ആശങ്ക വേണ്ട, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകളില്‍ മാറ്റമില്ല

വാഹന ഉടമകളുടെ ആശങ്കകള്‍ക്ക് വിരാമം. പുതിയ സാമ്പത്തിക വര്‍ഷം തേര്‍ഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ ഉയരില്ല, ഇന്‍ഷുറന്‍സ് നിയന്ത്രണ വികസന അതോറിറ്റി (ഐആര്‍ഡിഎഐ) വ്യക്തമാക്കി. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിരക്കുകള്‍ മുപ്പതു ശതമാനം വരെ ഉയര്‍ത്തണമെന്ന ഇന്‍ഷുറന്‍സ് കമ്പനികളുടെ ആവശ്യം അധികൃതര്‍ തള്ളി.

ആശങ്ക വേണ്ട, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകളില്‍ മാറ്റമില്ല

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇരുചക്ര, നാലുചക്ര, വാണിജ്യ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ ഇപ്പോഴത്തേത് തുടരുമെന്ന് വിജ്ഞാപനത്തിലൂടെ ഐആര്‍ഡിഎഐ അറിയിച്ചു. സാധാരണ എല്ലാ വര്‍ഷവും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ പത്തു മുതല്‍ നാല്‍പ്പതു ശതമാനം വരെ വര്‍ധിക്കാറുണ്ട്.

ആശങ്ക വേണ്ട, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകളില്‍ മാറ്റമില്ല

ഇതാദ്യമായാണ് പുതിയ സാമ്പത്തിക വര്‍ഷം പഴയ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ തുടരാന്‍ ഐആര്‍ഡിഎഐ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രിലിലും സെപ്തംബറിലുമായി രണ്ടു തവണ ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ വര്‍ധിച്ചിരുന്നു.

Most Read: കാറില്‍ എയര്‍ബാഗ് പുറത്ത് വന്നില്ല, കമ്പനിയ്ക്ക് രണ്ടര ലക്ഷം രൂപ പിഴ വിധിച്ച് കോടതി

ആശങ്ക വേണ്ട, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകളില്‍ മാറ്റമില്ല

രാജ്യത്ത് ഓടുന്ന എല്ലാ വാഹനങ്ങള്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാണെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് സെപ്തംബറില്‍ പ്രീമിയം നിരക്കുകള്‍ ഉയര്‍ന്നത്. നിലവില്‍ കാറുകള്‍ക്ക് മൂന്നു വര്‍ഷത്തെയും ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെയും തേര്‍ഡ് പാര്‍ട്ടി പ്രീമിയം ഒന്നിച്ചടയ്‌ക്കേണ്ടതായുണ്ട്.

ആശങ്ക വേണ്ട, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകളില്‍ മാറ്റമില്ല

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാണ്. വാഹനാപകടത്തില്‍ പൊതുജനങ്ങള്‍ക്കോ, വസ്തുക്കള്‍ക്കോ ഉണ്ടായേക്കാവുന്ന നഷ്ടം നികത്തുന്നതിനാണ് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി. അപകടമരണം, അംഗവൈകല്യം എന്നിവ സംഭവിച്ചാല്‍ മോട്ടോര്‍ ആക്സിഡന്റ് ട്രിബ്യൂണലില്‍ നിന്നും തീര്‍പ്പാക്കുന്ന വിധി / നഷ്ടപരിഹാര തുക ഇന്‍ഷുറന്‍സ് കമ്പനികള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കണം.

ആശങ്ക വേണ്ട, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകളില്‍ മാറ്റമില്ല

വാഹനം ആരുടെയെങ്കിലും ദേഹത്തിടിച്ചുണ്ടാകുന്ന അപകടത്തിലും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മുഖേനയാണ് നഷ്ടപരിഹാരം ലഭിക്കാറ്. ഇതേസമയം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പദ്ധതി തങ്ങള്‍ക്ക് നഷ്ടം വരുത്തിവെയ്ക്കുകയാണെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ പറയുന്നു.

Most Read: ചൈനീസ് കമ്പനികളെ അട്ടിമറിച്ച് ടാറ്റ, വില്‍പ്പനയില്‍ അസുലഭ നേട്ടം

ആശങ്ക വേണ്ട, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകളില്‍ മാറ്റമില്ല

നൂറൂ രൂപയുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ 120 രൂപ മുതല്‍ 130 രൂപ വരെ പരിരക്ഷയായി നല്‍കേണ്ട സാഹര്യമാണ് ഇപ്പോഴുള്ളത്. ഇക്കാര്യങ്ങള്‍ രേഖകള്‍ സഹിതം ഇന്‍ഷുറന്‍സ് നിയന്ത്രണ വികസന അതോറിറ്റിയെ കമ്പനികള്‍ അറിയിച്ചിരുന്നു.

ആശങ്ക വേണ്ട, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകളില്‍ മാറ്റമില്ല

രാജ്യത്ത് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകളില്‍ തീരുമാനമെടുക്കുന്നത് ഐആര്‍ഡിഎഐയാണ്. വാഹന ഗണം, എഞ്ചിന്‍ ശേഷി എന്നിവ അടിസ്ഥാനപ്പെടുത്തി തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിരക്കുകള്‍ ഐആര്‍ഡിഎഐ നിശ്ചയിക്കുന്നു.

Most Read Articles

Malayalam
English summary
Third Party Motor Insurance Unchanged. Read in Malayalam.
Story first published: Monday, April 1, 2019, 14:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X