മഹീന്ദ്ര ഗസ്‌റ്റോയുടെ സിബിഎസ് പതിപ്പ് വിപണിയില്‍

ഗസ്‌റ്റോ സ്‌കൂട്ടറിന്റെ സിബിഎസ് പതിപ്പ് പുറത്തിറക്കി മഹീന്ദ്ര ടൂ വീലേഴ്‌സ്. 110 സിസി, 125 സിസി എന്നീ മോഡലുകളെ കോമ്പി ബ്രേക്കിംഗ് സിസ്റ്റം ഉപയോഗിച്ച് പരിഷ്‌ക്കരിക്കുകയാണ് കമ്പനി ചെയ്തതിരിക്കുന്നത്.

മഹീന്ദ്ര ഗസ്‌റ്റോയുടെ സിബിഎസ് പതിപ്പ് വിപണിയില്‍

DX, VX എന്നീ രണ്ട് പതിപ്പുകളില്‍ മഹീന്ദ്ര ഗസ്റ്റോ 110 ലഭ്യമാണ്. DX സിബിഎസിന് 50,996 രൂപയും ഗസ്റ്റോ സിബിഎസ് VX പതിപ്പിന് 55,600 രൂപയുമാണ് എക്‌സ് ഷോറൂം വില. പഴയ മോഡലുകളില്‍ നിന്നും യഥാക്രമം 2,800 രൂപയുടെയും 2,300 രൂപയുടെയും വര്‍ധനവും ഉണ്ടായിട്ടുണ്ട് പുതിയ സിബിഎസ് പതിപ്പുകള്‍ക്ക്.

മഹീന്ദ്ര ഗസ്‌റ്റോയുടെ സിബിഎസ് പതിപ്പ് വിപണിയില്‍

അതേസമയം ഗസ്റ്റോ 125 ന് VX മോഡല്‍ മാത്രമാണുള്ളത്. 58,000 രൂപയാണ് ഇതിന്റെ എക്‌സ് ഷോറൂം വില. സിബിഎസ് ഇല്ലാതിരുന്ന പഴയ പതിപ്പിനെക്കാള്‍ 2400 രൂപയുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. രാജ്യത്തെ നിര്‍ബന്ധിത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനായാണ് മഹീന്ദ്ര ഗസ്‌റ്റോയുടെ പരിഷ്‌ക്കരിച്ച പതിപ്പ് അവതരിപ്പിച്ചത്.

മഹീന്ദ്ര ഗസ്‌റ്റോയുടെ സിബിഎസ് പതിപ്പ് വിപണിയില്‍

2019 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കിയ നിയമം അടിസ്ഥാനമാക്കി 125 സിസിക്ക് താഴെയുള്ള എല്ലാ ഇരുചക്ര വാഹനങ്ങളും കോംബി ബ്രേക്കിംഗ് സിസ്റ്റം വാഹനങ്ങളില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. 125 സിസിക്ക് മുകളിലുള്ള എല്ലാ ഇരുചക്ര വാഹനങ്ങളും സ്റ്റാന്‍ഡേര്‍ഡായി ഒരു ചാനല്‍ എബിഎസ് എങ്കിലും വാഹനങ്ങളില്‍ ഉള്‍പ്പെടുത്തുകയും വേണം.

മഹീന്ദ്ര ഗസ്‌റ്റോയുടെ സിബിഎസ് പതിപ്പ് വിപണിയില്‍

109 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് മഹീന്ദ്ര ഗസ്റ്റോ 110 സിബിഎസ് വാഗ്ദാനം ചെയ്യുന്നത്. 8 bhp കരുത്തില്‍ 9 Nm torque ഗസ്റ്റോ സൃഷ്ടിക്കും. CVT ട്രാന്‍സിമിഷനാണ് സ്‌കൂട്ടറിന്റേത്.

മഹീന്ദ്ര ഗസ്‌റ്റോയുടെ സിബിഎസ് പതിപ്പ് വിപണിയില്‍

മുന്‍ ഭാഗത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്‍വശത്ത് ഒരു കോയില്‍ രീതിയിലുള്ള ഹൈഡ്രോളിക് സജ്ജീകരണവുമാണ് സസ്‌പെന്‍ഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇരുവശത്തും ഡ്രം ബ്രേക്കുകളാണ് ഗസ്റ്റോയില്‍ മഹീന്ദ്ര ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മഹീന്ദ്ര ഗസ്‌റ്റോയുടെ സിബിഎസ് പതിപ്പ് വിപണിയില്‍

അല്‍പ്പം കരുത്തേറിയ 124 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് മഹീന്ദ്ര ഗസ്റ്റോ 125 സിബിഎസ് വാഗ്ദാനം ചെയ്യുന്നത്. ഇത് 8.5 bhp കരുത്തില്‍ 10 Nm torque ഉത്പാദിപ്പിക്കും. എന്നിരുന്നാലും ബ്രേക്കുകള്‍, സസ്‌പെന്‍ഷനുകള്‍, മറ്റ് മെക്കാനിക്ക് ഘടകങ്ങള്‍ എന്നിവയെല്ലാം ഗസ്റ്റോ 110 ന് സമാനമാണ്.

