മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗം, സിഎൻജി കരുത്തിൽ ഹോണ്ട ആക്ടിവ — വീഡിയോ

ഇന്ത്യന്‍ വിപണിയിലെ മികച്ച വില്‍പ്പനയുള്ള സ്‌കൂട്ടറാണ് ഹോണ്ട ആക്ടിവ. പോയ കുറെ വര്‍ഷങ്ങളായി മികച്ച വില്‍പ്പനയുള്ള സ്‌കൂട്ടറുകളുടെ ലിസ്റ്റില്‍ മുന്‍പന്തിയിലാണ് ഹോണ്ട ആക്ടിവയുടെ സ്ഥാനം. പ്രതിമാസം 1.60 ലക്ഷം യൂണിറ്റ് ആക്ടിവയാണ് ഹോണ്ട വില്‍ക്കുന്നത്. 109 സിസി പെട്രോള്‍ എഞ്ചിനുള്ള ആക്ടിവ സാമാന്യം ഭേദപ്പെട്ട പ്രകടനമാണ് നല്‍കുന്നത്.

മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗം, സിഎൻജി കരുത്തിൽ ഹോണ്ട ആക്ടിവ — വീഡിയോ

മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗം ലഭിക്കുന്നൊരു ആക്ടിവയുടെ വീഡിയോയാണ് താഴെ നല്‍കിയിരിക്കുന്നത്. എന്നാലിത് ആക്ടിവയുടെ പെട്രോള്‍ പതിപ്പല്ല, മറിച്ച് ആക്ടിവയുടെ സിഎന്‍ജി പതിപ്പാണ്.

മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗം, സിഎൻജി കരുത്തിൽ ഹോണ്ട ആക്ടിവ — വീഡിയോ

സാധാരാണ ആക്ടിവയിലെ 109.19 സിസി ശേഷിയുള്ള പെട്രോള്‍ എഞ്ചിന്‍ 7,500 rpm -ല്‍ 8 bhp കരുത്തും 5,500 rpm -ല്‍ 9 Nm torque ഉം സൃഷ്ടിക്കുന്നതാണ്. 109 കിലോ ഭാരം വരുന്ന സ്‌കൂട്ടര്‍ ലിറ്ററിന് 60 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നതാണെന്ന് ARAI സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

Most Read:ഇതാണ് ജാവ ബൈക്കുകളുടെ ഔദ്യോഗിക ആക്‌സസറികള്‍ - വീഡിയോ

മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗം, സിഎൻജി കരുത്തിൽ ഹോണ്ട ആക്ടിവ — വീഡിയോ

ഏറ്റവും പുതിയ തലമുറയായ ആക്ടിവ5G -യുടെ സാധാരണ വകഭേദത്തിന് 54,524 രൂപയും ഡീലക്‌സ് വകഭേദത്തിന് 56,389 രൂപയുമാണ് വില. ദില്ലി എക്‌സ്‌ഷോറൂം പ്രകാരമാണ് ഇരു വിലകളും. എട്ട് നിറപ്പതിപ്പുകളിലാണ് ആക്ടിവയെ ഹോണ്ട വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്നത്.

മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗം, സിഎൻജി കരുത്തിൽ ഹോണ്ട ആക്ടിവ — വീഡിയോ

സിഎന്‍ജി നിറച്ച രണ്ട് സിലിണ്ടറുകള്‍ മുന്നിലെ ഫ്‌ളോര്‍ബോര്‍ഡില്‍ ഘടിപ്പിച്ച നിലയിലാണ് വീഡിയോയിലെ ആക്ടിവയുള്ളത്. ഈ ആക്ടടിവയുടെ ഉടമസ്ഥന്‍ പറയുന്നത് ഇത് വളരെയധികം മൈലേജ് നല്‍കുന്നുണ്ടെന്നാണ്.

മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗം, സിഎൻജി കരുത്തിൽ ഹോണ്ട ആക്ടിവ — വീഡിയോ

ഇത് ഉടമസ്ഥനാല്‍ ഘടിപ്പിച്ച സിഎന്‍ജി സിലിണ്ടറുകളാണെന്നത് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗം ലഭിക്കുന്നുണ്ടെന്നത് തെളിയിക്കാനായി ഇദ്ദേഹം ആക്ടിവയോടിച്ച് കാണിച്ച് തരുന്നുണ്ട്.

മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗം, സിഎൻജി കരുത്തിൽ ഹോണ്ട ആക്ടിവ — വീഡിയോ

ഒരു സിഎന്‍ജി സ്‌കൂട്ടറിന് ഇത്രയും വേഗം ലഭിക്കുന്നത് വളരെ മികച്ച കാര്യമാണ്. ദൈനംദിന ആവശ്യങ്ങള്‍ക്കായി സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഏറ്റവും ലാഭകരം സിഎന്‍ജി പതിപ്പുകളാണ്.

മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗം, സിഎൻജി കരുത്തിൽ ഹോണ്ട ആക്ടിവ — വീഡിയോ

എന്നാലിവിടെ കാണുന്നൊരു പ്രശ്‌നമെന്തെന്നാല്‍, ആക്ടിവയുടെ മുന്നില്‍ സിഎന്‍ജി സിലിണ്ടര്‍ ഘടിപ്പിച്ചപ്പോള്‍ ഇത് സ്‌കൂട്ടറിന്റെ ഭാര വിനിയോഗത്തെ ബാധിക്കുണ്ടെന്നതാണ്. ഇത് തിരക്ക് പിടിച്ച നിരത്തുകളില്‍ റൈഡര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും.

Most Read:കരിസ്മയുടെ പിൻഗാമിയാവാൻ ഹീറോ HX200R, അടുത്ത മാസം വിപണിയിൽ

പെട്രോള്‍ സ്‌കൂട്ടറുകളെക്കാളും ചെലവ് കുറവാണ് സിഎന്‍ജി പതിപ്പുകള്‍ക്ക്. നിങ്ങളുടെ പുതിയ സ്‌കൂട്ടറില്‍ സിഎന്‍ജി കിറ്റ് ഘടിപ്പിക്കുകയാണെങ്കില്‍, ആ സ്‌കൂട്ടറിന് കമ്പനി നല്‍കിയ വാറന്റി അസാധുവാകുന്നതാണ്.

മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗം, സിഎൻജി കരുത്തിൽ ഹോണ്ട ആക്ടിവ — വീഡിയോ

മാത്രമല്ല സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഇത്തരത്തില്‍ സിഎന്‍ജി കിറ്റ് ഘടിപ്പിച്ചാല്‍ സ്‌കൂട്ടര്‍ എല്ലായ്‌പ്പോളും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നില്ല. അതിനാല്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നതിനായി മികച്ച മെക്കാനിക്കിന്റെയോ സ്ഥാപനത്തിന്റെയോ സഹായം തേടുക.

Source: Techno Khan

Most Read Articles

Malayalam
English summary
honda activa cng gets speed of 90 kmph: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X