ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ ആഗ്രഹിക്കുന്ന 150 സിസി ബൈക്കുകള്‍

വാഹന വിപണിയില്‍ കുറച്ചു നാളുകളായി കടുത്ത മാന്ദ്യത്തിലാണെങ്കിലും, ഇന്ത്യന്‍ വിപണിയില്‍ 150സിസി ബൈക്കുകളോടുള്ള ആളുകളുടെ ഇഷ്ടം കൂടിവരികയാണ്. യമഹ MT15 -അതിന് വലിയൊരു ഉദാഹരണം തന്നെയാണ്.

ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ ആഗ്രഹിക്കുന്ന 150 സിസി ബൈക്കുകള്‍

എന്തൊക്കെയാണെങ്കിലും 150 സിസി സെഗ്മെന്റില്‍ ഇപ്പോഴും വലിയൊരു വിടവ് തന്നെയാണ് ഉള്ളത്. ഈ സെഗ്മെന്റില്‍ ഇന്ത്യയിലേക്ക് എത്താന്‍ ആഗ്രഹിക്കുന്ന കുറച്ച് ബൈക്കുകളെ പരിചയപ്പെട്ടാലോ!

ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ ആഗ്രഹിക്കുന്ന 150 സിസി ബൈക്കുകള്‍

സുസുക്കി GSX-R150

150 സിസിയില്‍ ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കിയുടെ മികച്ചൊരു മോഡലായിരുന്നു ജിക്‌സര്‍ SF150. എന്നാല്‍ ആ സെഗ്മെന്റില്‍ തന്നെ ആരെയും അതിശയിപ്പിക്കുന്ന സുസുക്കിയുടെ മറ്റൊരു മോഡലാണ് GSX-R150.

ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ ആഗ്രഹിക്കുന്ന 150 സിസി ബൈക്കുകള്‍

147.3 സിസി ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. 19.17 bhp പവറും 14 Nm torque ഉം സൃഷ്ടിക്കുന്നതാണ് എഞ്ചിന്‍. മറ്റൊരു മോഡലായ R15 v3.0 -ല്‍ നിന്ന് വ്യത്യസ്തമായി, GSX-R150 -ന് വേരിയബിള്‍ വാല്‍വോ, സ്ലിപ്പര്‍ ക്ലച്ചോ ലഭിക്കുന്നില്ല.

ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ ആഗ്രഹിക്കുന്ന 150 സിസി ബൈക്കുകള്‍

സുസുക്കി GSX-R150 -ന് 160 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 785 എംഎം സീറ്റ് ഉയരവുമുണ്ട്. ഇരു സൈഡിലും ഡിസക് ബ്രേക്കുകള്‍ നല്‍കിയിരിക്കുന്നു. ഇന്ത്യോനേഷ്യന്‍ വിപണിയില്‍ 30.18 ദശലക്ഷം (ഏകദേശം 1.49 ലക്ഷം രൂപ) രൂപയാണ് മോഡലിന്റെ വില. ഇന്ത്യയില്‍ ഏകദേശം 1.3 ലക്ഷം രൂപ മുതല്‍ വില പ്രതീക്ഷിക്കാം.

ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ ആഗ്രഹിക്കുന്ന 150 സിസി ബൈക്കുകള്‍

അപ്രീലിയ RS 150

ചെറിയ എഞ്ചിന്‍ കരുത്തുള്ള മോഡലുകളെ ഇഷ്ടപ്പെട്ടിരുന്ന കമ്പനി 2018 ഓട്ടോ എക്‌സപോയിലാണ് അപ്രീലിയ RS150 എന്ന കണ്‍സ്പറ്റിനെ അവതരിപ്പിക്കുന്നത്. മുന്‍വശത്തെ ട്രിപ്പിള്‍ ഹെഡ്ലാമ്പുകളും കാഴ്ചയ്ക്ക് മികച്ചൊരു ഭംഗി വാഹനത്തിന് നല്‍കുകയും ചെയ്തു.

ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ ആഗ്രഹിക്കുന്ന 150 സിസി ബൈക്കുകള്‍

150 സിസി ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് അപ്രിലിയ RS150 -ന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 18 bhp പവറും 14 Nm torque ഉം ഉത്പാദിപ്പിക്കും. 6 സ്പീഡാണ് ഗിയര്‍ ബോക്‌സുകള്‍. മുന്‍വശത്ത് 300 എംഎം ഡിസ്‌കും പിന്നില്‍ 218 എംഎം ഡിസ്‌ക് ബ്രേക്കും നല്‍കിയിരിക്കുന്നു.

