ഉത്സവകാലം ഇങ്ങെത്തി, ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷനുമായി ടിവിഎസ് തയ്യാര്‍

ഉത്സവകാലം ഇങ്ങെത്തി. വിപണിയില്‍ പിടിമുറുക്കാന്‍ ടിവിഎസും തയ്യാര്‍. ഇന്ത്യയില്‍ പ്രചാരമേറിയ ജൂപിറ്റര്‍ സ്‌കൂട്ടറിന് പുത്തനൊരു വകഭേദം തന്നെയാണ് ടിവിഎസ് ഇത്തവണ കണ്ടുവെച്ചിരിക്കുന്നത്. പേര്, ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷന്‍.

ഉത്സവകാലം ഇങ്ങെത്തി, ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷനുമായി ടിവിഎസ് തയ്യാര്‍

പുറംമോടിയിലുള്ള പരിഷ്‌കാരങ്ങള്‍ക്കുപുറമെ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും ടിവിഎസ് ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷന്റെ പ്രത്യേകതകളാണ്. ഡീലര്‍ഷിപ്പില്‍ നിന്നും ചോര്‍ന്ന പുതിയ മോഡലിന്റെ ചിത്രങ്ങള്‍ ടിവിഎസിന്റെ ഒരുക്കങ്ങള്‍ പറഞ്ഞറിയിക്കുന്നു.

ഉത്സവകാലം ഇങ്ങെത്തി, ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷനുമായി ടിവിഎസ് തയ്യാര്‍

ഗ്രാന്‍ഡെ എഡിഷന്റെ പുറംമോടിയില്‍ കാര്യമായ മാറ്റങ്ങള്‍ കാണാം. മുന്‍ഭാഗത്തു കമ്പനി പതിപ്പിച്ചിട്ടുള്ള ഗ്രാന്‍ഡെ എഡിഷന്‍ ബാഡ്ജാണ് കൂട്ടത്തില്‍ മുഖ്യം. മുന്‍ ഏപ്രണില്‍ ഗ്രാന്‍ഡെ എഡിഷനെന്നു സമാന്യം വലുപ്പത്തില്‍ പതിഞ്ഞുകിടപ്പുണ്ട്.

ഉത്സവകാലം ഇങ്ങെത്തി, ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷനുമായി ടിവിഎസ് തയ്യാര്‍

പുതിയ നിറശൈലിയും ഗ്രാന്‍ഡെ എഡിഷന് മാറ്റുകൂട്ടും. ഫ്‌ളോര്‍ബോര്‍ഡിനും ഫൂട്ട്‌റെസ്റ്റുകള്‍ക്കും ബീജ് നിറമാണ്. സീറ്റുകള്‍ക്ക് നിറം ലെതര്‍ ബ്രൗണും. സ്‌കൂട്ടറിന്റെ പ്രീമിയം പരിവേഷം ഉയര്‍ത്തിക്കാട്ടാന്‍ സീറ്റുഘടന ശ്രമിക്കുന്നുണ്ട്.

Most Read: സ്‌പെഷ്യല്‍ എഡിഷന്‍ ഇന്‍ട്രൂഡറുമായി സുസുക്കി, വില ഒരുലക്ഷം രൂപ മുതല്‍

ഉത്സവകാലം ഇങ്ങെത്തി, ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷനുമായി ടിവിഎസ് തയ്യാര്‍

മുന്‍ മഡ്ഗാര്‍ഡിന് മുകളിലുള്ള ക്രോം അലങ്കാരം ജൂപിറ്റര്‍ ക്ലാസിക് മോഡലില്‍ നിന്നും കമ്പനി പങ്കിട്ടതാണ്. സാധാരണ മോഡലില്‍ നിന്നും വേറിട്ടുനില്‍ക്കാന്‍ ആവശ്യമായ മാറ്റങ്ങള്‍ ഗ്രാന്‍ഡെ എഡിഷനില്‍ ആവോളം കാണാം.

ഉത്സവകാലം ഇങ്ങെത്തി, ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷനുമായി ടിവിഎസ് തയ്യാര്‍

പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പുകളും അനലോഗ് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ഗ്രാന്‍ഡെ എഡിഷന്‍ ജൂപിറ്ററിന്റെ വിശേഷങ്ങളില്‍പ്പെടും. സാധാരണ മോഡലിനെക്കാള്‍ കൂടുതല്‍ പ്രീമിയമായി ഗ്രാന്‍ഡെ എഡിഷന്‍ അനുഭവപ്പെടും.

Most Read: ഇനി പ്രശ്‌നം വേണ്ട — റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് തിരിച്ചെടുത്ത് ഡീലര്‍ഷിപ്പുകള്‍

ഉത്സവകാലം ഇങ്ങെത്തി, ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷനുമായി ടിവിഎസ് തയ്യാര്‍

അതേസമയം മാറ്റങ്ങള്‍ എഞ്ചിനിലേക്കോ, സാങ്കേതികതയിലേക്കോ വന്നിട്ടില്ല. നിലവിലുള്ള 109.7 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷനിലും. എഞ്ചിന്‍ 8 bhp കരുത്തും 8 Nm torque ഉം പരമാവധി സൃഷ്ടിക്കും.

ഉത്സവകാലം ഇങ്ങെത്തി, ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷനുമായി ടിവിഎസ് തയ്യാര്‍

സിവിടി ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ ചക്രത്തിലെത്തുന്നത്. ARAI സാക്ഷ്യപ്പെടുത്തി 56 കിലോമീറ്റര്‍ മൈലേജ് ജൂപിറ്റര്‍ കാഴ്ച്ചവെക്കുമെന്നാണ് ടിവിഎസിന്റെ അവകാശവാദം. വിപണിയില്‍ ഹോണ്ട ആക്ടിവയുമായാണ് ടിവിഎസ് ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷന്‍ കൊമ്പുകോര്‍ക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ടിവിഎസ് #tvs motor #Spy Pics
English summary
TVS Jupiter Grande Edition Spotted At Dealership — Gets New Features. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X