സ്വീഡിഷ് തനിമയില്‍ പുതിയ ഹസ്‌ക്കി ബൈക്ക്

സ്വീഡിഷ് ബൈക്ക് നിര്‍മ്മാതാക്കളായ ഹസ്ഖ്‌വര്‍ണ തങ്ങളുടെ വിറ്റ്പിലന്‍ 401 ബൈക്ക് ഇന്ത്യന്‍ വിപണിയിലെത്തുക്കുന്നതിന്റെ തിരക്കുകളിലാണ്. എന്നാല്‍ വിപണിയിലെത്തുന്നതിന്റെ മുമ്പ് തന്നെ പരീക്ഷണ ഓട്ടത്തിലേര്‍പ്പെടുന്ന വിറ്റ്പിലന്‍ 401 -ന്റെ ചിത്രങ്ങളിപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. കെടിഎമ്മില്‍ നിന്നുള്ള വീലുകളും എംആര്‍എഫ് ടയറുകളുമാണ് പുറത്ത് വന്ന ചിത്രങ്ങളിലെ വിറ്റ്പിലന്‍ ബൈക്കിനുള്ളത്.

സ്വീഡിഷ് തനിമയില്‍ പുതിയ ഹസ്‌ക്കി ബൈക്ക്

2018 -ലാണ് സ്വാര്‍ട്പിലന്‍ 401, വിറ്റ്പിലന്‍ 401 മോഡലുകള്‍ ഇന്ത്യയിലെത്തിക്കുമെന്ന് ഹസ്ഖ്‌വര്‍ണ പ്രഖ്യാപിച്ചത്. മുമ്പ് പല തവണ പൂര്‍ണ്ണ ആവരണത്തില്‍ പരീക്ഷണ ഓട്ടം നടത്തുന്ന ബൈക്കുകളുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.

സ്വീഡിഷ് തനിമയില്‍ പുതിയ ഹസ്‌ക്കി ബൈക്ക്

എന്നാല്‍ മുമ്പ് കണ്ടതില്‍ വച്ച് ചില മാറ്റങ്ങള്‍ പുതിയ ചിത്രങ്ങളിലെ വിറ്റ്പിലന്‍ 401 ബൈക്കില്‍ കാണാന്‍ സാധിക്കുന്നു. 'വെള്ള നിറമുള്ള അമ്പ്' എന്നാണ് സ്വീഡിഷ് ഭാഷയില്‍ വിറ്റ്പിലന്‍ എന്ന വാക്കിനര്‍ഥം. കെടിഎം 390 ഡ്യൂക്കിനെ അടിസ്ഥാനമാക്കിയാണ് പുതിയ വിറ്റ്പിലന്‍ 401 ഒരുക്കിയിരിക്കുന്നത്.

സ്വീഡിഷ് തനിമയില്‍ പുതിയ ഹസ്‌ക്കി ബൈക്ക്

കെടിഎം 390 ഡ്യൂക്കിലേതിന് സമാനമായ ഷാസി, സസ്‌പെന്‍ഷന്‍, ബ്രേക്കുകള്‍, എഞ്ചിന്‍ എന്നിവയാണ് വിറ്റ്പിലനിലുമുള്ളത്. എന്നാല്‍ മുന്നിലെ ഡിസൈനില്‍ മാത്രം അല്‍പ്പം വ്യത്യാസം കാണാം.

Most Read:യമഹ R15 -നെ വെല്ലുവിളിക്കാന്‍ പുതിയ കെടിഎം RC125, പ്രതീക്ഷയോടെ ആരാധകര്‍

സ്വീഡിഷ് തനിമയില്‍ പുതിയ ഹസ്‌ക്കി ബൈക്ക്

ഇപ്പോള്‍ വിപണിയില്‍ ട്രെന്‍ഡിംഗ് ആയ നിയോ-റെട്രോ സ്‌ക്രാമ്പ്‌ളര്‍ സ്റ്റൈല്‍ ബൈക്കില്‍ തെളിഞ്ഞ് കാണുന്നുണ്ട്. എന്നാല്‍ ഡിസൈനില്‍ മറ്റ് കാര്യപ്പെട്ട മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടില്ലെന്നാണ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്.

സ്വീഡിഷ് തനിമയില്‍ പുതിയ ഹസ്‌ക്കി ബൈക്ക്

തനത് ഹസ്ഖ്‌വര്‍ണ ഹെഡ്‌ലാമ്പ് ശൈലി വിറ്റ്പിലന്‍ 401 -ലും തുടരുന്നു. ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ബൈക്കില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എക്‌സ്‌ഹോസ്റ്റ് സംവിധാനത്തിന്റെയും കാറ്റലിക് കണ്‍വേര്‍ട്ടറിന്റെയും ഡിസൈനില്‍ കമ്പനി വ്യത്യാസം വരുത്തിയിട്ടുണ്ട്.

സ്വീഡിഷ് തനിമയില്‍ പുതിയ ഹസ്‌ക്കി ബൈക്ക്

ബൈക്കിലെ ക്രാഷ് ഗാര്‍ഡുകള്‍ 390 ഡ്യൂക്കില്‍ നിന്ന് കടമെടുത്തതാണ്. എന്നാല്‍ ഹസ്ഖ്‌വര്‍ണ ആരാധകര്‍ക്കായി കരുതിവെച്ച സര്‍പ്രൈസ് കെടിഎമ്മില്‍ നിന്നുള്ള വീലുകളാണ്.

Most Read:ജാവ ബൈക്കുകളുടെ മൈലേജ് വിവരങ്ങള്‍ പുറത്ത്

സ്വീഡിഷ് തനിമയില്‍ പുതിയ ഹസ്‌ക്കി ബൈക്ക്

ഡ്യൂക്കിലെ വീലുകളെ അനുസ്മരിപ്പിക്കുന്ന ഓറഞ്ച് നിറം തന്നെയാണ് വിറ്റ്പിലന്‍ 401 -ന്റെ വീലുകള്‍ക്കുമുള്ളത്. വിപണിയിലെത്തുമ്പോള്‍ കെടിഎം 390 ഡ്യൂക്കിന് തൊട്ട് മുകളിലായിരിക്കുമോ പ്രീമിയം ബ്രാന്‍ഡായ ഹസ്ഖ്‌വര്‍ണയുടെ സ്ഥാനം എന്നതാണ് മിക്ക ബൈക്ക് പ്രേമികളും ചിന്തിക്കുന്ന ഘടകം.

Source: Bikedekho

Most Read Articles

Malayalam
കൂടുതല്‍... #ഹസ്ഖ്‌വര്‍ണ #husqvarna
English summary
Husqvarna Vitpilen 401 Spotted Testing On KTM Wheels & MRF Tyres: What’s Cooking: read in malayalam
Story first published: Sunday, April 7, 2019, 15:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X