ആദ്യ സ്ട്രീറ്റ് ബൈക്കുമായി ഇന്ത്യന്‍, വില 14.99 ലക്ഷം മുതല്‍

By Staff

പുതിയ FTR 1200 S, FTR 1200 റേസ് റെപ്ലിക്ക മോഡലുകളുമായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍. കഴിഞ്ഞവര്‍ഷം മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ പിറന്ന മോഡലിനെ സ്ട്രീറ്റ്, റേസ് പതിപ്പുകളായാണ് കമ്പനി ഇന്ത്യയില്‍ കൊണ്ടുവരുന്നത്. 14.99 ലക്ഷം രൂപയാണ് FTR 1200 S -ന് വില. FTR 1200 S റേസ് റെപ്ലിക്കയ്ക്ക് വിലയാകട്ടെ 15.49 ലക്ഷം രൂപയും.

ആദ്യ സ്ട്രീറ്റ് ബൈക്കുമായി ഇന്ത്യന്‍, വില 14.99 ലക്ഷം മുതല്‍

രാജ്യത്തെ മുഴുവന്‍ ഇന്ത്യന്‍ ഡീലര്‍ഷിപ്പുകളും പുതിയ മോഡലുകള്‍ക്കുള്ള ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി. ബുക്കിംഗ് തുക രണ്ടുലക്ഷം രൂപ. ഇപ്പോള്‍ ബുക്ക് ചെയ്താലും അടുത്തവര്‍ഷം ഏപ്രിലില്‍ മാത്രമെ ബൈക്ക് ലഭിക്കുകയുള്ളൂ.

ആദ്യ സ്ട്രീറ്റ് ബൈക്കുമായി ഇന്ത്യന്‍, വില 14.99 ലക്ഷം മുതല്‍

ഐതിഹാസിക ഇന്ത്യന്‍ FTR 750 സ്‌കൗട്ട് റേസില്‍ നിന്നും പ്രചോദനം നേടിയാണ് പുതിയ FTR 1200 S ഒരുങ്ങുന്നത്. ഒരുകാലത്ത് അമേരിക്കന്‍ ഫ്‌ളാറ്റ് ട്രാക്ക് മത്സരങ്ങളിലെ താരത്തിളക്കമായിരുന്നു FTR 750 സ്‌കൗട്ട് റേസ്. FTR 1200 S -ന് ഒപ്പം അണിനിരക്കുന്ന FTR 1200 S റേസ് റെപ്ലിക്ക മോഡലിന്റെ റേസ് പതിപ്പാണ്.

ആദ്യ സ്ട്രീറ്റ് ബൈക്കുമായി ഇന്ത്യന്‍, വില 14.99 ലക്ഷം മുതല്‍

ചുവന്ന ട്രെല്ലിസ് ഫ്രെയിമാണ് FTR 1200 S റേസ് റെപ്ലിക്കയ്‌ക്കെങ്കില്‍ സ്ട്രീറ്റ് പതിപ്പായ FTR 1200 S -ല്‍ കറുത്ത ഫ്രെയിമാണ് കമ്പനി നല്‍കുന്നത്. അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിക്കുന്ന ആദ്യ സ്ട്രീറ്റ്‌ഫൈറ്റര്‍ മോഡലെന്ന വിശേഷണം FTR 1200 -യ്ക്കുണ്ട്.

ആദ്യ സ്ട്രീറ്റ് ബൈക്കുമായി ഇന്ത്യന്‍, വില 14.99 ലക്ഷം മുതല്‍

എന്നത്തേയും പോലെ ബൈക്കുകളില്‍ ആധുനിക സൗകര്യങ്ങളും സംവിധാനങ്ങളും ഉറപ്പുവരുത്താന്‍ കമ്പനി വിട്ടുപോയിട്ടില്ല. പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പ്, 4.3 ഇഞ്ച് LCD ടച്ച്‌സ്‌ക്രീന്‍ ഇന്‍സ്ട്രമെന്റ് ഡിസ്‌പ്ലേ, ബ്ലുടൂത്ത്, യുഎസ്ബി ഫാസ്റ്റ് ചാര്‍ജ്ജിംഗ് പോര്‍ട്ടുകള്‍ എന്നിവയെല്ലാം ഇരു മോഡലുകളുടെയും വിശേഷങ്ങളില്‍പ്പെടും.

ആദ്യ സ്ട്രീറ്റ് ബൈക്കുമായി ഇന്ത്യന്‍, വില 14.99 ലക്ഷം മുതല്‍

ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് (IMU), ട്രാക്ഷന്‍ കണ്‍ട്രോള്‍, വീലി കണ്‍ട്രോള്‍ സംവിധാനം, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സംവിധാനങ്ങള്‍ പ്രകടനക്ഷമതയ്ക്കും സുരക്ഷയ്ക്കുമായുണ്ട്. സ്റ്റാന്‍ഡേര്‍ഡ്, സ്‌പോര്‍ട്, റെയിന്‍ എന്നിങ്ങനെ മൂന്നു റൈഡിംഗ് മോഡുകള്‍ ബൈക്കുകളില്‍ തിരഞ്ഞെടുക്കാനാവും.

Most Read: റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന ഇടിഞ്ഞു, കുറ്റം ജാവയ്‌ക്കോ?

ആദ്യ സ്ട്രീറ്റ് ബൈക്കുമായി ഇന്ത്യന്‍, വില 14.99 ലക്ഷം മുതല്‍

FTR 1200 S, FTR 1200 S റേസ് റെപ്ലിക്ക മോഡലുകളിലും 1,203 സിസി വി-ട്വിന്‍ എഞ്ചിനാണ് തുടിക്കുന്നത്. എഞ്ചിന്‍ 120 bhp കരുത്തും 115 Nm torque ഉം സൃഷ്ടിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണ ബൈക്കുകള്‍ക്കുണ്ട്.

ആദ്യ സ്ട്രീറ്റ് ബൈക്കുമായി ഇന്ത്യന്‍, വില 14.99 ലക്ഷം മുതല്‍

43 mm ഇന്‍വേര്‍ട്ടഡ് ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും പൂര്‍ണ്ണമായി ക്രമീകരിക്കാവുന്ന പിഗ്ഗിബാക്ക് IFP സംവിധാനം പിന്നിലും സസ്‌പെന്‍ഷന്‍ നിറവേറ്റും. മുന്‍ ടയറില്‍ 320 mm ഇരട്ട ഡിസ്‌ക്കുകള്‍ വേഗം നിയന്ത്രിക്കുമ്പോള്‍ പിന്‍ ടയറില്‍ 265 mm ഡിസ്‌ക്കാണ് ബ്രേക്കിംഗിനായുള്ളത്.

ആദ്യ സ്ട്രീറ്റ് ബൈക്കുമായി ഇന്ത്യന്‍, വില 14.99 ലക്ഷം മുതല്‍

ആവശ്യമുള്ളപ്പോള്‍ നിര്‍ത്തിവെയ്ക്കാന്‍ കഴിവുള്ള ഇരട്ട ചാനല്‍ എബിഎസ് സംവിധാനവും മോഡലുകളില്‍ ഒരുങ്ങുന്നുണ്ട്. പൂർണ്ണ ഇറക്കുമതി മോഡലുകളായാണ് ബൈക്കുകൾ വിപണിയിൽ എത്തുന്നത്. നിലവിൽ FTR 1200 S മോഡലുകൾക്ക് നേരിട്ടുള്ള എതിരാളികൾ വിപണിയിലില്ല.

Most Read Articles

Malayalam
English summary
Indian FTR 1200 Launched In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X