പരിഷ്‌കാരങ്ങളോടെ 2019 ടിവിഎസ് അപാച്ചെ RTR 180 — വില 84,578 രൂപ

By Staff

പരിഷ്‌കാരങ്ങളോടെ 2019 ടിവിഎസ് അപാച്ചെ RTR 180 വിപണിയില്‍. 84,578 രൂപയാണ് പുതിയ അപാച്ചെ RTR 180 -ക്ക് വില. അതേസമയം 95,392 രൂപ വിലയില്‍ അപാച്ചെ RTR 180 എബിഎസ് പതിപ്പ് ഷോറൂമുകളില്‍ വില്‍പനയ്‌ക്കെത്തും. ഇന്ത്യയില്‍ ഇരട്ട ചാനല്‍ എബിഎസ് ലഭിച്ച ആദ്യ ബൈക്കുകളില്‍ ഒന്നാണ് ടിവിഎസ് അപാച്ചെ RTR 180.

പരിഷ്‌കാരങ്ങളോടെ 2019 ടിവിഎസ് അപാച്ചെ RTR 180 — വില 84,578 രൂപ

പ്രധാനമായും പുറംമോടിയില്‍ നടത്തിയ മിനുക്കുപ്പണികളാണ് 2019 പതിപ്പിന്റെ മുഖ്യവിശേഷം. ഇന്ത്യയില്‍ മുപ്പതുലക്ഷം ടിവിഎസ് അപാച്ചെകള്‍ പുറത്തിറങ്ങിയ ആഘോഷം മുന്‍നിര്‍ത്തിയാണ് പുതിയ ബൈക്കിന്റെ വരവ്.

പരിഷ്‌കാരങ്ങളോടെ 2019 ടിവിഎസ് അപാച്ചെ RTR 180 — വില 84,578 രൂപ

അടുത്തകാലത്തായി ടിവിഎസ് ബൈക്കുകള്‍ മുഴുവന്‍ അവകാശപ്പെടുന്ന റേസ് ഗ്രാഫിക്‌സ് അപാച്ചെ RTR 180 -യിലും ഇനി കാണാം. ഫ്രെയിം സ്ലൈഡറുള്ള ക്രാഷ് ഗാര്‍ഡാണ് ബൈക്കിലെ മറ്റൊരു സവിശേഷത.

Most Read: ജാവ ബൈക്കുകള്‍ക്ക് പിറകില്‍ ഡ്രം ബ്രേക്ക് ലഭിക്കാന്‍ കാരണം

പരിഷ്‌കാരങ്ങളോടെ 2019 ടിവിഎസ് അപാച്ചെ RTR 180 — വില 84,578 രൂപ

അല്‍ക്കണ്‍ടാരയെന്നു തോന്നിപ്പിക്കുന്ന സീറ്റും അപാച്ചെ RTR 180 -യുടെ പുതുമകളില്‍പ്പെടും. ബൈക്കിലെ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ കമ്പനി നവീകരിച്ചിട്ടുണ്ട്. അഞ്ചു നിറങ്ങള്‍ പുതിയ ബൈക്കില്‍ തിരഞ്ഞെടുക്കാം. പേള്‍ വൈറ്റ്, ഗ്ലോസ്സ് ബ്ലാക്ക്, ടി ഗ്രെയ്, മാറ്റ് ബ്ലൂ, മാറ്റ് റെഡ് നിറങ്ങള്‍ 2019 ടിവിഎസ് അപാച്ചെ RTR 180 -യില്‍ ലഭ്യമാണ്.

പരിഷ്‌കാരങ്ങളോടെ 2019 ടിവിഎസ് അപാച്ചെ RTR 180 — വില 84,578 രൂപ

പുറംമോടിയിലെ മാറ്റങ്ങളൊഴിച്ചാല്‍ എഞ്ചിനിലോ മറ്റു സങ്കേതികമുഖത്തോ ബൈക്ക് യാതൊരു പരിഷ്‌കാരങ്ങളും നേടിയിട്ടില്ല. 177.4 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ പുതിയ പതിപ്പിലും തുടരുന്നു. എയര്‍ കൂളിംഗ് സംവിധാനത്തിന്റെ പിന്തുണയും എഞ്ചിനുണ്ട്.

പരിഷ്‌കാരങ്ങളോടെ 2019 ടിവിഎസ് അപാച്ചെ RTR 180 — വില 84,578 രൂപ

16 bhp കരുത്തും 15.5 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്. മണിക്കൂറില്‍ 114 കിലോമീറ്റര്‍ വരെ വേഗം ടിവിഎസ് അപാച്ചെ RTR 180 കൈവരിക്കും.

Most Read: ജാവയോ, ബുള്ളറ്റോ — ഏതു വാങ്ങണം?

പരിഷ്‌കാരങ്ങളോടെ 2019 ടിവിഎസ് അപാച്ചെ RTR 180 — വില 84,578 രൂപ

ടെലിസ്‌കോപിക് ഫോര്‍ക്കുകളും ഗ്യാസ് ചാര്‍ജ്ജ്ഡ് ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളുമാണ് ബൈക്കില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റുക. ഇരു ടയറുകളിലും ഡിസ്‌ക്കുകള്‍ വേഗം നിയന്ത്രിക്കും. ഇരട്ട ചാനല്‍ എബിഎസ് ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ ബൈക്കില്‍ നേടാം. ടിവിഎസ് നിരയില്‍ RTR 160 -യ്ക്കും RTR 200 -നും ഇടയിലാണ് അപാച്ചെ RTR 180 -യുടെ സ്ഥാനം.

Most Read Articles

Malayalam
English summary
New 2019 TVS Apache RTR 180 Launched In India; Prices Start At Rs 84,578. Read in Malayalam.
Story first published: Tuesday, November 20, 2018, 18:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X