ഇനി മത്സരം മുഖാമുഖം, റോയൽ എൻഫീൽഡിന് തൊട്ടടുത്ത് ഡീലർഷിപ്പ് തുറന്ന് ജാവ

ജാവയോ ബുള്ളറ്റോ? ഏതൊരു ബൈക്ക് പ്രേമിയെയും കുഴപ്പിക്കുന്ന ചോദ്യമാണത്. എന്നാൽ ഇനി നന്നായൊന്ന് കുഴങ്ങും, ഒരു കാലഘട്ടത്തിന്റെ ഹരമായിരുന്ന ജാവ തിരിച്ചുവരുമ്പോൾ ആദ്യ ഡീലർഷിപ്പ് പ്രവർത്തനമാരംഭിക്കുന്നത് സാക്ഷാൽ റോയൽ എൻഫീൽഡ് ഷോറൂം സ്ഥിതിചെയ്യുന്ന കെട്ടിടത്തിലാണ്. രണ്ടാമൂഴത്തിന് ജാവ തയ്യാറെടുക്കുമ്പോൾ ബുള്ളറ്റുമായുള്ള മത്സരം കനക്കുമെന്നതിൽ സംശയമില്ല.

ഇനി മത്സരം മുഖാമുഖം, റോയൽ എൻഫീൽഡിന് തൊട്ടടുത്ത് ഡീലർഷിപ്പ് തുറന്ന് ജാവ

ജാവയെന്ന് കേൾക്കുമ്പോൾ തന്നെ ഏതൊരു ബൈക്ക് പ്രേമിയും ഒന്ന് തിരിഞ്ഞ് നോക്കും. അത്രമേലുണ്ട് ജാവയോടുള്ള പ്രണയം. വാഹനപ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ജാവയുടെ ഡീലർഷിപ്പുകൾക്ക് ഇന്ത്യയിൽ തുടക്കമാവുകയാണ്.

ഇനി മത്സരം മുഖാമുഖം, റോയൽ എൻഫീൽഡിന് തൊട്ടടുത്ത് ഡീലർഷിപ്പ് തുറന്ന് ജാവ

ആദ്യ ഡീലർഷിപ്പുകൾ ഡിസംബർ അഞ്ചിന് പ്രവർത്തനമാരംഭിക്കുമെന്ന് അറിയിച്ചെങ്കിലും ഒരൽപം വൈകി. എന്തായാലും ഡിസംബറിൽ 60 ഡീലർഷിപ്പുകൾക്ക് തുടക്കമിടുമെന്ന് ജാവ ഉറപ്പുനൽകിയിട്ടുണ്ട്.

Most Read: ബൈക്കുകളുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ജാവ, ആരാധകര്‍ക്ക് നിരാശ

ഇനി മത്സരം മുഖാമുഖം, റോയൽ എൻഫീൽഡിന് തൊട്ടടുത്ത് ഡീലർഷിപ്പ് തുറന്ന് ജാവ

2019 മാർച്ചിന് മുമ്പ് 105 ഡീലർഷിപ്പുകളും ഇന്ത്യയിൽ തുറന്നു പ്രവർത്തിക്കും.

ഇന്ത്യയിൽ ജാവയുടെ ആദ്യത്തെ ഡീലർഷിപ്പുകൾ സ്ഥിതിചെയ്യുന്നത് പൂനെയിലാണ്. ശക്തി ഓട്ടോമൊബൈൽസും NSG ജാവയുമാണ് കമ്പനിയുടെ ആദ്യ ഡീലർമാർ. ബാനറിലെ ജാവയുടെ ഡീലർഷിപ്പുള്ളത് റോയൽ എൻഫീൽഡ് ഷോറൂം സ്ഥിതിചെയ്യുന്ന കെട്ടിടത്തിലാണ്.

ഇനി മത്സരം മുഖാമുഖം, റോയൽ എൻഫീൽഡിന് തൊട്ടടുത്ത് ഡീലർഷിപ്പ് തുറന്ന് ജാവ

ഇന്ത്യയിൽ ജാവയുടെ തിരിച്ചുവരവിന് ചുക്കാൻ പിടിക്കുന്നത് മഹീന്ദ്രയുടെ ക്ലാസിക് ലെജൻഡ്സ് കമ്പനിയാണ്. ഷോറൂം ഉദ്ഘാടനം ചെയ്തത് ചെയർമാൻ ബൊമൻ ഇറാനി, മാനേജിങ് ഡയറക്ടർ രുസ്തോംജി, ക്ലാസിക് ലെജൻഡ്സ് തലവൻ ആശിഷ് ജോഷി എന്നിവർ ചേർന്നാണ്.

