ഉയരങ്ങള്‍ കീഴടക്കി ഹ്യുണ്ടായി വെന്യു, പുതിയ ടീസര്‍ വീഡിയോ പുറത്ത്

ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി പുതിയ എസ്‌യുവിയായ വെന്യു വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. വരാനിരിക്കുന്ന വെന്യു എസ്‌യുവിയുടെ ടീസര്‍ വീഡിയോ കമ്പനി പുറത്ത് വിട്ടതാണ് ഇതു സംബന്ധിച്ച ഏറ്റവും പുതിയ വാര്‍ത്ത. തണുത്തുറഞ്ഞ ഉത്തരാഖണ്ഡിലെ മലമുകളില്‍ കയറിച്ചെല്ലുന്ന വെന്യു എസ്‌യുവിയുടെ ശേഷിയാണ് തുറന്ന് കാട്ടുകയാണ് അടുത്തിടെ പുറത്തിറങ്ങിയ ഈ വിഡിയോ.

ഉയരങ്ങള്‍ കീഴടക്കി ഹ്യുണ്ടായി വെന്യു, പുതിയ ടീസര്‍ വീഡിയോ പുറത്ത്

ശ്രേണിയില്‍ മുന്‍പന്തിയിലുള്ള കോമ്പാക്റ്റ് എസ്‌യുവിയായ മാരുതി വിറ്റാര ബ്രെസ്സയ്ക്ക് വീഡിയോയിലൂടെ കനത്ത താക്കീത് കൂടി നല്‍കുകയാണ് ഹ്യുണ്ടായി വെന്യു.

ഉയരങ്ങള്‍ കീഴടക്കി ഹ്യുണ്ടായി വെന്യു, പുതിയ ടീസര്‍ വീഡിയോ പുറത്ത്

ഉത്തരാഖണ്ഡില്‍ സ്ഥിതി ചെയ്യുന്ന ജിം കോര്‍ബറ്റ് ദേശീയോദ്യാനത്തില്‍ നിന്ന് നൈനിത്താല്‍ വരെയുള്ള എസ്‌യുവിയുടെ യാത്രയാണ് വീഡിയോയിലുള്ളത്. യാത്രയിലുടനീളം കടുപ്പമേറിയ റോഡുകളിലൂടെയാണ് എസ്‌യുവി കടന്നുപോവുന്നത്.

Most Read:മാരുതി ബ്രെസ്സയ്ക്ക് എതിരെ കച്ചമുറുക്കി ഹ്യുണ്ടായി വെന്യു, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഉയരങ്ങള്‍ കീഴടക്കി ഹ്യുണ്ടായി വെന്യു, പുതിയ ടീസര്‍ വീഡിയോ പുറത്ത്

ജിം കോര്‍ബറ്റ് ദേശീയോദ്യാനത്തിലെ വനാന്തരങ്ങള്‍ പിന്നിട്ട് മഞ്ഞ് പുതച്ച് നില്‍ക്കുന്ന ഹിമാലയത്തിന്റെ ഭാഗത്തിലേക്കുള്ള ഈ യാത്ര, എസ്‌യുവിയുടെ കരുത്തും ശേഷിയും വെളിപ്പെടുത്തുന്നു.

ഉയരങ്ങള്‍ കീഴടക്കി ഹ്യുണ്ടായി വെന്യു, പുതിയ ടീസര്‍ വീഡിയോ പുറത്ത്

മൈനസ് ആറ് ഡിഗ്രി സെല്‍ഷ്യസില്‍ 7000 അടി ഉയരമാണ് പരീക്ഷണ ഓട്ടത്തില്‍ എസ്‌യുവി പിന്നിടുന്നത്. ഉത്തരാഖണ്ഡിനെ കൂടാതെ ഹിമാചല്‍ പ്രദേശിനെയും വെന്യു എസ്‌യുവിയുടെ പരീക്ഷണ ഓട്ടത്തിനായി ഹ്യുണ്ടായി തിരഞ്ഞെടുത്തിട്ടുണ്ട്.

ഉയരങ്ങള്‍ കീഴടക്കി ഹ്യുണ്ടായി വെന്യു, പുതിയ ടീസര്‍ വീഡിയോ പുറത്ത്

തണുത്ത കാലാവസ്ഥയില്‍ എസ്‌യുവിയുടെ പെര്‍ഫോര്‍മെന്‍സ് അളക്കാനാണ് കമ്പനി ഇത് തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ കണക്ടഡ് എസ്‌യുവിയായ വെന്യു, ഏപ്രില്‍ 17 -ന് 2019 ന്യൂയോര്‍ക്ക് ഓട്ടോ ഷോയിലും ഇന്ത്യയിലും അവതരിപ്പിക്കും.

ഉയരങ്ങള്‍ കീഴടക്കി ഹ്യുണ്ടായി വെന്യു, പുതിയ ടീസര്‍ വീഡിയോ പുറത്ത്

ഹ്യുണ്ടായിയുടെ ബ്ലൂ ലിങ്ക് സാങ്കേതികതയായിരിക്കും വെന്യു എസ്‌യുവിയുടെ സവിശേഷത. ഇത് ഡെസ്റ്റിനേഷന്‍ ഷെയറിംഗ്, വോയ്‌സ് റെക്കഗ്നിഷന്‍, സ്പീഡ് അലര്‍ട്ട്, ട്രാക്കിംഗ് & ഇമ്മൊബിലൈസിംഗ് തുടങ്ങിയ സംവിധാനങ്ങള്‍ ഉള്‍പ്പെടുന്നതാണ്.

Most Read:വില്‍പ്പനയില്‍ ചുവട് പിഴച്ച് മാരുതി, ഉയിര്‍ത്തെഴുന്നേറ്റ് മഹീന്ദ്ര

ഉയരങ്ങള്‍ കീഴടക്കി ഹ്യുണ്ടായി വെന്യു, പുതിയ ടീസര്‍ വീഡിയോ പുറത്ത്

2019 മെയ് മാസത്തോടെയായിരിക്കും പുതി ഹ്യുണ്ടായി വെന്യു എസ്‌യുവി ഇന്ത്യന്‍ വിപണിയിലെത്തുക. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ എസ്യുവിയിലുണ്ടാവും. കമ്പനി പുതുതായി വികസിപ്പിച്ച 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ എഞ്ചിന്‍ യൂണിറ്റ് പെട്രോള്‍ പതിപ്പില്‍ തുടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

110 bhp കരുത്ത് സൃഷ്ടിക്കാന്‍ പുതിയ പെട്രോള്‍ എഞ്ചിന് ശേഷിയുണ്ട്. അതേസമയം പ്രാരംഭ പെട്രോള്‍ വകഭേദങ്ങള്‍ക്ക് നിലവിലെ 1.4 ലിറ്റര്‍ എഞ്ചിന്‍ (99 bhp - 132 Nm) കമ്പനി നല്‍കുമെന്ന വാദവും ശക്തമാണ്. പക്ഷെ ഈ നടപടി എസ്‌യുവിയുടെ വില ഉയര്‍ത്തും.

ആറു സ്പീഡായിരിക്കും ഡീസല്‍ പതിപ്പില്‍ ഗിയര്‍ബോക്സ്. പെട്രോള്‍ പതിപ്പില്‍ മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Video: Hyundai Venue Takes On The Frigid North — Two More Weeks To Go: read in malayalam
Story first published: Wednesday, April 3, 2019, 13:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X