Most Read:ബജാജ് പള്‍സര്‍ 125 ഈ മാസം പുറത്തിറങ്ങും

ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ ആഗ്രഹിക്കുന്ന 150 സിസി ബൈക്കുകള്‍

ബജാജ് ബോക്‌സര്‍ 150X

ഇന്ത്യന്‍ ബജാജ് നിരയില്‍ നിന്ന് ബോക്‌സര്‍ ശ്രേണി ഇല്ലെങ്കിലും ആഫ്രിക്കന്‍ വിപണിയില്‍ തന്റേതായ ഒരു ഇരിപ്പടം കണ്ടെത്തിയിരിക്കുന്ന മോഡലാണ് ബോക്‌സര്‍ 150X. ആദ്യ കാഴ്ചയില്‍ തന്നെ ആരെയും ആകര്‍ഷിക്കുന്നൊരു മോഡല്‍ കൂടിയാണ് ബോക്‌സര്‍ 150X.

Most Read:മുഖം മിനുക്കി എത്തുന്ന നെക്‌സോണിലെ പ്രധാന മാറ്റങ്ങള്‍

ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ ആഗ്രഹിക്കുന്ന 150 സിസി ബൈക്കുകള്‍

ഉയര്‍ന്ന ഫ്രണ്ട് മല്‍ഗാഡും, നോബി ടയറുകളും ആദ്യ കാഴ്ചയില്‍ തന്നെ ഒരു ഓഫ്-റോഡ് ബൈക്കിന്റെ പ്രീതി ജനിപ്പിക്കുന്നതാണ്. 144.8 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. 12 bhp പവറും 12.3 Nm torque ഉം ഉത്പാദിപ്പിക്കാന്‍ കഴിയും.

Most Read:കിയ സെല്‍റ്റോസ് ബ്രോഷര്‍ വിവരങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ ആഗ്രഹിക്കുന്ന 150 സിസി ബൈക്കുകള്‍

5 സ്പീഡ് ഗിയര്‍ബോക്സാണ് ബൈക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആവശ്യക്കാര്‍ക്ക് 4 സ്പീഡ് പതിപ്പും കമ്പനി നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 9.3 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. മാറ്റ് കറുപ്പ്, ചുവപ്പ്, നീല എന്നീ കളര്‍ ഓപ്ഷനുകളും വിപണിയില്‍ ലഭ്യമാണ്.

ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ ആഗ്രഹിക്കുന്ന 150 സിസി ബൈക്കുകള്‍

35 വാട്ട് ഡിസി ഹെഡ്ലാമ്പ്, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എന്നിവ ബജാജ് ബോക്സര്‍ 150X -ന്റെ സവിശേഷതകളാണ്. ബജാജ് ബോക്‌സര്‍ 150X -ന് റഷ്യയില്‍ 88,900 (ഏകദേശം 96,155 രൂപ) ആണ് വില. ഇന്ത്യയില്‍ അവതരിപ്പിക്കുകയാണെങ്കില്‍, 65,000 രൂപ മുതല്‍ 70,000 രൂപ വരെ വിലപ്രതീക്ഷിക്കുക.

ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ ആഗ്രഹിക്കുന്ന 150 സിസി ബൈക്കുകള്‍

CF മോട്ടോ 150NK

AMW അടുത്തിടെ അവതരിപ്പിച്ച നാല് CF മോട്ടോ ബൈക്കുകളുടെ ബുക്കിംഗ് 2019 ഓഗസ്റ്റ് 5 -ന് ആരംഭിച്ചു. നാല് മോഡലുകളെ അവതരിപ്പിച്ചെങ്കിലും 150 സിസി സെഗ്മെന്‍ിലേക്ക് ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് CF മോട്ടോ 150NK ആണ്.

ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ ആഗ്രഹിക്കുന്ന 150 സിസി ബൈക്കുകള്‍

149.4 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ്, എഞ്ചിനാണ് CF മോട്ടോ 150NK -യുടെ കരുത്ത്. 4.55 bhp പവറും 12.2 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. മുന്‍വശത്ത് 292 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 220 എംഎം ഡിസ്‌ക് ബ്രേക്കും നല്‍കിയിരിക്കുന്നു.

ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ ആഗ്രഹിക്കുന്ന 150 സിസി ബൈക്കുകള്‍

150 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 10 ലിറ്റര്‍ പെട്രോള്‍ ഇന്ധന ടാങ്കില്‍ സംഭരിക്കാന്‍ കഴിയും. എല്‍ഇഡി ഹെഡ്ലാമ്പ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സ്പ്ലിറ്റ് സീറ്റുകള്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍. 1.2 ലക്ഷം രൂപ മുതല്‍ 1.4 ലക്ഷം രൂപ വരെ മോഡലിന് വിപണിയില്‍ വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Interesting 150 cc motorcycle we wish were sold in India. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X