ഇനി മത്സരം മുഖാമുഖം, റോയൽ എൻഫീൽഡിന് തൊട്ടടുത്ത് ഡീലർഷിപ്പ് തുറന്ന് ജാവ

"ജാവയുടെ ആദ്യ ഡീലർഷിപ്പ് ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞത് വളരെ മഹത്തരമായിട്ടാണ് ഞാൻ കരുതുന്നത്. ജാവയ്ക്ക് ലഭിച്ച ജനസ്വീകാര്യതയാണ് ഇന്ത്യയിലേക്ക് ജാവയെ തിരിച്ച് കൊണ്ടുവരുന്നതിനുള്ള ഈ ചരിത്രമുഹൂർത്തത്തിന് കാരണമായത്. ഇത് രാജ്യത്തെ ക്ലാസിക് ബൈക്ക് പ്രേമികൾക്ക് ആവേശം നൽകുമെന്ന് പ്രതീക്ഷിക്കുന്നു", ജാവ ചെയർമാൻ ബൊമൻ ഇറാനി പറഞ്ഞു.

ഇനി മത്സരം മുഖാമുഖം, റോയൽ എൻഫീൽഡിന് തൊട്ടടുത്ത് ഡീലർഷിപ്പ് തുറന്ന് ജാവ

"ഇന്ത്യയിലെ പ്രീമിയം ബൈക്കുകളുടെ വിപണി വളർച്ചയിൽ മാത്രമല്ല, അവ ഉപഭോക്താക്കളുടെ പ്രിയത്തിനും അഭിരുചിക്കുമനുസരിച്ച് പരിണാമത്തിന്റെ പാതയിൽക്കൂടിയാണ്. ഉദയ്പൂരിൽ നടന്ന ജാവ എക്സിപീരിയൻസ് റൈഡ് പ്രോഗ്രാമിൽ ഞങ്ങൾക്ക് ലഭിച്ച പ്രതികരണങ്ങൾ ഇത് സൂചിപ്പിക്കുന്നു", ക്ലാസിക് ലെജൻഡ്സ് തലവൻ ആശിഷ് ജോഷി കൂട്ടിച്ചേർത്തു.

ഇനി മത്സരം മുഖാമുഖം, റോയൽ എൻഫീൽഡിന് തൊട്ടടുത്ത് ഡീലർഷിപ്പ് തുറന്ന് ജാവ

കഴിഞ്ഞ മാസം വിപണിയിലെത്തിയ ജാവ (ക്ലാസിക്) ഫോര്‍ട്ടി ടുവിന് മികച്ച പ്രതികരണങ്ങൾ കിട്ടിയതോടെ ഇതിന്റെ വകഭേദങ്ങൾ, സാധ്യതകൾ എന്നിവയിൽ കേന്ദ്രീകരിച്ചിരിക്കുകയാണ് നിർമാതാക്കൾ. 1.55 ലക്ഷമാണ് രൂപയ്ക്കാണ് ജാവ (ക്ലാസിക്) ഫോര്‍ട്ടി ടു വിപണിയിൽ പരിചയപ്പെടുത്തിയത്. ജാവ 1.64 ലക്ഷം, ജാവ പെറാക്ക് 1.89 ലക്ഷം എന്നിങ്ങനെയാണ് വില. ക്ലാസിക് മറൂൺ നിറത്തിലാണ് പുത്തൻ ജാവയെത്തുന്നത്. ബ്ലാക്ക്, ഗ്രെയ് നിറങ്ങളിലും ലഭിക്കും. ജാവ ഫോര്‍ട്ടി ടു ആറ് നിറങ്ങളിൽ ലഭ്യമാകും. BS-VI നിർദേശങ്ങൾ പാലിച്ചാണ് ഒറ്റ സിലിണ്ടർ നാല് വാൽവ് എഞ്ചിൻ വരുന്നത്. ലിക്വിഡ് കൂളിംഗ് ശേഷിയുള്ള 293 സിസി എഞ്ചിന് 26.6 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയർബോക്സ്.

Most Read: ജീപ് റാംഗ്ലറാവാന്‍ കൊതിച്ച് മഹീന്ദ്ര ബൊലേറോ

ഇനി മത്സരം മുഖാമുഖം, റോയൽ എൻഫീൽഡിന് തൊട്ടടുത്ത് ഡീലർഷിപ്പ് തുറന്ന് ജാവ

ജാവയുടെ റെട്രോ യുഗത്തെ അനുസ്മരിപ്പിക്കും വിധത്തിലുള്ള സവിശേഷതകൾ ഒറ്റ ചാനൽ എബിഎസ് സ്റ്റാൻഡേർഡ് നൽകുന്നു.

കേരളത്തിൽ ഏഴ് ഡീലർഷിപ്പുകളാണ് ജാവ ആരംഭിക്കുന്നത്. കണ്ണൂർ,കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ജാവ ഡീലർഷിപ്പുകൾ ഒരുങ്ങുന്നത്.

Most Read Articles

Malayalam
English summary
Jawa Opens The First Dealership Right Next To RE Store. Read In Malayalam.
Story first published: Tuesday, December 18, 2018, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X