'യുബിഎസ്' സുരക്ഷയില്‍ പുതിയ യമഹ സല്യൂട്ടോ

By Staff

പുതിയ സല്യൂട്ടോ നിരയുമായി യമഹ ഇന്ത്യയില്‍. ഇനി മുതല്‍ യുണിഫൈഡ് ബ്രേക്കിംഗ് സംവിധാനമെന്ന് (UBS) യമഹ വിശേഷിപ്പിക്കുന്ന കോമ്പി ബ്രേക്ക് സംവിധാനം സല്യൂട്ടോ മോഡലുകളില്‍ മുഴുവന്‍ അടിസ്ഥാന ഫീച്ചറായി ഒരുങ്ങും. 52,500 രൂപ മുതലാണ് വിപണിയില്‍ യമഹ സല്യൂട്ടോയ്ക്ക് വില. ഏറ്റവും ഉയര്‍ന്ന 125 സിസി പതിപ്പ് 60,500 രൂപയ്ക്ക് ഷോറൂമുകളില്‍ വില്‍പ്പനയ്‌ക്കെത്തും.

'യുബിഎസ്' സുരക്ഷയില്‍ പുതിയ യമഹ സല്യൂട്ടോ

125 സിസി എഞ്ചിന്‍ ശേഷിക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങളില്‍ കോമ്പി ബ്രേക്ക് സംവിധാനം കര്‍ശനമാക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് സല്യൂട്ടോയെ പുതുക്കാനുള്ള യമഹയുടെ തീരുമാനം.

'യുബിഎസ്' സുരക്ഷയില്‍ പുതിയ യമഹ സല്യൂട്ടോ

അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ 125 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസും താഴെയുള്ള മോഡലുകള്‍ക്ക് സിബിഎസും നിര്‍ബന്ധമാകും. ബൈക്ക് യാത്രികരുടെ സുരക്ഷ മാനിച്ചാണ് കേന്ദ്ര നടപടി.

Most Read: ബൈക്കുകളുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ജാവ, ആരാധകര്‍ക്ക് നിരാശ

'യുബിഎസ്' സുരക്ഷയില്‍ പുതിയ യമഹ സല്യൂട്ടോ

കോമ്പി ബ്രേക്ക് സംവിധാനത്തില്‍ ഇരു ബ്രേക്കുകളും തമ്മില്‍ ബന്ധപ്പെട്ടിരിക്കും. വാഹനമോടിക്കുന്നയാള്‍ ഒരു ബ്രേക്ക് മാത്രം പിടിച്ചാല്‍ പോലും മുന്‍ പിന്‍ ബ്രേക്കുകള്‍ തുല്യമായി പ്രവര്‍ത്തിക്കും. അടിയന്തരമായി ബ്രേക്ക് ചെയ്യുമ്പോള്‍ വീല് ലോക്ക് ചെയ്യപ്പെടാനുള്ള സാധ്യത കോമ്പി ബ്രേക്ക് സംവിധാനം ഏറെക്കുറെ പ്രതിരോധിക്കും.

'യുബിഎസ്' സുരക്ഷയില്‍ പുതിയ യമഹ സല്യൂട്ടോ

യുഎബിഎസ് സംവിധാനം ലഭിച്ചതൊഴിച്ചാല്‍ ബൈക്കുകളുടെ ഡിസൈനിലോ, സാങ്കേതിക മുഖത്തോ പരിഷ്‌കാരങ്ങള്‍ നടത്താന്‍ കമ്പനി തയ്യാറായിട്ടില്ല. ഒറ്റ സിലിണ്ടറുള്ള 110 സിസി എഞ്ചിനാണ് സല്യൂട്ടോ RX യുബിഎസ് പതിപ്പില്‍.

'യുബിഎസ്' സുരക്ഷയില്‍ പുതിയ യമഹ സല്യൂട്ടോ

എയര്‍ കൂളിംഗ് ശേഷിയുള്ള എഞ്ചിന് 7.5 bhp കരുത്തും 8.5 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. സല്യൂട്ടോ 125 യുബിഎസ് പതിപ്പിലുള്ള 125 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 8.3 bhp കരുത്തും 10.1 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും.

Most Read: റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന ഇടിഞ്ഞു, കുറ്റം ജാവയ്‌ക്കോ?

'യുബിഎസ്' സുരക്ഷയില്‍ പുതിയ യമഹ സല്യൂട്ടോ

നാലു സ്പീഡാണ് ഇരു പതിപ്പുകളിലും ഗിയര്‍ബോക്‌സ്. വിപണിയില്‍ ടിവിഎസ് റേഡിയോണ്‍, ഹോണ്ട CD 110 ഡ്രീം DX, ബജാജ് പ്ലാറ്റിന 100ES തുടങ്ങിയ മോഡലുകളുമായാണ് യമഹ സല്യൂട്ടോ RX യുബിഎസിന്റെ മത്സരം. ഉയര്‍ന്ന 125 സിസി പതിപ്പ് ഹോണ്ട CB ഷൈന്‍, ബജാജ് ഡിസ്‌കവര്‍ 125, ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ ബൈക്കുകളുമായാണ് കൊമ്പുകോര്‍ക്കുന്നത്.

Most Read Articles

Malayalam
English summary
Yamaha Saluto RX & Saluto 125 Launched With UBS At A Starting Price Of Rs 52,500. Read in Malayalam.
Story first published: Friday, December 14, 2018, 16:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X