13 പുതിയ ഫീച്ചറുകളുമായി ഹോണ്ട ആക്ടിവ ബിഎസ് VI, വാറന്റി ആറു വര്‍ഷം

ഭാരത് സ്‌റ്റേജ് VI ചട്ടങ്ങള്‍ ഏപ്രില്‍ മുതലേ പ്രാബല്യത്തില്‍ വരികയുള്ളൂ. എന്നാല്‍ ഇപ്പോഴേ ബിഎസ് VI വാഹനങ്ങളിറക്കാന്‍ നിര്‍മ്മാതാക്കള്‍ മത്സരം തുടങ്ങി. ആദ്യം ഭാരത് സ്‌റ്റേജ് VI അംഗീകാരമുള്ള സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ടിനെ ഹീറോ പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ ഹോണ്ടയും വന്നു പുതിയ ആക്ടിവ 125 ബിഎസ് VI പതിപ്പുമായി.

13 പുതിയ ഫീച്ചറുകളുമായി ഹോണ്ട ആക്ടിവ ബിഎസ് VI, വാറന്റി ആറു വര്‍ഷം

ഒറ്റ ദിവസംകൊണ്ടുതന്നെ പുത്തന്‍ ആക്ടിവ 125 ബിഎസ് VI വാഹന പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. രാജ്യത്തു ഏറ്റവും കൂടുതല്‍ പ്രചാരമുള്ള സ്‌കൂട്ടറിന് നിര്‍ണായക പരിഷ്‌കാരം ലഭിക്കുമ്പോള്‍ ആളുകള്‍ക്ക് ആകാംക്ഷയേറെ. ഇപ്പോഴുള്ള ആക്ടിവയില്‍ നിന്നും ബിഎസ് VI പതിപ്പിന് വ്യത്യാസമെന്താണ്? പലരും ചോദിക്കാന്‍ തുടങ്ങി. ഈ അവസരത്തില്‍ പുതിയ ഹോണ്ട ആക്ടിവ 125 ബിഎസ് VI മോഡലിന്റെ പ്രത്യേകതകള്‍ അറിയാം.

13 പുതിയ ഫീച്ചറുകളുമായി ഹോണ്ട ആക്ടിവ ബിഎസ് VI, വാറന്റി ആറു വര്‍ഷം

പുതിയ സ്‌കൂട്ടറിന് പുതിയ ഹൃദയമിടിപ്പ് - ഭാരത് സ്റ്റേജ് VI ചട്ടങ്ങള്‍ പാലിക്കുന്ന പുത്തന്‍ 125 സിസി HET PGM ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എഞ്ചിനാണ് 2019 ആക്ടിവ 125 -ല്‍. eSP (എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍) സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. ഊര്‍ജ്ജ വിതരണം ക്രമപ്പെടുത്തി ഇന്ധനക്ഷമത വര്‍ധിപ്പിക്കുകയാണ് eSP സംവിധാനത്തിന്റെ പ്രധാന ദൗത്യം.

13 പുതിയ ഫീച്ചറുകളുമായി ഹോണ്ട ആക്ടിവ ബിഎസ് VI, വാറന്റി ആറു വര്‍ഷം

ഹോണ്ട ACG സ്റ്റാര്‍ട്ടര്‍, PGM ഫ്യൂവല്‍ ഇഞ്ചക്ഷന്‍, ടംബിള്‍ ഫ്‌ളോ ടെക്‌നോളജി, ഫ്രിക്ഷന്‍ റിഡക്ഷന്‍ എന്നീ നാലു ഘടകങ്ങള്‍ eSP സംവിധാനത്തിന്റെ ഭാഗമാവുന്നു. വിറയില്ലാതെ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ACG സ്റ്റാര്‍ട്ടര്‍ സഹായിക്കും. ഇതിനായി ഇന്‍ബില്‍ട്ട് AC ജനറേറ്റര്‍ സ്‌കൂട്ടറിലുണ്ട്.

13 പുതിയ ഫീച്ചറുകളുമായി ഹോണ്ട ആക്ടിവ ബിഎസ് VI, വാറന്റി ആറു വര്‍ഷം

ഓട്ടോമാറ്റിക് എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ്പ് ഫംങ്ഷനും ACG സ്റ്റാര്‍ട്ടര്‍ കാഴ്ച്ചവെക്കും. എഞ്ചിനിലേക്ക് ആവശ്യത്തിന് മാത്രം ഇന്ധനം ഉറപ്പുവരുത്തുകയാണ് PGM ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തിന്റെ ആത്യന്തിക ലക്ഷ്യം. എഞ്ചിനില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് PGM ഫ്യൂവല്‍ ഇഞ്ചക്ഷന്‍ യൂണിറ്റ് പ്രവര്‍ത്തിക്കുക.

