390 അഡ്വഞ്ചറുമായി കെടിഎം, ചിത്രങ്ങള്‍ പുറത്ത്

By Rajeev Nambiar

ഇന്ത്യയില്‍ 390 ഡ്യൂക്കിനെ അടിസ്ഥാനപ്പെടുത്തി ആദ്യ അഡ്വഞ്ചര്‍ ബൈക്കിനെ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കെടിഎം. പുതിയ മോഡലിന്റെ പരീക്ഷണയോട്ടം കമ്പനി തുടങ്ങിക്കഴിഞ്ഞു. 390 ഡ്യൂക്കാണ് ആധാരമെങ്കിലും അഡ്വഞ്ചര്‍ പരിവേഷം മുന്‍നിര്‍ത്തി നിര്‍ണായകമായ മാറ്റങ്ങള്‍ പുതിയ ബൈക്കിന് സംഭവിക്കും. ക്യാമറ പകര്‍ത്തിയ മോഡലിന്റെ ചിത്രങ്ങള്‍ ഓസ്ട്രിയന്‍ നിര്‍മ്മാതാക്കളുടെ ഒരുക്കങ്ങള്‍ വെളിപ്പെടുത്തുകയാണ്.

390 അഡ്വഞ്ചറുമായി കെടിഎം, ചിത്രങ്ങള്‍ പുറത്ത്

അലോയ് വീലുകളാണ് ബൈക്കില്‍. ഇക്കാരണത്താല്‍ ട്യൂബ്‌ലെസ് യൂണിറ്റായിരിക്കും ടയറുകള്‍. പാനിയറുകളും ടോപ്പ് ബോക്‌സും ഘടിപ്പിക്കാന്‍ സഹായിക്കുന്ന പ്രത്യേക മൗണ്ടുകള്‍ മോഡലില്‍ കാണാം. ഇതേസമയം, ഇവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളായി ബൈക്കില്‍ കെടിഎം സമര്‍പ്പിക്കുമോയെന്നത് കണ്ടറിയണം.

390 അഡ്വഞ്ചറുമായി കെടിഎം, ചിത്രങ്ങള്‍ പുറത്ത്

അഡ്വഞ്ചര്‍ ബൈക്ക് നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ആക്‌സറികളാണ് പാനിയറുകളും ടോപ്പ് ബോക്‌സും. ഉയര്‍ന്ന ഫെയറിങ് ശൈലിയാണ് പുതിയ കെടിഎം അഡ്വഞ്ചര്‍ ബൈക്കിലെ മറ്റൊരാകര്‍ഷണം. വലിയ സീറ്റും എഞ്ചിന്‍ കവചവും മോഡലില്‍ പരാമര്‍ശിക്കണം. 390 ഡ്യൂക്കില്‍ നിന്നും വ്യത്യസ്തമാണ് റൈഡിങ് പൊസിഷന്‍.

Most Read: കുഴിയില്‍ വീണ ഭീമന്‍ ട്രക്കിന് രക്ഷകനായി മഹീന്ദ്ര XUV500 — വീഡിയോ

390 അഡ്വഞ്ചറുമായി കെടിഎം, ചിത്രങ്ങള്‍ പുറത്ത്

ദീര്‍ഘദൂര യാത്രകള്‍ മുന്‍നിര്‍ത്തി കൂടുതല്‍ ഇന്ധനശേഷിയുള്ള ടാങ്ക് മോഡലിന് ലഭിക്കും. ഡ്യൂക്ക് 390 -യിലെ 373 സിസി നാലു സ്‌ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ പുതിയ കെടിഎം അഡ്വഞ്ചര്‍ ബൈക്കില്‍ നിലകൊള്ളുമെങ്കിലും കരുത്തുത്പാദനം വ്യത്യാസപ്പെടും. താഴ്ന്ന, ഇടത്തരം ആര്‍പിഎമ്മില്‍ ഭേദപ്പെട്ട ടോര്‍ഖ് ഉറപ്പാക്കാനായിരിക്കും പരിഷ്‌കരിച്ച എഞ്ചിന്‍ യൂണിറ്റിൽ കമ്പനി ശ്രമിക്കുക.

