ഇന്ത്യയിലെ മികച്ച 125 സിസി ബൈക്കുകൾ

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ വളരെ സ്വാഗതാർഹമായ വിഭാഗമാണ് 125 സിസി ശ്രേണി. അതിനാൽ നിരവധി പുതിയ മോഡലുകളെ ഈ ശ്രേണിയിലേക്ക് നിർമ്മാതാക്കൾ അടുത്തിടെ അവതരിപ്പിച്ചു.

ഇന്ത്യയിലെ മികച്ച 125 സിസി ബൈക്കുകൾ

കെ‌ടി‌എം ഡ്യൂക്ക് 125 , ആർ‌സി 125 എന്നിവ പുതിയ കൂട്ടിച്ചേർക്കലുകൾ ആവേശം പകരുമ്പോൾ ബജാജ് ഡിസ്കവർ‌, ഹോണ്ട ഷൈൻ‌ എന്നിവ യാത്രക്കാരെ ആകർഷിക്കുന്നു. പ്രീമിയം, പ്രായോഗികത എന്നിവ സമന്വയിപ്പിക്കുന്ന ബജാജ് പൾസർ 125, ഹീറോ ഗ്ലാമർ തുടങ്ങിയ മോഡലുകളും ഈ വിഭാഗത്തിലുണ്ട്.

ഇന്ത്യയിലെ മികച്ച 125 സിസി ബൈക്കുകൾ

പ്രീമിയം ഗുണനിലവാരമുള്ള ഇവ സ്പോർട്സ് ബൈക്കുകൾ പോലെ മികച്ച പിക്കപ്പുള്ള വാഹനങ്ങളാണ്. മാത്രമല്ല യുവാക്കൾക്കിടയിൽ അവയ്ക്ക് മികച്ച സ്വീകാര്യതയുമുണ്ട്. നിലവിൽ 125 സിസി വിഭാഗത്തിൽ വിപണിയിലുള്ള മികച്ച ബൈക്കുകൾ ഏതെല്ലാമെന്ന് പരിചയപ്പെടാം.

ഇന്ത്യയിലെ മികച്ച 125 സിസി ബൈക്കുകൾ

ഹോണ്ട ഷൈൻ/ഷൈൻ SP

കുറച്ചുകാലമായി വിപണിയിലുള്ള ബൈക്കാണ് ഹോണ്ട ഷൈൻ. ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ബൈക്കുകളിൽ ഒന്നും ഷൈനാണ്. 124 സിസി എഞ്ചിനിൽ 10.3 bhp കരുത്തും 10.3 Nm torque ഉം വാഹനം ഉത്പാദിപ്പിക്കും. 63,627 രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.

ഇന്ത്യയിലെ മികച്ച 125 സിസി ബൈക്കുകൾ

ഹോണ്ട ഷൈനിന്റെ സ്പോർട്ടി പതിപ്പാണ് ഷൈൻ SP. ഹൈവേയിലെ മികച്ച പ്രകടനത്തിനായി 5 സ്പീഡ് ഗിയർ ബോക്സാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. പ്രീമിയം അനുഭവത്തിലും വിശ്വാസ്യതയിലും വിട്ടുവീഴ്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ല എങ്കിൽ ഷൈൻ മികച്ച തെരഞ്ഞടെുക്കലാകും.

ഇന്ത്യയിലെ മികച്ച 125 സിസി ബൈക്കുകൾ

ബജാജ് ഡിസ്കവർ 125

ഇന്ത്യൻ വിപണിയിൽ വിൽപ്പനക്കെത്തുന്ന 125 സിസി ബൈക്കുകളിൽ ഏറ്റവും വിലകുറഞ്ഞ മോഡലാണ് ബജാജ് ഡിസ്കവർ 125. വില കുറവാണെങ്കിലും മികച്ച ഫീച്ചറുകൾ ബൈക്കിൽ ബജാജ് വാഗ്ദാനം ചെയ്യുന്നു. എൽ‌ഇഡി ഡി‌ആർ‌എൽ, സെമി ഡിജിറ്റൽ ഇൻസ്ട്രമെന്റ് കൺസോൾ എന്നിവ ഉൾപ്പടെ നിരവധി സവിശേഷതകൾ അതിൽ ഉൾപ്പെടുന്നു.

