ബജാജ് പള്‍സര്‍ 180 നിര്‍ത്തി, ഇനി പള്‍സര്‍ 180F മാത്രം വില്‍പ്പനയ്ക്ക്

അടുത്തിടെയാണ് പള്‍സര്‍ 180 -യ്ക്ക് പുതിയ സെമി ഫെയേര്‍ഡ് പതിപ്പിനെ ബജാജ് അവതരിപ്പിച്ചത്. പള്‍സര്‍ 180 മോഡലിനെ കമ്പനി പിന്‍വലിക്കുമെന്ന അഭ്യൂഹം നിലനില്‍ക്കെ കടന്നുവന്ന പള്‍സര്‍ 180F ആരാധകരെ അത്ഭുതപ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ സാധാരണ പള്‍സര്‍ 180 പതിപ്പിനെ ബജാജ് നിര്‍ത്തിയിരിക്കുകയാണ്. പള്‍സര്‍ 180F മോഡല്‍ നിരയില്‍ തുടരും.

ബജാജ് പള്‍സര്‍ 180 നിര്‍ത്തി, ഇനി പള്‍സര്‍ 180F മാത്രം വില്‍പ്പനയ്ക്ക്

കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളം വിപണിയിലെ നിറസാന്നിധ്യമായിരുന്നു പള്‍സര്‍ 180. മോഡലിന് രാജ്യത്ത് ആരാധകരുമേറെ. പക്ഷെ നടപ്പില്‍ വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പള്‍സര്‍ 180 -യുടെ വഴിമുടക്കി. 87,450 രൂപയ്ക്കാണ് നിരയില്‍ പകരക്കാരനായുള്ള പള്‍സര്‍ 180F വില്‍പ്പനയ്‌ക്കെത്തുന്നത്.

Most Read: തോറ്റുകൊടുക്കാന്‍ തയ്യാറല്ല, പ്രതാപം തിരിച്ചുപിടിക്കാന്‍ പുതുതലമുറ ഹീറോ കരിസ്മ — വീഡിയോ

ബജാജ് പള്‍സര്‍ 180 നിര്‍ത്തി, ഇനി പള്‍സര്‍ 180F മാത്രം വില്‍പ്പനയ്ക്ക്

മുതിര്‍ന്ന പള്‍സര്‍ 220F, 180F -ന് ആധാരമാവുന്നു. 220F മോഡലിനെ പള്‍സര്‍ 180F അതേപടി പകര്‍ത്തിയെന്നുവേണം പറയുന്നതിലും തെറ്റില്ല. ഫെയറിങ് ഉള്‍പ്പെടെ രൂപഭാവം സമാനം. 220F -ലെ ഇരട്ട പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ 180F -ലും കാണാം. പള്‍സര്‍, 180 ബാഡ്ജുകള്‍ മോഡലില്‍ ധാരാളമായി ഒരുങ്ങുന്നുണ്ട്. സാധാരണ പള്‍സര്‍ 180 -യിലെ എഞ്ചിനാണ് പുതിയ 180F പതിപ്പിലും.

ബജാജ് പള്‍സര്‍ 180 നിര്‍ത്തി, ഇനി പള്‍സര്‍ 180F മാത്രം വില്‍പ്പനയ്ക്ക്

178.6 സിസി DTS-i എഞ്ചിന്‍ 8,500 rpm -ല്‍ 17 bhp കരുത്തും 6,500 rpm -ല്‍ 14 Nm torque ഉം കുറിക്കും. എയര്‍ കൂളിങ് സംവിധാനം മാത്രമെ എഞ്ചിനിലുള്ളൂ. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്. 260 mm ഡിസ്‌ക്ക് മുന്നിലും 230 mm ഡിസ്‌ക്ക് പിന്നിലും ബൈക്കില്‍ വേഗം നിയന്ത്രിക്കും. പള്‍സര്‍ 220F -ലും ഇതേ ഡിസ്‌ക്ക് ബ്രേക്കുകളാണുള്ളത്.

ബജാജ് പള്‍സര്‍ 180 നിര്‍ത്തി, ഇനി പള്‍സര്‍ 180F മാത്രം വില്‍പ്പനയ്ക്ക്

സസ്‌പെന്‍ഷന്‍ സംവിധാനങ്ങളും 220F -ല്‍ നിന്നു ബജാജ് കടമെടുത്തു. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ്ജ് യൂണിറ്റുള്ള ഷോക്ക് അബ്‌സോര്‍ബറുകളും പള്‍സര്‍ 180F എഡിഷനില്‍ സസ്പെന്‍ഷന്‍ നിറവേറ്റും. 17 ഇഞ്ചാണ് അഞ്ചു സ്‌പോക്ക് അലോയ് വീലുകളുടെ വലുപ്പം.

Most Read: സിക്‌സര്‍ പാഞ്ഞ പന്ത് ചെന്നിടിച്ചത് ഹാരിയറിന്റെചില്ലില്‍ — വീഡിയോ

ബജാജ് പള്‍സര്‍ 180 നിര്‍ത്തി, ഇനി പള്‍സര്‍ 180F മാത്രം വില്‍പ്പനയ്ക്ക്

യഥാക്രമം 90/90 സെക്ഷന്‍, 190/80 സെക്ഷന്‍ എന്നിങ്ങനെ മുന്‍ പിന്‍ ടയറുകള്‍ അളവ് കുറിക്കും. എക്‌സ്‌ഹോസ്റ്റ് സംവിധാനം ഒന്നാണെങ്കിലും പുതിയ ബൈക്കിന്റെ ശബ്ദം സാധാരണ പള്‍സര്‍ 180 പോലെയല്ല. ശബ്ദത്തില്‍ കൂടുതല്‍ ചടുലത അനുഭവപ്പെടും.

Source: Car Blog India

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് #bajaj auto
English summary
Bajaj Pulsar 180 Discontinued. Read in Malayalam.
Story first published: Tuesday, April 9, 2019, 15:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X