാണ് കമ്പനിക്കുള്ളത്.

കെടിഎമ്മിന്റെ റാലി റേസ് പാരമ്പര്യം മുറുക്കെ പിടിച്ചാണ് പുതിയ 390 അഡ്വഞ്ചര്‍ വിപണിയില്‍ വരിക. രൂപഭാവത്തില്‍ 390 അഡ്വഞ്ചര്‍ മുതിര്‍ന്ന കെടിഎം 1290 അഡ്വഞ്ചറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളും. അതേസമയം 390 മോഡലുകളിലുള്ള എഞ്ചിന് പുതിയ 390 അഡ്വഞ്ചറിലും തുടരും.

നാലുലക്ഷം രൂപയ്ക്കുള്ളില്‍ മോഡലിനെ അവതരിപ്പിക്കാനാണ് കെടിഎമ്മിന്റെ ശ്രമം. ബിഎംഡബ്ല്യു G310 GS, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍, കവാസാക്കി വേര്‍സിസ് X-300 എന്നിവരോടാണ് കെടിഎം 390 അഡ്വഞ്ചര്‍ മത്സരിക്കുക.