ഇന്ത്യയിലെ മികച്ച 125 സിസി ബൈക്കുകൾ

കൂടാതെ ഫ്രണ്ട് ഡിസ്ക്ക് ബ്രേക്ക്, മികച്ച യാത്രക്കായി ഗ്യാസ് ചാർജ് ചെയ്ത റിയർ ഷോക്ക് അബ്സോർബറുകൾ എന്നിവയും ഡിസ്കവറിലുണ്ട്. 124.5 സിസി എഞ്ചിൻ 11 bhp കരുത്തും 11 Nm torque ഉം സൃഷ്ടിക്കും. മികച്ച മൂല്യവും മികച്ച സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന 125 സിസി മോട്ടോർസൈക്കിളാണ് ആഗ്രഹിക്കുന്നതെങ്കിൽ ബജാജ് ഡിസ്കവർ 125 ആയിരിക്കും അനുയോജ്യം.

ഇന്ത്യയിലെ മികച്ച 125 സിസി ബൈക്കുകൾ

ബജാജ് പൾസർ 125

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബൈക്കുകളിൽ ഒന്നാണ് പൾസർ. ഇക്കാരണത്താൽ, ബജാജ് പൾസർ നിരയിലേക്ക് 125 സിസി ബൈക്കിനെ കമ്പനി ഈ അടുത്താണ് വിപണിയിൽ അവതരിപ്പിച്ചത്. പൾസറിന്റെ സ്റ്റാൻഡേർഡ് പതിപ്പുകൾക്ക് സമാനമായ ലുക്കാണ് ബൈക്കിനുള്ളത്.

ഇന്ത്യയിലെ മികച്ച 125 സിസി ബൈക്കുകൾ

124.4 സിസി എയർ കൂൾഡ് എഞ്ചിനാണ് ബൈക്കിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇത് പരമാവധി 12 bhp കരുത്തും 11 Nm torque ഉം ഉത്പാദിപ്പിക്കും. മികച്ച പവർ വാഗ്ദാനം ചെയ്യുന്ന 125 സിസി ബൈക്കാണ് വാങ്ങാൻ ആഗ്രഹിക്കുന്നതെങ്കിൽ പൾസർ 125 മികച്ച തെരഞ്ഞെടുക്കലാകും. ഇതിന് 66,618 രൂപയാണ് എക്സ് ഷോറൂം വില.

ഇന്ത്യയിലെ മികച്ച 125 സിസി ബൈക്കുകൾ

ഹീറോ ഗ്ലാമർ 125 FI

ഹീറോയിൽ നിന്നുള്ള പ്രീമിയം 125 സിസി ഓഫറാണ് ഗ്ലാമർ. വലിയ ബോഡി പാനലുകളായതിനാൽ സാധാരണ 125 സിസി മോട്ടോർസൈക്കിളുകളേക്കാൾ വലുതാണ് ഗ്ലാമർ. ഒരു ലക്ഷം രൂപയിൽ താഴെ ഫ്യുവൽ ഇഞ്ചക്ഷൻ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു ബൈക്കാണിത്.

ഇന്ത്യയിലെ മികച്ച 125 സിസി ബൈക്കുകൾ

ഇതിന്റെ 124.7 സിസി bhp കരുത്തിൽ 11.6 പിഎസും 11 Nm torque ഉത്പാദിപ്പിക്കും. സ്പോർട്ടി അല്ലെങ്കിലും മികച്ച യാത്ര വാഹനം വാഗ്ദാനം ചെയ്യുന്നു. 69,950 രൂപയാണ് ബൈക്കിന്റെ ഷോറൂം വില. ഒരു പ്രീമിയം കമ്മ്യൂട്ടർ ബൈക്കാണ് നിങ്ങൾ തിരയുന്നതെങ്കിൽ ഹീറോ ഗ്ലാമർ 125 FI തെരഞ്ഞെടുക്കാം.

