ബി‌എസ്-VI യമഹ YZF-R15 V3.0 ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യൻ ഇരുചക്ര വാഹന വിപണി ഒന്നിലധികം ബി‌എസ്-VI കംപ്ലയിന്റ് മോഡലുകളുടെ അവതരണത്തിന് സാക്ഷ്യം വഹിച്ചു. അതിലെ ഏറ്റവും ആകർഷണം നേടിയത് യമഹ YZF-R15 V3.0-യുടെ ബി‌എസ്-VI പതിപ്പായിരുന്നു.

ബി‌എസ്-VI യമഹ YZF-R15 V3.0 ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

ഇപ്പോൾ, രാജ്യമെമ്പാടുമുള്ള വിവിധ ഡീലർഷിപ്പുകളിൽ മോട്ടോർസൈക്കിൾ എത്തിത്തുടങ്ങി. ഒരാഴ്ച മുമ്പാണ് യമഹ മോട്ടോർ ഇന്ത്യ ജനപ്രിയ R15 V3.0 ഫെയർഡ് മോട്ടോർസൈക്കിളിന്റെ ബി‌എസ്-VI പതിപ്പ് 1.45 ലക്ഷം രൂപ എക്സ്ഷോറൂം വിലയ്ക്ക് പുറത്തിറക്കിയത്.

ബി‌എസ്-VI യമഹ YZF-R15 V3.0 ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

പഴയ ബിഎസ്-IV മോഡലിനേക്കാൾ 4,400 രൂപ കൂടുതലാണ് പരിഷ്ക്കരിച്ച് വിപണിയിൽ എത്തിയ പുതിയ പതിപ്പിന്. മറ്റ് പല ബ്രാൻഡുകളുടെയും ബി‌എസ്-VI മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വില വർധനവ് തികച്ചും ന്യായമാണെങ്കിലും, പുതിയ R15 പവർ കണക്കുകളിൽ നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ട്.

ബി‌എസ്-VI യമഹ YZF-R15 V3.0 ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

യമഹ YZF-R15 V3.0 -യുടെ 155 സിസി ലിക്വിഡ്-കൂൾഡ് സിംഗിൾ സിലിണ്ടർ ബിഎസ്-IV എഞ്ചിൻ 10,000 rpm-ൽ 19.3 bhp-യും 8000 rpm-ൽ 14.7 Nm torque ആണ് ഉത്പാദിപ്പിച്ചിരുന്നത്. എന്നാൽ ബിഎസ്-VI പതിപ്പിലേക്ക് നവീകരിച്ചപ്പോൾ ഈ യൂണിറ്റ് 18.6 bhp കരുത്തിൽ 14.1 Nm torque മാത്രമാണ് ഉത്പാദിപ്പിക്കുന്നത്.

ബി‌എസ്-VI യമഹ YZF-R15 V3.0 ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

സ്ലിപ്പർ ക്ലച്ച് വഴി ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ വേരിയബിൾ വാൽവ് ആക്യുവേഷൻ സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് മികച്ച ത്രോട്ടിൽ പ്രതികരണം, താഴ്ന്ന ആർ‌പി‌എമ്മുകളിലെ കാര്യക്ഷമത, മികച്ച ടോപ്പ് എൻഡ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

ബി‌എസ്-VI യമഹ YZF-R15 V3.0 ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

ജാപ്പനീസ് മോട്ടോർസൈക്കിൾ ബ്രാൻഡിന് ബിഎസ്-VI കംപ്ലയിന്റ് എഞ്ചിനൊപ്പം സമാനമായ പ്രകടനം നൽകാൻ കഴിയുമെന്ന് യമഹ മോട്ടോർ ഇന്ത്യ ചെയർമാൻ മോട്ടോഫുമി ഷിതാര പറഞ്ഞു.

ബി‌എസ്-VI യമഹ YZF-R15 V3.0 ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

ന്യായമായ പരിധിക്കുള്ളിൽ വില വർധനവ് പിടിച്ചു നിർത്താൻ യമഹ പരിശ്രമിച്ചുവെന്നും അതിന്റെ ഭാഗമായി ബിഎസ്-IV മോഡലിനെ അപേക്ഷിച്ച് വെറും മൂന്ന് ശതമാനം മാത്രമാണ് വില വർധനവ് ഉണ്ടായിരിക്കുന്നതെന്നും ഷിതാര കൂട്ടിച്ചേർത്തു.

Most Read: FTR 1200 അടിസ്ഥാനമാക്കി പുതിയ അഡ്വഞ്ചർ ടൂറർ അവതരിപ്പിക്കാൻ ഇന്ത്യൻ മോട്ടോർസൈക്കിൾ

ബി‌എസ്-VI യമഹ YZF-R15 V3.0 ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

റേസിംഗ് ബ്ലൂ, തണ്ടർ ഗ്രേ, ഡാര്‍ക്ക്‌നൈറ്റ്‌ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ബിഎസ്-VI യമഹ R15 വിപണിയിൽ എത്തുന്നത്. യഥാക്രമം 1.46 ലക്ഷം, 1.45 ലക്ഷം, 1.47 ലക്ഷം രൂപ എന്നിങ്ങനെയാണ് കളർ ഓപ്ഷനുകളുടെ എക്സ്ഷോറൂം വില.

Most Read: ബിഎസ്-VI പൾസർ മോഡലുകൾ ഉടൻ വിപണയിൽ എത്തിക്കുമെന്ന് ബജാജ്

ബി‌എസ്-VI യമഹ YZF-R15 V3.0 ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ് സ്വിച്ച്, ഡ്യുവൽ ഹോൺ, റേഡിയൽ ട്യൂബ്ലെസ് ടയർ തുടങ്ങിയ പുതിയ സവിശേഷതകളെല്ലാം മോട്ടോർസൈക്കിളിൽ യമഹ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ, പരമ്പരാഗത ടേൺ ഇൻഡിക്കേറ്ററുകളോടു കൂടിയ എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും അതേപടി നിലനിർത്തിയിരിക്കുന്നു.

Most Read: ടിവിഎസ് അപ്പാച്ചെ RR310 ബിഎസ്-VI പതിപ്പിന് വില കുത്തനെ ഉയരും

ബി‌എസ്-VI യമഹ YZF-R15 V3.0 ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

കൂടാതെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായുള്ള പൂർണ ഡിജിറ്റൽ എൽസിഡി, സ്പ്ലിറ്റ് സ്റ്റൈൽ സ്റ്റെപ്പ്-അപ്പ് സീറ്റുകൾ എന്നിവ നിലവിലെ മോഡലിനു സമാനമായി തുടരും. കെടിഎം ആർ‌സി 125, സുസുക്കി ജിക്സർ SF 155, ടിവി‌എസ് അപ്പാച്ചെ RTR 160 4V, ബജാജ് പൾസർ NS 160 എന്നിവയാണ് ബിഎസ്-VI യമഹ YZF-R15 V3.0-യുടെ വിപണി എതിരാളികൾ.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
BS6 Yamaha R15 V3 starts arriving at dealerships. Read more Malayalam
Story first published: Saturday, December 14, 2019, 11:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X