390 അഡ്വഞ്ചറുമായി കെടിഎം, ചിത്രങ്ങള്‍ പുറത്ത്

സ്ലിപ്പര്‍ ക്ലച്ച് പിന്തുണയുള്ള ഗിയര്‍ബോക്‌സിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ക്രൂയിസിങ് യാത്രകള്‍ക്കായി ഗിയര്‍ അനുപാതം മാറാന്‍ സാധ്യതയുണ്ട്. ഡ്യൂക്ക് 390 അഡ്വഞ്ചറിന്റെ പ്രത്യേക R പതിപ്പ് പുറത്തിറക്കാനും കമ്പനി ആലോചനയുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

390 അഡ്വഞ്ചറുമായി കെടിഎം, ചിത്രങ്ങള്‍ പുറത്ത്

സ്റ്റീല്‍ നിര്‍മ്മിത വീലുകള്‍, ട്യൂബ്‌ലെസ് ടയറുകള്‍ ഉള്‍പ്പെടെ കൂടുതല്‍ കരുത്തുറ്റ ഓഫറോഡര്‍ പതിപ്പായിരിക്കും R എഡിഷന്‍. ഡ്യൂക്കിന്റെ വിലനിലവാരംതന്നെ പുതിയ അഡ്വഞ്ചര്‍ ബൈക്കിനും പ്രതീക്ഷിക്കാം. ഒരുഭാഗത്ത് 390 ഡ്യൂക്ക് അഡ്വഞ്ചറിനെ പരീക്ഷിക്കുമ്പോള്‍ മറുഭാഗത്ത് പുതിയ 790 ഡ്യൂക്കിനെ ഒരുക്കങ്ങള്‍ കമ്പനി പൂര്‍ത്തിയാക്കിയതായാണ് വിവരം.

390 അഡ്വഞ്ചറുമായി കെടിഎം, ചിത്രങ്ങള്‍ പുറത്ത്

റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ കെടിഎം 790 ഡ്യൂക്ക് അടുത്തമാസം ഇന്ത്യന്‍ തീരമണയും. ഓസ്ട്രിയന്‍ നിര്‍മ്മാതാക്കളായ കെടിഎം അവതരിപ്പിക്കുന്ന സൂപ്പര്‍ നെയ്ക്കഡ് ബൈക്കാണ് 790 ഡ്യൂക്ക്. ഇന്ത്യയില്‍ കെടിഎം ഇതുവരെ കൊണ്ടുവന്നിട്ടുള്ളതില്‍വെച്ച് ഏറ്റവും ഉയര്‍ന്ന മോഡല്‍. സ്‌കാല്‍പ്പെല്‍ എന്ന പേരില്‍ ലോകമെങ്ങും അറിയപ്പെടുന്ന 790 ഡ്യൂക്ക് ഇന്ത്യയില്‍ കെടിഎമ്മിന്റെ നിര്‍ണ്ണായക അവതാരമായി മാറും.

Most Read: സ്‌കോര്‍പിയോയുടെ ഭീകരമുഖം, സുരക്ഷയ്ക്ക് പര്യായമായി മഹീന്ദ്ര മാര്‍ക്ക്‌സ്മാന്‍

390 അഡ്വഞ്ചറുമായി കെടിഎം, ചിത്രങ്ങള്‍ പുറത്ത്

വിദേശത്ത് നിര്‍മ്മിച്ച ഘടകങ്ങള്‍ ഇന്ത്യയില്‍ വെച്ച് സംയോജിപ്പിച്ച് ബൈക്കിനെ പുറത്തിറക്കാനാണ് കെടിഎമ്മിന് പദ്ധതി. ഇതിനായി ബജാജിന്റെ ചകാന്‍ ശാലയെ കെടിഎം ആശ്രയിക്കും. അതേസമയം ഘടകങ്ങളുടെ പ്രാദേശിക സമാഹരണം പരമാവധി കൂട്ടി പുതിയ ബൈക്കിന്റെ വില നിയന്ത്രിച്ച് നിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ കമ്പനി സ്വീകരിച്ചെന്നാണ് വിവരം.

390 അഡ്വഞ്ചറുമായി കെടിഎം, ചിത്രങ്ങള്‍ പുറത്ത്

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏഴുലക്ഷം രൂപ മുതല്‍ മോഡലിന് വില പ്രതീക്ഷിക്കാം. ഇന്ത്യന്‍ വിപണിയില്‍ കവാസാക്കി Z900, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍, ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 821 മോഡലുകളുമായാണ് 790 ഡ്യൂക്കിന്റെ മത്സരം.

Source: Thurstzone

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm #Spy Pics
English summary
KTM 390 Adventure Spied Testing Again. Read in Malayalam.
Story first published: Friday, March 22, 2019, 14:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X