Just In
- 25 min ago ഇതോടെ ടാറ്റ, മഹീന്ദ്ര ഇവികൾ പ്രതിസന്ധിയിലാവുമോ? ഇന്ത്യയിൽ അക്കൗണ്ട് തുറക്കാൻ വിയറ്റ്നാമീസ് ഇവി ഭീമൻ
- 52 min ago വരാനിരിക്കുന്ന ഡസ്റ്ററിൽ പെട്രോൾ എഞ്ചിൻ മാത്രം, കാശ് കുറച്ച് പൊട്ടുമെന്ന കാര്യം ഉറപ്പായി
- 1 hr ago മൈലേജ് കുറച്ച് കുറഞ്ഞാലും യാത്ര സുഖം ഗ്യാരണ്ടി! ഇന്നോവ ഹൈക്രോസിന് പുത്തന്‍ പെട്രോള്‍ വേരിയന്റ്
- 2 hrs ago എൻഫീൽഡിനെ താഴെയിറക്കാൻ മാവീരൻ, 1.99 ലക്ഷം രൂപ വിലയുള്ള 440 സിസി ബൈക്കിന്റെ ഡെലിവറി തുടങ്ങി
Don't Miss
- Lifestyle സംഗീതമൊഴുകുന്ന കല്ലുകള്‍, 800 വര്‍ഷം പഴക്കമുള്ള വാസ്തുവിദ്യാ അത്ഭുതം; ഐരാവതേശ്വര ക്ഷേത്രം
- Finance 50 രൂപയിൽ താഴെയുള്ള പവർ സ്റ്റോക്ക്, ഒരു വർഷത്തെ നേട്ടം 400%, ഓഹരി കയ്യിലുണ്ടെങ്കിൽ വിൽക്കണോ...?
- News വെറും 25 രൂപ നീക്കിവെച്ചാൽ 17 ലക്ഷം വരെ നേടാം; ഈ പോസ്റ്റ് ഓഫീസ് സ്കീം പൊളിയല്ലേ, ചെയ്യേണ്ടത് ഇത്ര മാത്രം
- Travel ബാംഗ്ലൂരിൽ നിന്ന് പോണ്ടിച്ചേരി ട്രെയിനിൽ കണ്ട് വരാം... ചെലവും ഇല്ല, കിടിലൻ കാഴ്ചകളും..
- Sports IPL 2024: ആര്‍സിബിയുടെ വമ്പന്‍ തോല്‍വി, കോളടിച്ചത് മുംബൈക്ക്! എങ്ങനെയെന്ന് അറിയാം
- Movies പെണ്ണ് പറഞ്ഞാല്‍ സ്വീകാര്യം, പുരുഷന് പറഞ്ഞാല്‍ സെക്സിസം; ജാസ്മിന് ചിന്ത വീട്ടുകാരെപ്പറ്റി മാത്രം?
- Technology എതിരാളികളെ വിറപ്പിച്ചും നാട്ടുകാരെ സന്തോഷിപ്പിച്ചും ഒരു 5ജി ഫോൺ; ഇപ്പോൾ 10000 രൂപയ്ക്ക് വാങ്ങാം
ജാവ വാർഷിക പതിപ്പിന്റെ ഡെലിവറികൾ ആരംഭിച്ചു
ക്ലാസിക് ലെജന്റ്സിന്റെ ഉടമസ്ഥതയിലുള്ള ജാവയുടെ 90-ാം വാർഷിക പതിപ്പിന്റെ ഡെലിവറികൾ ആരംഭിച്ചു. 1.73 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് വാഹനം ലഭ്യമാണ്. 1929 -ൽ ജാവ സ്ഥാപിതമായത് കണക്കിലെടുത്ത് ബ്രാൻഡിന്റെ 90-ാം വർഷം അടയാളപ്പെടുത്തുന്നതാണിത്.
ജാവ 90-ാം വാർഷിക പതിപ്പ് 1929-ൽ ഉൽപ്പാദനം ആരംഭിച്ച ജാവ 500 OHV -യെ അനുസ്മരിക്കുന്നു. അതിനനുസരിച്ച്, യഥാർത്ഥ ചുവപ്പ്, ഐവറി നിറങ്ങളിൽ നിന്ന് കടമെടുക്കുന്ന അതേ ലിവറി ഇന്ധന ടാങ്കിലുടനീളം പരിചിതമായ പിൻസ്ട്രൈപ്പ് ഉപയോഗിച്ച് ബൈക്ക് ഒരുക്കിയിരിക്കുന്നു.
ഇന്നത്തെ മോഡേൺ അവതാരത്തിൽ, ക്രോമിൽ തീർത്ത ഒരു എഞ്ചിനും എക്സ്ഹോസ്റ്റും നിർമ്മാതാക്കൾ അവതരിപ്പിക്കുന്നു. ഇതൊരെണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർ പെട്ടെന്ന് തന്നെ ബുക്ക് ചെയ്യേണ്ടതാണ് കാരണം വാഹനത്തിന്റെ വിൽപ്പന വെറും 90 യൂണിറ്റുകളായി പരിമിതപ്പെടുത്തിയിരിക്കുന്നു.
