Just In
Don't Miss
- Movies
സ്നേഹയ്ക്കും ശ്രീകുമാറിനും സര്പ്രൈസ് സമ്മാനവുമായി മറിമായം ടീം! ചിത്രങ്ങള് വൈറലാവുന്നു!
- Sports
ഗ്രയിം സ്മിത്ത് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ പുതിയ ഡയറക്ടര്; കരാര് മൂന്ന് മാസത്തേക്ക് മാത്രം
- Finance
അവസാന തീയതി അടുത്തു; ആധാറും പാനും വേഗം ബന്ധിപ്പിച്ചോളൂ, ഇല്ലെങ്കിൽ സംഭവിക്കുന്നതെന്ത്?
- News
പ്രതിഷേധം ശക്തമാക്കി വടക്ക് കിഴക്കന് സംസ്ഥാനങ്ങള്; അസമില് ബന്ദ് പ്രഖ്യാപിച്ച് ഉള്ഫ
- Technology
വോഡാഫോണിന്റെ പുതിയ പ്രീപെയ്ഡ് പ്ലാനുകളിൽ സൗജന്യ അൺലിമിറ്റഡ് കോളുകൾ
- Lifestyle
ഇന്ന് സാമ്പത്തിക നഷ്ടം ഈ രാശിക്കാണ് എന്ന് ഉറപ്പ്
- Travel
അന്താരാഷ്ട്ര പർവ്വത ദിനം- ചരിത്രവും പ്രത്യേകതകളും
50,000 യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ട് ഹ്യുണ്ടായി വെന്യു
വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായിയുടെ ജനപ്രിയ കോംപാക്ട് എസ്‌യുവി വെന്യു. വിപണിയിലെത്തി ആറ് മാസങ്ങൾക്കുള്ളിൽ 50,000 വിൽപ്പനയെന്ന നേട്ടമാണ് വെന്യു സ്വന്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ എട്ട് മാസങ്ങളായി ഇന്ത്യൻ വിപണിയിൽ യൂട്ടിലിറ്റി വെഹിക്കിൾ വിഭാഗത്തിന് മികച്ച വിൽപ്പനയാണ് ലഭിക്കുന്നത്. ഈ ശ്രേണിയിലെ ഹ്യുണ്ടായിയുടെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള മോഡലും നിലവിൽ വെന്യു തന്നെയാണ്.

ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ ആദ്യത്തെ കോംപാക്ട് എസ്‌യുവിയാണ് 2019 മെയ് മാസത്തിൽ വിപണിയിലെത്തിയ വെന്യു. മൂന്ന് എഞ്ചിൻ ഓപ്ഷനുകളുമായാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്.

90 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റർ ഡീസൽ, 83 bhp നൽകുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ യൂണിറ്റ്, 120 bhp സൃഷ്ടിക്കുന്ന 1.0 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് എന്നിങ്ങനെയാണ് വെന്യുവിലെ എഞ്ചിൻ ഓപ്ഷനുകൾ.

2019 ഒക്ടോബർ അവസാനം വരെ ഹ്യുണ്ടായി വെന്യുവിന്റെ മൊത്തം 51,257 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇതിൽ 29,726 യൂണിറ്റ് പെട്രോൾ, 21,531 യൂണിറ്റ് ഡീസൽ എന്നിങ്ങനെയാണ് വിൽപ്പന കണക്കുകൾ. യൂട്ടിലിറ്റി വെഹിക്കിൾ വിഭാഗത്തിലെ വിൽപ്പനയിൽ 9.36 ശതമാനം സംഭാവനയും (5,47,572) വെന്യുവാണ് നൽകിയിരിക്കുന്നത്.

വിപണിയിൽ എത്തി ആറുമാസത്തിനുള്ളിൽ ശരാശരി 8,542 യൂണിറ്റ് വിൽപ്പനയാണ് വെന്യുവിന് പ്രതിമാസം ലഭിച്ചത്.

കൂടാതെ അവതരിപ്പിച്ച ആദ്യ മാസത്തിൽ തന്നെ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന ഏറ്റവും മികച്ച അഞ്ച് യൂട്ടിലിറ്റി വെഹിക്കിൾ പട്ടികയിൽ ഇടംനേടാനും വാഹനത്തിനായി എന്നതും ശ്രദ്ധേയമാണ്. മെയ് മാസത്തിൽ 7,049 യൂണിറ്റുകളുമായി നാലാം സ്ഥാനത്തെത്തിയപ്പോൾ ജൂണിൽ 8,763 യൂണിറ്റുകൾ വിറ്റ് മാരുതി വിറ്റാര ബ്രെസയുടെ വിൽപ്പനയോട് അടുത്തെത്താനും വെന്യുവിന് സാധിച്ചു.
Most Read: 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഇലക്ട്രിക് കാറുകൾ

2019 ജൂലൈയിൽ 9,585 യൂണിറ്റ് വിൽപ്പനയുമായി ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന എസ്‌യുവി മോഡലായി വെന്യു മാറി. ഓഗസ്റ്റിൽ 9,342 യൂണിറ്റുകളുമായി വിൽപ്പന പട്ടികയിൽ വീണ്ടും ഒന്നാമതെത്തി. എന്നാൽ സെപ്റ്റംബറിൽ ഈ ശ്രേണിയിലെ ഒന്നാം സ്ഥാനം ബ്രെസ തിരിച്ചു പിടിച്ചെങ്കിലും 7,942 യൂണിറ്റ് വിൽപ്പനയുമായി വെന്യു മികവ് പുലർത്തി.
Most Read: നമ്പര്‍ പ്ലേറ്റും രജിസ്‌ട്രേഷന്‍ രേഖകളുമില്ല; ആഢംബര കാറിന് 9.8 ലക്ഷം രൂപ പിഴ

ഒക്ടോബറിൽ പുതിയ എതിരാളിയായ കിയ സെൽറ്റോസ് എത്തിയതോടെ വെന്യുവിന്റെ വിൽപ്പന മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള കോംപാക്ട് എസ്‌യുവിയാണ് സെൽറ്റോസ്.

എങ്കിലും ഈ ശ്രേണിയിലെ വെന്യുവിന്റെ വിൽപ്പന കണക്കുകൾ യുവി വിപണിയിൽ ഹ്യുണ്ടായി മോട്ടോർ ഇന്ത്യയ്ക്ക് പുതിയ കരുത്ത് നൽകി. 2019 ഏപ്രിൽ മുതൽ ഒക്ടോബർ വരെ വിറ്റ ഹ്യുണ്ടായിയുടെ 1,06,366 യുവിയിൽ 48 ശതമാനവും വെന്യു കോംപാക്ട് എസ്‌യുവിയാണ്.

2019 അവസാനത്തോടെ വെന്യുവിന് ഒരു ലക്ഷം ബുക്കിംഗുകൾ എന്ന നാഴികക്കല്ല് പിന്നിടാമെന്നും ഹ്യുണ്ടായി വെളിപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര വിപണിയിൽ വിജയം മാത്രമല്ല, വെന്യുവിന്റെ കയറ്റുമതിയും കമ്പനി ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം ദക്ഷിണാഫ്രിക്കയിൽ അവതരിപ്പിക്കാനിരിക്കുന്ന 1400 യൂണിറ്റ് വെന്യു ഇതിനകം തന്നെ ഇന്ത്യയിൽ നിന്ന് കയറ്റി അയച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.