ബിഎസ് VI വെസ്പ മോഡലുകളുടെ വില വിവരങ്ങള്‍ പുറത്ത്

വെസ്പ, അപ്രീലിയ മോഡലുകളുടെ ബിഎസ് VI പതിപ്പുകളെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് പിയാജിയോ. ബിഎസ് IV -ല്‍ നിന്നും ബിഎസ് VI -ലേക്ക് മാറുന്നതോടെ മോഡലുകളുടെ വിലയില്‍ കാര്യമായ വര്‍ധനവ് തന്നെ ഉണ്ടാകുമെന്ന് അടുത്തിടെ കമ്പനി അറിയിക്കുകയും ചെയ്തിരുന്നു.

ബിഎസ് VI വെസ്പ മോഡലുകളുടെ വില വിവരങ്ങള്‍ പുറത്ത്

18,000 രൂപ മുതല്‍ 19,000 രൂപ വരെ മോഡലുകള്‍ക്ക് വില വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബിഎസ് VI വെസ്പ മോഡലുകളുടെ വില സംബന്ധിച്ച് പട്ടിക പുറത്തുവന്നിരിക്കുന്നത്.

Model BS6 Version BS4 Version Difference
Urban Club Rs 93,035 Rs 74,831 Rs 18,204
Notte Matte Black Rs 93,035 NA NA
LX Rs 96,615 NA NA
ZX CBS Rs 1,00,687 Rs 92,977 Rs 7,710
VXL 125 CBS Rs 1,10,345 NA NA
SXL 125 CBS Rs 1,13,592 Rs 96,278 Rs 17,314
SXL 125 CBS Matte Yellow Rs 1,14,561 Rs 97,352 Rs 17,209
SXL 125 CBS Matte Red Rs 1,15,576 Rs 97,352 Rs 18,224
VXL 150 ABS Rs 1,22,664 Rs 1,03,730 Rs 18,934
SXL 150 ABS Rs 1,26,650 Rs 1,07,781 Rs 18,869
SXL 150 ABS Matte Red Rs 1,27,619 Rs 1,08,852 Rs 18,767
Elegant 150 ABS Rs 1,32,917 Rs 1,14,253 Rs 18,664
ബിഎസ് VI വെസ്പ മോഡലുകളുടെ വില വിവരങ്ങള്‍ പുറത്ത്

തെരഞ്ഞെടുത്ത ചില ഡീലര്‍ഷിപ്പുകള്‍ ഇതിനോടകം തന്നെ ബിഎസ് VI മോഡലുകള്‍ക്കായുള്ള ബുക്കിങ് ആരംഭിച്ചു. 1,000 രൂപ മുതല്‍ 2,000 രൂപ വരെയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്. ഉടന്‍ തന്നെ സ്‌കൂട്ടറുകള്‍ വിപണിയില്‍ എത്തുമെങ്കിലും എന്നുമുതല്‍ ഉപഭോക്താക്കള്‍ക്ക് കൈമാറും എന്നത് സംബന്ധിച്ച് കമ്പനി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

ബിഎസ് VI വെസ്പ മോഡലുകളുടെ വില വിവരങ്ങള്‍ പുറത്ത്

നിലവില്‍ ബിഎസ് IV മോഡലുകളെ വിറ്റഴിക്കുന്ന തിരക്കിലാണ് കമ്പനി. പ്രകടനക്ഷമത കൂടിയ സ്പോര്‍ടി സ്‌കൂട്ടറുകളില്‍ അപ്രീലിയ ഊന്നല്‍ നല്‍കുമ്പോള്‍, ക്ലാസിക്ക് ചാരുതയുള്ള സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നതിലാണ് വെസ്പയുടെ ശ്രദ്ധ മുഴുവന്‍. നിലവില്‍ എട്ടു മോഡലുകളുണ്ട് വെസ്പയ്ക്ക് ഇന്ത്യയില്‍ ഉള്ളത്.

