മാരുതി ബ്രെസ്സയ്ക്ക് എതിരെ കച്ചമുറുക്കി ഹ്യുണ്ടായി വെന്യു, ആദ്യ ചിത്രങ്ങള്‍ പുറത്ത്

മാരുതി ബ്രെസ്സയ്ക്ക് എതിരെ കച്ചമുറുക്കി ഇറങ്ങാന്‍ ഹ്യുണ്ടായി വെന്യു തയ്യാര്‍. ആഗോള തലത്തില്‍ പുതിയ വെന്യു എസ്‌യുവിയെ ഹ്യുണ്ടായി പ്രദര്‍ശിപ്പിക്കാനിരിക്കെ, മോഡലിന്റെ ആദ്യ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. മുഖരൂപം, അലോയ് വീലുകള്‍, അകത്തളം തുടങ്ങി ഹ്യുണ്ടായി വെന്യുവിന്റെ നിര്‍ണായക വിവരങ്ങള്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നു.

മാരുതി ബ്രെസ്സയ്ക്ക് എതിരെ കച്ചമുറുക്കി ഹ്യുണ്ടായി വെന്യു, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഏപ്രില്‍ 17 -ന് നടക്കുന്ന 2019 ന്യൂയോര്‍ക്ക് രാജ്യാന്തര ഓട്ടോ ഷോയിലാണ് വെന്യുവുമായി ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ കടന്നുവരാനിരിക്കുന്നത്. ചിത്രങ്ങളില്‍ മുന്നിലെ ഗ്രില്ലും ഹെഡ്‌ലാമ്പ് ഘടനയും ഏറെക്കുറെ ദൃശ്യമാണ്. കോന എസ്‌യുവിയുടെ സ്വാധീനം ഡിസൈനില്‍ അനുഭവപ്പെടും. പുതുതലമുറ ഹ്യുണ്ടായി കാറുകളുടെ ഡിസൈന്‍ ഭാഷ്യമാണ് വെന്യുവിനും.

മാരുതി ബ്രെസ്സയ്ക്ക് എതിരെ കച്ചമുറുക്കി ഹ്യുണ്ടായി വെന്യു, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഒഴുകിവീഴുന്ന കസ്‌കേഡിങ് ഗ്രില്ല് വെന്യുവിലും തുടരുന്നു. ഗ്രില്ലിലെ ക്രോം ആവരണം ശ്രദ്ധയാകര്‍ഷിക്കും. ഹാരിയര്‍ മാതൃകയില്‍ ബമ്പറിലാണ് ഹെഡ്‌ലാമ്പുകള്‍. ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളാകട്ടെ ബോണറ്റിനോട് ചേര്‍ന്ന് നിലകൊള്ളുന്നത് കാണാം. ക്രെറ്റയുടെ ചെറു പതിപ്പെന്ന പ്രതീതി വെന്യു നല്‍കുന്നുണ്ട്. മെഷീന്‍ കട്ട് ശൈലിയുള്ള അലോയ് വീലുകളാണ് വെന്യുവിലെ മറ്റൊരു വിശേഷം.

മാരുതി ബ്രെസ്സയ്ക്ക് എതിരെ കച്ചമുറുക്കി ഹ്യുണ്ടായി വെന്യു, ആദ്യ ചിത്രങ്ങള്‍ പുറത്ത്

16 ഇഞ്ച് വലുപ്പമുള്ള അലോയ് വീലുകള്‍ക്ക് ഇരട്ടനിറം മാറ്റു കൂട്ടുന്നു. പുതിയ ഹ്യുണ്ടായി എസ്‌യുവിയുടെ പിന്നഴകിലേക്കും കണ്ണെത്തിക്കാന്‍ ക്യാമറയ്ക്ക് കഴിഞ്ഞു. പിറകില്‍ വെന്യുവിന്റെ രൂപകല്‍പ്പന ലളിതമാണ്. ഉയര്‍ത്തിയ വിന്‍ഡ്‌സ്‌ക്രീനും ചതുരാകൃതിയുള്ള ടെയില്‍ലാമ്പുകളും കാര്‍ലിനോ കോണ്‍സെപ്റ്റിനെ ഓര്‍മ്മപ്പെടുത്തും.

