വില കുറഞ്ഞ ബൈക്കുകള്‍ വില്‍ക്കാന്‍ ഹാര്‍ലി, നോട്ടം റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണി

ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ബൈക്ക് നിര്‍മ്മാതാക്കളാണ് റോയല്‍ എന്‍ഫീല്‍ഡും ഹാര്‍ലി ഡേവിഡ്‌സണും. ഇരു കമ്പനികളും ആധുനിക ടെക്‌നോളജി അടിസ്ഥാനപ്പെടുത്തി റെട്രോ ക്ലാസിക്ക് ബൈക്കുകള്‍ പുറത്തിറക്കുന്നു. നാളിതുവരെ ബജറ്റ് വിലയില്‍ ബൈക്കുകള്‍ പുറത്തിറക്കാനാണ് റോയല്‍ എന്‍ഫീല്‍ഡ് ശ്രമിച്ചിട്ടുള്ളത്. ഹാര്‍ലിയാകട്ടെ വില കൂടിയ ഇരട്ട സിലിണ്ടര്‍ ബൈക്കുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.

വില കുറഞ്ഞ ബൈക്കുകള്‍ വില്‍ക്കാന്‍ ഹാര്‍ലി, നോട്ടം റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണി

എന്നാല്‍ അടുത്തിടെ പാരലല്‍ ട്വിന്‍ എഞ്ചിനുമായി കോണ്‍ടിനന്റല്‍ ജിടിയും ഇന്റര്‍സെപ്റ്ററും കടന്നുവന്നതോടെ ഒരുകാര്യം വ്യക്തം. ഹാര്‍ലി കൈയ്യടക്കുന്ന പ്രീമിയം ബൈക്ക് വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡിനും നോട്ടമുണ്ട്. വിലയേറിയ ക്ലാസിക്ക് ബൈക്കുകളെ കുറിച്ച് റോയല്‍ എന്‍ഫീല്‍ഡ് ചിന്തിക്കുമ്പോള്‍ മറുഭാഗത്ത് വില കുറഞ്ഞ ക്രൂയിസര്‍ ബൈക്കുകളെ അവതരിപ്പിക്കാന്‍ ഒരുക്കംകൂട്ടുകയാണ് അമേരിക്കന്‍ കമ്പനിയായ ഹാര്‍ലി ഡേവിഡ്‌സണ്‍.

വില കുറഞ്ഞ ബൈക്കുകള്‍ വില്‍ക്കാന്‍ ഹാര്‍ലി, നോട്ടം റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണി

ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ ബജറ്റ് വിലയില്‍ പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ കമ്പനി ആഗ്രഹിക്കുന്നു. നിലവില്‍ 750 സിസിയില്‍ തുടങ്ങും ഹാര്‍ലിയുടെ ഇന്ത്യന്‍ ബൈക്ക് നിര. ഇതേസമയം, രാജ്യാന്തര വിപണിയില്‍ 500 സിസി ഹാര്‍ലി ബൈക്കുകള്‍ തലയുയര്‍ത്തുന്നുണ്ട്.

വില കുറഞ്ഞ ബൈക്കുകള്‍ വില്‍ക്കാന്‍ ഹാര്‍ലി, നോട്ടം റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണി

ഇന്ത്യയില്‍ ഏതെങ്കിലുമൊരു പ്രാദേശിക കമ്പനിയുമായി സഹകരിച്ച് 500 സിസിയില്‍ താഴെയുള്ള ബൈക്കിനെ പുറത്തിറക്കാനാണ് ഹാര്‍ലിയുടെ ഇപ്പോഴത്തെ നീക്കം. ബിഎംഡബ്ല്യു-ടിവിഎസ്, ബജാജ്-കെടിഎം കൂട്ടുകെട്ടു പോലെ പുതിയൊരു പങ്കാളിയെ ഹാര്‍ലിയും രാജ്യത്ത് തേടുന്നു. നിലവില്‍ ഏതു കമ്പനിയുമായാണ് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ തയ്യാറെടുക്കുന്നതെന്ന കാര്യം വ്യക്തമല്ല.

വില കുറഞ്ഞ ബൈക്കുകള്‍ വില്‍ക്കാന്‍ ഹാര്‍ലി, നോട്ടം റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണി

വിപണിയില്‍ വരാനിരിക്കുന്ന പുതിയ പ്രാരംഭ ബൈക്കുകള്‍ക്ക് സ്ട്രീറ്റ് ബ്രാന്‍ഡിങ് നല്‍കാനായിരിക്കും ഹാര്‍ലി താത്പര്യപ്പെടുക. വില കുറയ്ക്കുന്നതിനായി പ്രീമിയം ഘടകങ്ങള്‍ ഒരുപാട് ബൈക്കുകള്‍ക്ക് വേണ്ടെന്ന് കമ്പനി വെയ്ക്കും.

Most Read: പുസ്തക വില്‍പ്പനയ്ക്കിറങ്ങി ബെന്റ്‌ലി, ബുക്കൊന്നിന് വില 1.80 കോടി രൂപ

വില കുറഞ്ഞ ബൈക്കുകള്‍ വില്‍ക്കാന്‍ ഹാര്‍ലി, നോട്ടം റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണി

സാധാരണ ഇരട്ട ഷോക്ക് അബോസോര്‍ബറുകളും സമകാലിക ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും പുതിയ ഹാര്‍ലി മോഡലുകളില്‍ പ്രതീക്ഷിക്കാം. എന്നാല്‍ V ട്വിന്‍ എഞ്ചിനുകളുടെ പാരമ്പര്യം ബജറ്റ് ബൈക്കുകളിലും കമ്പനി തുടരും. റിപ്പോര്‍ട്ടുകള്‍ പ്രകാരം 250 മുതല്‍ 350 സിസി ശേഷിയില്‍ എഞ്ചിന്‍ യൂണിറ്റ് ആവിഷ്‌കരിക്കാനാണ് ഹാര്‍ലി തയ്യാറെടുക്കുന്നത്.

Most Read: നാനോ വാങ്ങിയപ്പോള്‍ ഈടാക്കിയത് അമിത തുക, ടാറ്റ ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി

വില കുറഞ്ഞ ബൈക്കുകള്‍ വില്‍ക്കാന്‍ ഹാര്‍ലി, നോട്ടം റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണി

ഏകദേശം 25 bhp കരുത്തുകുറിക്കാന്‍ പുതിയ എഞ്ചിന്‍ യൂണിറ്റുകളെ കമ്പനി പ്രാപ്തമാക്കും. ആറു സ്പീഡ് സ്ലിപ്പര്‍ ക്ലച്ച് ഗിയര്‍ബോക്‌സ്, ഇരട്ട ഡിസ്‌ക്ക് ബ്രേക്കുകള്‍, എബിഎസ് തുടങ്ങിയ ഫീച്ചറുകള്‍ ബൈക്കില്‍ പ്രതീക്ഷിക്കാം. നിലവില്‍ റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്റല്‍ ജിടി 650 -യും ഇന്റര്‍സെപ്റ്റര്‍ 650 -യുമാണ് ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇരട്ട സിലിണ്ടര്‍ ബൈക്കുകള്‍.

Most Read Articles

Malayalam
English summary
Harley Davidson To Sell Cheap Bikes. Read in Malayalam.
Story first published: Wednesday, May 22, 2019, 12:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X