ബിഎസ് VI വെസ്പ മോഡലുകളുടെ വില വിവരങ്ങള്‍ പുറത്ത്

LX 125, SXL 125, നോട്ടെ 125, VXL 125, റെഡ് 125, SXL 150, VXL 150, എലഗാന്‍ഡെ 150 സ്‌കൂട്ടറുകള്‍ വെസ്പ നിരയില്‍ ഉള്‍പ്പെടുന്നു. അതേസമയം മൂന്ന് മോഡലുകളായിരുന്നു അപ്രീലിയ നിരയില്‍ ഉണ്ടായിരുന്നത്. അടുത്തിടെ അപ്രീലിയ സ്റ്റോം 125 എന്നൊരു പതിപ്പിനെയും വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

ബിഎസ് VI വെസ്പ മോഡലുകളുടെ വില വിവരങ്ങള്‍ പുറത്ത്

അപ്രീലിയ SR125, SR 150 എന്നിവയുടെ അതേ അടിസ്ഥാനത്തിലാണ് അപ്രീലിയ സ്റ്റോം 125 വിപണിയില്‍ എത്തുന്നത്. കളര്‍ കോമ്പിനേഷന്‍, ബോഡി ഗ്രാഫിക്‌സ് എന്നിവയില്‍ ചെറിയ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്.

ബിഎസ് VI വെസ്പ മോഡലുകളുടെ വില വിവരങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വിപണിയില്‍ വെസ്പ, അപ്രീലിയ മോഡലുകളുടെ വില്‍പ്പന സ്ഥിരത പുലര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപ്രീലിയ സ്റ്റോം 125 എത്തിയതോടെ കഴിഞ്ഞ മാസങ്ങളില്‍ വാഹനത്തിന്റെ വില്‍പ്പന ഉയര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read: ക്രിസ്മസ് സമ്മാനമായി മാര്‍പാപ്പയ്ക്ക് ഡാസിയ ഡസ്റ്റര്‍ സമ്മാനിച്ച് റെനോ

ബിഎസ് VI വെസ്പ മോഡലുകളുടെ വില വിവരങ്ങള്‍ പുറത്ത്

മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്ന ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ രണ്ട് സ്‌കൂട്ടറുകളുടെയും പൊതുസവിശേഷതയാണ്. സാധാരണ മീറ്ററില്‍ നല്‍കുന്ന വിവരങ്ങളെക്കാള്‍ അടുത്തുള്ള പെട്രോള്‍ പമ്പ്, സര്‍വ്വീസ് സെന്റര്‍ എന്നിവയുടെയും വിവരങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.

Most Read: ഇലക്ട്രിക്ക് സൈക്കിള്‍ വിപണിയിലേക്ക് ചുവടുവെച്ച് ഷവോമി

ബിഎസ് VI വെസ്പ മോഡലുകളുടെ വില വിവരങ്ങള്‍ പുറത്ത്

സുരക്ഷ കൂട്ടിയാണ് ഇരുസ്‌കൂട്ടറുകളെയും അടുത്തിടെ കമ്പനി വിപണിയില്‍ എത്തിച്ചത്. ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം, കോമ്പി ബ്രേക്കിങ് സംവിധാനം തുടങ്ങിയ സുരക്ഷാ സന്നാഹങ്ങള്‍ നല്‍കിയാണ് മോഡലുകളെ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

Most Read: 50,000 യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ട് ഹ്യുണ്ടായി വെന്യു

ബിഎസ് VI വെസ്പ മോഡലുകളുടെ വില വിവരങ്ങള്‍ പുറത്ത്

125 സിസിയില്‍ മുകളിലുള്ള വാഹനങ്ങളില്‍ ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം നിര്‍ബന്ധമായിരിക്കുകയാണ്. അതുപോലെ തന്നെ 125 സിസിയില്‍ താഴെയുള്ള വാഹനങ്ങള്‍ക്ക് കോമ്പി ബ്രേക്കിങ് സംവിധാനവും അനിവാര്യമായിരിക്കുകയാണ്. ഇതോടെയാണ് വെസ്പ, അപ്രീലിയ സ്‌കൂട്ടര്‍ നിര കമ്പനി പൂര്‍ണമായും പുതുക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #വെസ്പ #vespa
English summary
BS 6 Vespa Scooters Price Leaked. Read more in Malayalam.
Story first published: Tuesday, December 3, 2019, 12:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X