മഹീന്ദ്ര ഗസ്‌റ്റോയുടെ സിബിഎസ് പതിപ്പ് വിപണിയില്‍

റിമോട്ട് ഫ്‌ളിപ്പ് കീ, ഉയരം ക്രമീകരിക്കാവുന്ന സീറ്റുകള്‍, ഫൈന്‍ഡ് മീ ലാമ്പുകള്‍, അണ്ടര്‍ സീറ്റ്, ഫ്രണ്ട് സ്‌റ്റോറേജ് സ്ഥലം എന്നീ നിരവധി സവിശേഷതകള്‍ രണ്ട് സ്‌കൂട്ടറും വാഗ്ദാനം ചെയ്യുന്നുണ്ട്.

മഹീന്ദ്ര ഗസ്‌റ്റോയുടെ സിബിഎസ് പതിപ്പ് വിപണിയില്‍

ഇന്ത്യന്‍ വിപണിയില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സഹായിക്കുന്ന നിരവധി കളര്‍ കോമ്പിനേഷനുകള്‍ ഗസ്റ്റോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഹോണ്ട ആക്ടീവ 125, സുസുക്കി ആക്‌സസ് 125, ഹീറോ മാസ്‌ട്രോ എഡ്ജ്, യമഹ RAY-ZR, ടിവിഎസ് എന്‍ടോര്‍ക്ക് എന്നിവയാണ് വിപണിയിലെ ഗസ്റ്റോയുടെ എതിരാളികള്‍.

മഹീന്ദ്ര ഗസ്‌റ്റോയുടെ സിബിഎസ് പതിപ്പ് വിപണിയില്‍

125 സിസിയും അതിന് മുകളിലേക്കുമുള്ള ബൈക്കുകളില്‍ സിസ്റ്റം കര്‍ശനമാക്കിയഎബിഎസ് സുരക്ഷ കര്‍ശനമാക്കിയതിന് പിന്നാലെ മഹീന്ദ്രയുടെ മോജോ 300 ന്റെ എബിഎസ് പതിപ്പ് കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

മഹീന്ദ്ര ഗസ്‌റ്റോയുടെ സിബിഎസ് പതിപ്പ് വിപണിയില്‍

മുന്‍ഗാമികളായ XT300, UT300 എന്നിവയില്‍ നിന്നുള്ള സവിശേഷതകള്‍ സമന്വയിപ്പിച്ചാണ് ആന്റി ലോക്ക് ബ്രേക്ക് (ABS) സംവിധാനം സഹിതമുള്ള പുത്തന്‍ മോജോയുടെ വരവ്. ഇന്ത്യന്‍ വിപണിയില്‍ മോജോ 300 എബിഎസ് പതിപ്പിന് 1.88 ലക്ഷം രൂപയാണ് വില.

Most Read Articles
ഗസ്‌റ്റോ സ്‌കൂട്ടറിന്റെ സിബിഎസ് പതിപ്പ് പുറത്തിറക്കി മഹീന്ദ്ര ടൂ വീലേഴ്‌സ്. 110 സിസി, 125 സിസി എന്നീ മോഡലുകളെ കോമ്പി ബ്രേക്കിംഗ് സിസ്റ്റം ഉപയോഗിച്ച് പരിഷ്‌ക്കരിക്കുകയാണ് കമ്പനി ചെയ്തതിരിക്കുന്നത്.DX, VX എന്നീ രണ്ട് പതിപ്പുകളില്‍ മഹീന്ദ്ര ഗസ്റ്റോ 110 ലഭ്യമാണ്. DX സിബിഎസിന് 50,996 രൂപയും ഗസ്റ്റോ സിബിഎസ് VX പതിപ്പിന് 55,600 രൂപയുമാണ് എക്‌സ് ഷോറൂം വില.

Malayalam
English summary
Mahindra Gusto 110 CBS & 125 CBS Launched In India. Read more Malayalam
Story first published: Friday, August 2, 2019, 10:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X