Most Read: ആശങ്ക വേണ്ട, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകളില്‍ മാറ്റമില്ല

മാരുതി ബ്രെസ്സയ്ക്ക് എതിരെ കച്ചമുറുക്കി ഹ്യുണ്ടായി വെന്യു, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ടെയില്‍ലാമ്പുകള്‍ക്ക് ഒത്തനടുവില്‍ ഹ്യുണ്ടായി ബാഡ്ജ് പതിഞ്ഞിട്ടുണ്ട്. തൊട്ടുതാഴെ വെന്യു എന്ന് അക്ഷരങ്ങളില്‍ കുറിച്ചിട്ടതും കാണാം. SX, ടര്‍ബ്ബോ ബാഡ്ജുകള്‍ എസ്‌യുവിയുടെ പെര്‍ഫോര്‍മന്‍സ് വകഭേദത്തിലേക്കാകാം വിരല്‍ ചൂണ്ടുന്നത്. അകത്തളത്തില്‍ ഡാഷ്‌ബോര്‍ഡിന് നടുവിലുള്ള വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനാണ് ശ്രദ്ധാകേന്ദ്രം.

ക്രെറ്റയില്‍ കണ്ടുവരുന്ന മള്‍ട്ടി ഫംങ്ഷന്‍ സ്റ്റീയറിങ് വീല്‍ വെന്യുവിലും ഒരുങ്ങുന്നു. എസി, താപ വിവരങ്ങള്‍ അറിയിക്കുന്ന പ്രത്യേക ചെറു സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന് താഴെയുണ്ട്. ഫീച്ചറുകളുടെ ധാരാളിത്തം വെന്യുവില്‍ പ്രതീക്ഷിക്കാം. പുതിയ എസ്‌യുവിയില്‍ 33 നവീന ഫീച്ചറുകളുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.

മാരുതി ബ്രെസ്സയ്ക്ക് എതിരെ കച്ചമുറുക്കി ഹ്യുണ്ടായി വെന്യു, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഹ്യുണ്ടായി നിരയില്‍ കെറ്റയ്ക്ക് താഴെ വെന്യു ഇടംകണ്ടെത്തും. കമ്പനി പുതുതായി വികസിപ്പിച്ച 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ എഞ്ചിന്‍ യൂണിറ്റ് പെട്രോള്‍ പതിപ്പില്‍ തുടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 110 bhp കരുത്ത് സൃഷ്ടിക്കാന്‍ പുതിയ പെട്രോള്‍ എഞ്ചിന് ശേഷിയുണ്ട്. അതേസമയം പ്രാരംഭ പെട്രോള്‍ വകഭേദങ്ങള്‍ക്ക് നിലവിലെ 1.4 ലിറ്റര്‍ എഞ്ചിന്‍ (99 bhp - 132 Nm) ലഭിക്കുമെന്ന വാദവും ശക്തമാണ്.

Most Read: കാറില്‍ എയര്‍ബാഗ് പുറത്ത് വന്നില്ല, കമ്പനിയ്ക്ക് രണ്ടര ലക്ഷം രൂപ പിഴ വിധിച്ച് കോടതി

മാരുതി ബ്രെസ്സയ്ക്ക് എതിരെ കച്ചമുറുക്കി ഹ്യുണ്ടായി വെന്യു, ആദ്യ ചിത്രങ്ങള്‍ പുറത്ത്

പക്ഷെ ഈ നടപടി മോഡലിന്റെ വില ഉയര്‍ത്തും. നാലു മീറ്ററില്‍ താഴെയാണ് നീളമെങ്കിലും പെട്രോള്‍ എഞ്ചിന്‍ ശേഷി 1.2 ലിറ്ററില്‍ കൂടുതലെങ്കില്‍ വാഹനത്തിന് നികുതിയാനുകൂല്യങ്ങള്‍ ലഭിക്കില്ല. വെന്യു ഡീസല്‍ പതിപ്പില്‍ വേര്‍ണയിലെ 1.4 ലിറ്റര്‍ ടര്‍ബ്ബോ എഞ്ചിന്‍ യൂണിറ്റ് തുടരും. എഞ്ചിന് 89 bhp കരുത്തും 220 Nm torque ഉം പരമാവധി കുറിക്കാനാവും. ഹ്യുണ്ടായി ക്രെറ്റയിലും ഇതേ എഞ്ചിന്‍ യൂണിറ്റാണ് തുടിക്കുന്നത്. ആറു സ്പീഡായിരിക്കും ഡീസല്‍ പതിപ്പില്‍ ഗിയര്‍ബോക്സ്. പെട്രോള്‍ പതിപ്പില്‍ മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ പ്രതീക്ഷിക്കാം.

Source: CarWiki

More from DriveSpark

Article Published On: Monday, April 1, 2019, 19:05 [IST]
English summary
Hyundai Venue Revealed In Leaked Images. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X