56,900 രൂപയ്ക്ക് അവന്‍ ട്രെന്‍ഡ് E ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍

വൈദ്യുത നിരയില്‍ കൂടുതല്‍ ബജറ്റ് സ്‌കൂട്ടറുകളുമായി അവന്‍ മോട്ടോര്‍സ് രംഗത്ത്. സെറോ, സെറോ പ്ലസ് മോഡലുകള്‍ക്ക് പിന്നാലെ പുതിയ അവന്‍ ട്രെന്‍ഡ് E സ്‌കൂട്ടറും വിപണിയില്‍. വില 56,900 രൂപ. ഒറ്റ ബാറ്ററി പാക്ക്, ഇരട്ട ബാറ്ററി പാക്ക് എന്നീ രണ്ടു വകഭേദങ്ങളിലാണ് അവന്‍ ട്രെന്‍ഡ് E വിപണിയില്‍ വില്‍പ്പനയ്ക്ക് വരുന്നത്.

56,900 രൂപയ്ക്ക് അവന്‍ ട്രെന്‍ഡ് E വിപണിയില്‍

ഇരട്ട ബാറ്ററി പാക്ക് മോഡലിന് വില ഉയരും. 81,269 രൂപ വിലയില്‍ ബാറ്ററി ശേഷി കൂടിയ ട്രെന്‍ഡ് E സ്‌കൂട്ടറിനെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. പുതിയ ട്രെന്‍ഡ് E സ്‌കൂട്ടറുകളുടെ ബുക്കിംഗ് കമ്പനി ആരംഭിച്ചു. ബുക്കിംഗ് തുക 1,100 രൂപ. സെറോ, സെറോ പ്ലസ് മോഡലുകള്‍ക്ക് സമാനമായി 48V, 28Ah ലിഥിയം അയോണ്‍ ബാറ്ററി പാക്കാണ് അവന്‍ ട്രെന്‍ഡ് E ഉപയോഗിക്കുന്നത്.

56,900 രൂപയ്ക്ക് അവന്‍ ട്രെന്‍ഡ് E വിപണിയില്‍

ഒറ്റ ചാര്‍ജില്‍ 60 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ മോഡലിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇരട്ട ബാറ്ററി പാക്കുള്ള പതിപ്പിന് ഒറ്റ ചാര്‍ജില്‍ 110 കിലോമീറ്റര്‍ ദൂരമോടാനുള്ള ശേഷിയുണ്ട്. മണിക്കൂറില്‍ 45 കിലോമീറ്ററാണ് ഇരു വകഭേദങ്ങളുടെയും പരമാവധി വേഗം.

Most Read: വില തടസ്സമല്ല, കെടിഎം 125 ഡ്യൂക്ക് വിപണിയില്‍ സൂപ്പര്‍ഹിറ്റ്

56,900 രൂപയ്ക്ക് അവന്‍ ട്രെന്‍ഡ് E വിപണിയില്‍

സ്‌കൂട്ടറില്‍ നിന്നും ഊരിമാറ്റാവുന്ന വിധമാണ് ബാറ്ററി പാക്ക് ഒരുങ്ങുന്നത്. നാലു മണിക്കൂര്‍ സമയംകൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യപ്പെടും. 150 കിലോ വരെ ഭാരം വഹിക്കാനുള്ള ശേഷി സ്‌കൂട്ടറിനുണ്ട്. മുന്നില്‍ ഹൈഡ്രോളിക് ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ കോയില്‍ സ്പ്രിങ് യൂണിറ്റും സസ്‌പെന്‍ഷന്‍ നിറവേറ്റും.

56,900 രൂപയ്ക്ക് അവന്‍ ട്രെന്‍ഡ് E വിപണിയില്‍

മുന്‍ ടയറില്‍ ഡിസ്‌ക്ക് യൂണിറ്റിനാണ് ബ്രേക്കിംഗ് ചുമതല. പിന്‍ ടയറില്‍ ഡ്രം യൂണിറ്റ് വേഗം നിയന്ത്രിക്കും. അടുത്ത ആറുമാസത്തിനകം ആറു പുതിയ വൈദ്യുത മോഡലുകള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. 47,000 രൂപയ്ക്കാണ് അവന്‍ സെറോ പ്ലസ് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് വരുന്നത്.

Most Read: 2,000 കാറുകളുമായി പോയ കപ്പലിന് തീപിടിച്ചു, നഷ്ടമായവയില്‍ പോര്‍ഷ 911 GT2 RS മോഡലും

56,900 രൂപയ്ക്ക് അവന്‍ ട്രെന്‍ഡ് E വിപണിയില്‍

നേരത്തെ വൈദ്യുത വാഹനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്‌സിഡി പിന്‍വലിച്ചതിനെ തുടര്‍ന്ന് സെറോ മോഡലിനെ കമ്പനി പിന്‍വലിക്കുകയായിരുന്നു. വിപണിയില്‍ ഒഖീനാവ പ്രെയിസുമായാണ് അവന്‍ ട്രെന്‍ഡ് E -യുടെ മത്സരം.

Most Read Articles

Malayalam
English summary
Avan Trend E Electric Scooter Launched In India. Read in Malayalam.
Story first published: Friday, March 22, 2019, 18:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X