ജാവ 90-ാം വാർഷിക പതിപ്പിന്റെ ആദ്യ ഉടമ താനാണെന്ന് പ്രദീപ് യാദവ് അവകാശപ്പെട്ടു. ജാവ സ്പെഷ്യൽ എഡിഷൻ ബൈക്കിന്റെ ആദ്യ ഉടമയായതിൽ അഭിമാനിക്കുന്നു.
അതോടൊപ്പം ഗുഡ്ഗാവ് ചഹൽ ഓട്ടോമൊബൈൽസ് ഉടമ അവ്താർ സിംഗ് ചഹലിനും പ്രത്യേക നന്ദി ജാവ ഡീലറിൽ നിന്ന് ഡെലിവറി എടുത്ത ശേഷം പ്രദീപ് പറഞ്ഞു.
90-ാം വാർഷിക പതിപ്പ് ബൈക്കുകളിൽ ഇന്ധന ടാങ്കിൽ ഒരു സ്മാരക ചിഹ്നവും വ്യക്തിഗത സീരിയൽ നമ്പറും വരികയും ചെയ്യുന്നു. ഈ സ്പെഷ്യൽ എഡിഷനായി മറ്റേതെങ്കിലും ജാവ മോട്ടോർസൈക്കിൾ ഇതിനകം ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് ഇത് ഒരെണ്ണം സ്വന്തമാക്കാൻ അർഹതയുണ്ട്.
അല്ലാത്തപക്ഷം ഒക്ടോബർ 22 ന് മുമ്പ് ജാവ ബൈക്ക് ബുക്ക് ചെയ്തവർക്കു മാത്രമേ 90-ാം പതിപ്പ് കൈക്കലാക്കാനുള്ള അവസരമുണ്ടാവൂ. ലഭിച്ച ബുക്കിങ്ങുകളിൽ 90 പേരെ നറുക്കെടുപ്പിലൂടെ ജാവ തിരഞ്ഞെടുത്താണ് ഡെലിവറി നൽകുന്നത്.
സ്പെഷ്യൽ എഡിഷൻ ജാവയുടെ ഡെലിവറികൾ തൽക്ഷണമാണ്. മറ്റ് ജാവ മോട്ടോർസൈക്കിളുകളിൽ നിന്ന് വ്യത്യസ്തമായി ഉപഭോക്താക്കൾക്ക് 10 മാസം വാഹനത്തിനായി കാത്തിരിക്കേണ്ടതില്ല.
തിരഞ്ഞെടുക്കപ്പെടുന്ന 90 ഭാഗ്യശാലികൾക്ക് ഒരു ദിവസം പോലും കാത്തിരിക്കേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതോടൊപ്പം മൂന്ന് പുതിയ മോഡലുകളുമായി തങ്ങളുടെ ഉൽപ്പന്ന ശ്രേണി വിപുലീകരിക്കാനും ക്ലാസിക് ലെജന്റ്സ് പദ്ധതിയിടുന്നു.
Most Read: പത്ത് ദിവസത്തിനുള്ളിൽ 1,200 ബുക്കിംഗുകൾ പിന്നിട്ട് ബെനലി ഇംപെരിയാലെ 400
നിലവിൽ ഇന്ത്യയിൽ ജാവ, ജാവ 42 എന്നിങ്ങനെ രണ്ട് മോട്ടോർസൈക്കിളുകളാണ് കമ്പനി വിൽക്കുന്നത്. പുറത്തിറങ്ങാനിരിക്കുന്ന മൂന്ന് പുതിയ മോഡലുകളിൽ പെരക്, ഒരു ഓഫ്-റോഡർ, ഒരു സ്ക്രാംബ്ലർ എന്നിവ ഉൾപ്പെടുന്നു.
Most Read: സെപ്റ്റംബറിലും മികച്ച വിൽപ്പന കൈവരിച്ച് റോയൽ എൻഫീൽഡ് 650 ഇരട്ടകൾ
ഈ മൂന്ന് പുതിയ മോഡലുകളിൽ ഓരോന്നും വ്യത്യസ്ത എഞ്ചിൻ ഘടനയുമായിട്ടാവും വിപണിയിൽ എത്തുന്നത്. മാത്രമല്ല രാജ്യത്തെ വിവിധ വിഭാഗങ്ങളിൽ പെടുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യും.
Most Read: 2020 റിബൽ 300, 500 ക്രൂയിസർ മോഡലുകൾ അവതരിപ്പിച്ച് ഹോണ്ട
അടുത്ത 18 മാസത്തിനുള്ളിൽ ഇവ വിപണിയിലെത്തിക്കാനുള്ള പദ്ധതി നിർമ്മാതാക്കൾ ഒരുക്കിയിട്ടുണ്ട്. രാജ്യത്ത് കമ്പനിയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2019 നവംബർ 15 ന് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തും.
Image Courtesy: Pradeep Yadav/Jawa Owners & Lovers