13 പുതിയ ഫീച്ചറുകളുമായി ഹോണ്ട ആക്ടിവ ബിഎസ് VI, വാറന്റി ആറു വര്‍ഷം

ഇന്ധനക്ഷമത ഉയര്‍ത്താനായി പ്രത്യേക ടംബിള്‍ ഫ്‌ളോ ടെക്‌നോളജിയും സ്‌കൂട്ടറിന് ലഭിക്കുന്നു. ഭാരം കുറഞ്ഞ ക്രാങ്ക്ഷാഫ്റ്റും പിസ്റ്റണും നവീകരിച്ച 2019 ഹോണ്ട ആക്ടിവ 125 -ന്റെ വിശേഷമാണ്. രൂപഭാവത്തിലും സ്‌കൂട്ടറിനെ ആകര്‍ഷകമാക്കാന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്.

Most Read: എംജി ഹെക്ടര്‍ വരും മുന്‍പേ ഹാരിയറിന്റെ വില വര്‍ധിപ്പിച്ച് ടാറ്റ

13 പുതിയ ഫീച്ചറുകളുമായി ഹോണ്ട ആക്ടിവ ബിഎസ് VI, വാറന്റി ആറു വര്‍ഷം

എല്‍ഇഡി ഹെഡ്‌ലാമ്പ്, പരിഷ്‌കരിച്ച എല്‍ഇഡി പൊസിഷന്‍ ലാമ്പ്, ക്രോം തിളക്കമുള്ള മുന്‍ഭാഗവും പാര്‍ശ്വങ്ങളും, ത്രിമാന ആക്ടിവ 125 ലോഗോ എന്നിവയെല്ലാം ഡിസൈനില്‍ ശ്രദ്ധ പിടിച്ചിരുത്തും. പുതിയ ഡിജിറ്റല്‍ അനലോഗ് മീറ്ററാണ് പുത്തന്‍ ആക്ടിവയുടെ മറ്റൊരു വിശേഷം.

Most Read: റോഡപകടങ്ങള്‍ കുറയ്ക്കാന്‍ സമഗ്ര പദ്ധതിയുമായി സര്‍ക്കാര്‍

13 പുതിയ ഫീച്ചറുകളുമായി ഹോണ്ട ആക്ടിവ ബിഎസ് VI, വാറന്റി ആറു വര്‍ഷം

ശരാശി ഇന്ധന ഉപഭോഗം, തത്സമയ ഇന്ധനക്ഷമത, സര്‍വീസ് റിമൈന്‍ഡര്‍ തുടങ്ങിയ വിവരങ്ങള്‍ ഡിസ്‌പ്ലേയില്‍ നിന്നറിയാന്‍ കഴിയും. സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍ സംവിധാനത്തിനൊപ്പം ഇക്കുറി എഞ്ചിന്‍ ഇന്‍ഹിബിറ്റര്‍ ഫംങ്ഷനും സ്‌കൂട്ടറിന് ലഭിക്കുന്നുണ്ട്. സൈഡ് സ്റ്റാന്‍ഡിട്ട നിലയിലാണെങ്കില്‍ എഞ്ചിന്‍ പ്രവര്‍ത്തിക്കില്ല.

Most Read: ഹ്യുണ്ടായി കാറുകള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

13 പുതിയ ഫീച്ചറുകളുമായി ഹോണ്ട ആക്ടിവ ബിഎസ് VI, വാറന്റി ആറു വര്‍ഷം

പൂര്‍ണ്ണ മെറ്റല്‍ ബോഡി, എക്‌സ്‌റ്റേണല്‍ ഫ്യൂവല്‍ ഫില്‍, പാസ് സ്വിച്ച്, മുന്‍ ഗ്ലോവ് ബോക്്‌സ്, മൂന്നു വിധത്തില്‍ ക്രമീകരിക്കാവുന്ന പിന്‍ സസ്‌പെന്‍ഷന്‍, ഇക്വലൈസറിനൊപ്പമുള്ള കോമ്പി ബ്രേക്കിങ് സംവിധാനം എന്നിവയും 2019 ഹോണ്ട ആക്ടിവ 125 ബിഎസ് VI -ല്‍ പരമാര്‍ശിക്കണം.

13 പുതിയ ഫീച്ചറുകളുമായി ഹോണ്ട ആക്ടിവ ബിഎസ് VI, വാറന്റി ആറു വര്‍ഷം

സെപ്തംബര്‍ മാസത്തോടെ സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് വരുമെന്നാണ് സൂചന. പുതിയ ആക്ടിവ 125 ബിഎസ് VI പതിപ്പിന് ആറു വര്‍ഷ വാറന്റി ലഭിക്കുമെന്ന് ഹോണ്ട പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു വര്‍ഷമാണ് സ്‌കൂട്ടറിലെ സ്റ്റാന്‍ഡേര്‍ഡ് വാറന്റി. മൂന്നു വര്‍ഷം കൂടി വാറന്റി കാലാവധി കൂട്ടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.

Most Read Articles

Malayalam
English summary
Honda Activa BS VI: Top Things To Know. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X