2019 ഹോണ്ട ആഫ്രിക്ക ട്വിന്‍ വിപണിയില്‍ — വില 13.5 ലക്ഷം രൂപ

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് പുതിയ 2019 ആഫ്രിക്ക ട്വിന്‍ മോഡലിനെ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. ദില്ലി എക്‌സ്‌ഷോറൂം കണക്കനുസരിച്ച് 13.5 ലക്ഷം രൂപയാണ് ഹോണ്ടയുടെ പുതിയ അഡ്വഞ്ചര്‍ ടൂറര്‍ മോഡലിന് വില. പുതിയ 2019 ഹോണ്ട ആഫ്രിക്ക ട്വിന്‍ മോഡലിന്റെ ബുക്കിംഗുകള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.

2019 ഹോണ്ട ആഫ്രിക്ക ട്വിന്‍ വിപണിയില്‍ — വില 13.5 ലക്ഷം രൂപ

എന്നാല്‍ ആദ്യ 50 ഉപഭോക്താക്കള്‍ക്ക് മാത്രമെ ബുക്കിംഗ് സൗകര്യം ലഭ്യമാവൂ. കമ്പനിയുടെ പ്രീമിയം/ഫ്‌ളാഗ്ഷിപ്പ് ബൈക്കുകള്‍ വില്‍ക്കുന്ന വിങ് വേള്‍ഡ് ഔട്ട്‌ലെറ്റുകളിലായിരിക്കും ബുക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കുന്നത്.

2019 ഹോണ്ട ആഫ്രിക്ക ട്വിന്‍ വിപണിയില്‍ — വില 13.5 ലക്ഷം രൂപ

രാജ്യത്തുടനീളമുള്ള 22 വിങ് വേള്‍ഡ് ഔട്ട്‌ലെറ്റുകളില്‍ ബൈക്ക് ബുക്ക് ചെയ്യാം. എന്നാല്‍ ആദ്യം ബുക്ക് ചെയ്യുന്ന 50 പേര്‍ക്ക് മാത്രമെ ആദ്യ ഘട്ടത്തില്‍ ബൈക്ക് ലഭിക്കൂ. ഗ്ലിന്റ് വെയ്‌വ് ബ്ലൂ മെറ്റാലിക് നിറപ്പതിപ്പിലായിരിക്കും പുതിയ ഹോണ്ട ആഫ്രിക്ക ട്വിന്‍ എത്തുക.

Most Read:ഉയരങ്ങള്‍ കീഴടക്കി ഹ്യുണ്ടായി വെന്യു, പുതിയ ടീസര്‍ വീഡിയോ പുറത്ത്

2019 ഹോണ്ട ആഫ്രിക്ക ട്വിന്‍ വിപണിയില്‍ — വില 13.5 ലക്ഷം രൂപ

പുതിയ നിറപ്പതിപ്പിന് പുറമെ ഗോള്‍ഡന്‍ നിറമുള്ള ഹാന്‍ഡില്‍ബാറും വീല്‍ റിമ്മും ബൈക്കിന് ലഭിച്ചിട്ടുണ്ട്. കൂടാതെ മറ്റ് സവിശേഷമായ ഒരുപിടി ഫീച്ചറുകളും പുതിയ ആഫ്രിക്ക ട്വിന്‍ മോഡലില്‍ ഹോണ്ട ഒരുക്കിയിട്ടുണ്ട്.

2019 ഹോണ്ട ആഫ്രിക്ക ട്വിന്‍ വിപണിയില്‍ — വില 13.5 ലക്ഷം രൂപ

ഇന്‍ക്ലൈന്‍ ഡിറ്റക്ഷന്‍, ഹോണ്ട സെലക്റ്റബിള്‍ ടോര്‍ഖ് കണ്‍ട്രോള്‍, ത്രോട്ടില്‍ ബൈ വെയര്‍ എന്നീ സംവിധാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ടൂര്‍, അര്‍ബന്‍, ഗ്രാവല്‍, യൂസര്‍ എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകളാണ് 2019 ആഫ്രിക്ക ട്വിന്‍ മോഡലിലുള്ളത്.

2019 ഹോണ്ട ആഫ്രിക്ക ട്വിന്‍ വിപണിയില്‍ — വില 13.5 ലക്ഷം രൂപ

999.1 സിസി ശേഷിയുള്ള പാരലല്‍ ട്വിന്‍ ലിക്വിഡ് കൂളിംഗ് എഞ്ചിനാണ് ഈ അഡ്വഞ്ചര്‍ ടൂററിന്റെ ഹൃദയം. ഇത് 7,500 rpm -ല്‍ 87.7 bhp കരുത്തും 6,000 rpm -ല്‍ 93.1 Nm torque ഉം സൃഷ്ടിക്കുന്നതാണ്.

Most Read:വില്‍പ്പന ഒരു ലക്ഷം കടന്നു, ചരിത്ര നേട്ടം കുറിച്ച് ബജാജ് പള്‍സര്‍

2019 ഹോണ്ട ആഫ്രിക്ക ട്വിന്‍ വിപണിയില്‍ — വില 13.5 ലക്ഷം രൂപ

രണ്ടാം തലമുറ DCT (ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍) ഗിയര്‍ബോക്‌സാണ് ബൈക്കിലുള്ളത്. മികച്ച ഓഫ് റോഡ് റൈഡിംഗ് അനുഭവം ലഭിക്കാനായി ഷോവ ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് സസ്‌പെന്‍ഷന്‍ സംവിധാനം വളരെ സുഗമമാക്കും.

2019 ഹോണ്ട ആഫ്രിക്ക ട്വിന്‍ വിപണിയില്‍ — വില 13.5 ലക്ഷം രൂപ

ഇരട്ട ചാനല്‍ എബിഎസ് നിലവാരമുള്ള പുതിയ 2019 ഹോണ്ട ആഫ്രിക്ക ട്വിന്‍ മോഡലിന്റെ ഫ്രണ്ട് വീല്‍ 21 ഇഞ്ചും ബാക്ക് വീല്‍ 18 ഇഞ്ച് വലുപ്പമുള്ളതാണ്. വിപണിയില്‍ കവാസക്കി വേഴ്‌സിസ് 1000, സുസുക്കി V -സ്റ്റോം, ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 950 എന്നീ ബൈക്കുകളുമായിട്ടായിരിക്കും പുതിയ ഹോണ്ട ആഫ്രിക്ക ട്വിന്‍ മത്സരിക്കുക.

Most Read Articles

Malayalam
English summary
2019 Honda Africa Twin Launched In India — Priced At Rs 13.5 Lakh: read in malayalam
Story first published: Wednesday, April 3, 2019, 18:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X