ഇന്ത്യയിലെ മികച്ച 125 സിസി ബൈക്കുകൾ

കെടിഎം ഡ്യൂക്ക് 125

ഇന്ത്യയിലെ 125 സിസി വിഭാഗത്തിലെ ഏറ്റവും വേഗതയേറിയ മോട്ടോർസൈക്കിളാണ് ഡ്യൂക്ക് 125. സ്റ്റൈലിംഗിൽ ഡ്യൂക്ക് 200 സമാനമാണ് 125 സിസി ഡ്യൂക്ക്. 124 സിസി എഞ്ചിൻ ഘടിപ്പിച്ച ബൈക്ക് 14.9 bhp കരുത്തും 12 Nm torque ഉം സൃഷ്ടിക്കാൻ ഇതിന് കഴിയും.

ഇന്ത്യയിലെ മികച്ച 125 സിസി ബൈക്കുകൾ

Rs. 1.30 ലക്ഷം രൂപയാണ് കെടിഎം ഡ്യൂക്കിന്റെ എക്സ്ഷോറൂം വില. നിരവധി പ്രീമിയം സവിശേഷതകൾ ബൈക്കിൽ അവതരിപ്പിക്കുന്നതിനാലാണ് ബൈക്കിന് ഇത്രയും വില ഈടാക്കുന്നത്. ഇതിന്റെ ശൈലിയും ഹൈലൈറ്റുകളും 200 ഡ്യൂക്ക് മോഡലിലുള്ളത് പോലെയാണ്. നഗര യാാത്രകൾക്കാണ്‌ നിങ്ങൾ‌ കൂടുതൽ‌ സമയം ചെലവഴിക്കുന്നതെങ്കിൽ സ്പോർ‌ട്ടിയായ കെ‌ടി‌എം 125 ഡ്യൂക്ക് നിങ്ങൾക്ക് വളരെ അനുയോജ്യമാണ്.

ഇന്ത്യയിലെ മികച്ച 125 സിസി ബൈക്കുകൾ

കെടിഎം ആർസി 125

125 സിസി ശ്രേണിയിൽ കെടിഎം ഡ്യൂക്ക് 125 ന് ശേഷം കമ്പനി അവതരിപ്പിക്കുന്ന മറ്റൊരു മോഡലാണ് ആർസി 125. കൂടാതെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ 125 സിസി മോട്ടോർസൈക്കിളും ആർസി 125 ആണ്.

ഇന്ത്യയിലെ മികച്ച 125 സിസി ബൈക്കുകൾ

ആർ‌സി 390 മോഡലിന്റെ ഡിസൈനാണ് വാഹനത്തിനുള്ളത്. കെറ്റിഎം 125 ഡ്യൂക്ക് ബൈക്കിൽ വാഗ്ദാനം ചെയ്യുന്ന അതേ എഞ്ചിനാണ് ഇതിലും ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിലെ മികച്ച 125 സിസി ബൈക്കുകൾ

125 സിസി ലിക്വിഡ് കൂൾഡ് എഞ്ചിൻ 14.9 bhp കരുത്തും 12 Nm torque ഉം വാഗ്ദാനം ചെയ്യുന്നു. ഇതിന് ഒരു ട്രെല്ലിസ് ഫ്രെയിം, ഹൈ-സ്പെക്ക് WP അപ്പ്സൈഡ് ഡൗണ്‍ ഫോർക്കുകൾ, മോണോഷോക്ക്, ഇരുവശത്തും ഡിസ്കുകൾ ഫ്രണ്ട് ബൈബ്രെ റേഡിയൽ മൗണ്ട്‌ ചെയ്ത കാലിപ്പർ എന്നിവ ലഭിക്കും.

Most Read Articles

Malayalam
English summary
Best 125cc bikes in India. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X