ചൈനീസ് കമ്പനികളെ അട്ടിമറിച്ച് ടാറ്റ, വില്‍പ്പനയില്‍ അസുലഭ നേട്ടം

ടോപ് ഗിയറിലാണ് ടാറ്റ മോട്ടോര്‍സ്. കൊണ്ടുവരുന്ന കാറുകളെല്ലാം രാജ്യത്ത് ഹിറ്റ്. വിപണിയില്‍ പ്രതിച്ഛായ പൂര്‍ണമായും മാറി. സുരക്ഷയ്ക്ക് പ്രധാന്യം കല്‍പ്പിക്കുന്ന നിര്‍മ്മാതാക്കളുടെ ഗണത്തില്‍ ടാറ്റയും അറിയപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. പോയവര്‍ഷം ഏറെ വിജയകരമായാണ് കമ്പനി പൂര്‍ത്തിയാക്കിയത്.

ചൈനീസ് കമ്പനികളെ അട്ടിമറിച്ച് ടാറ്റ, വില്‍പ്പനയില്‍ അസുലഭ നേട്ടം

വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ 2018 -ല്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ വിറ്റത്, 1.049 ദശലക്ഷം വാഹനങ്ങള്‍. വര്‍ഷത്തില്‍ പത്തുലക്ഷം വാഹനങ്ങള്‍ വില്‍ക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് ടാറ്റ മോട്ടോര്‍സ്. ലോകത്തെ 20 മുന്‍നിര വാഹന നിര്‍മ്മാതാക്കളില്‍ അതിവേഗം വളര്‍ച്ച കുറിക്കുന്ന കാര്‍ ബ്രാന്‍ഡെന്ന വിശേഷണവും ടാറ്റയ്ക്കുണ്ട്.

ചൈനീസ് കമ്പനികളെ അട്ടിമറിച്ച് ടാറ്റ, വില്‍പ്പനയില്‍ അസുലഭ നേട്ടം

ആഗോളതലത്തില്‍ കമ്പനി വിറ്റ 1.049 ദശലക്ഷം വാഹനങ്ങളില്‍ സ്വകാര്യ, വാണിജ്യ, യൂട്ടിലിറ്റി, വാന്‍, ചെറു പിക്കപ്പ് മോഡലുകള്‍ ഉള്‍പ്പെടും. 2017 -ല്‍ 9.86 ലക്ഷം വാഹനങ്ങളായിരുന്നു ടാറ്റ വിറ്റത്. വില്‍പ്പന കണക്കിലെടുത്താല്‍ രാജ്യാന്തര വാഹന നിര്‍മ്മാതാക്കളില്‍ പതിനാറാം സ്ഥാനത്താണ് ടാറ്റ. പോയവര്‍ഷം വില്‍പ്പനയില്‍ SAIC, ചാങ്കെന്‍ തുടങ്ങിയ ചൈനീസ് ബ്രാന്‍ഡുകളെ ടാറ്റ അട്ടിമറിച്ചു.

Most Read: സച്ചിന്റെ കാറിലും ഡിസിയുടെ കൈയ്യൊപ്പ്

ചൈനീസ് കമ്പനികളെ അട്ടിമറിച്ച് ടാറ്റ, വില്‍പ്പനയില്‍ അസുലഭ നേട്ടം

ടാറ്റയുടെ വില്‍പ്പനയില്‍ 99 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. നിലവില്‍ 54 രാജ്യങ്ങളില്‍ ടാറ്റയ്ക്ക് സാന്നിധ്യമുണ്ട്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് ടാറ്റ കടന്നുചെല്ലും. ബ്രിട്ടീഷ് കമ്പനി, ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ ഏറ്റെടുത്ത ടാറ്റ ആഢംബര കാര്‍ ലോകത്ത് സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.

ചൈനീസ് കമ്പനികളെ അട്ടിമറിച്ച് ടാറ്റ, വില്‍പ്പനയില്‍ അസുലഭ നേട്ടം

ഇന്ത്യയില്‍ ഈ വര്‍ഷം വിപുലമായ പദ്ധതികള്‍ കമ്പനി ആവിഷ്‌കരിച്ചു കഴിഞ്ഞു. 2019 ജനീവ മോട്ടോര്‍ ഷോയില്‍ അനാവരണം ചെയ്ത മോഡലുകള്‍ പതിയെ ഇന്ത്യന്‍ തീരത്തെത്തും. പ്രീമിയം ഹാച്ച്ബാക്ക് നിരയില്‍ കമ്പനി കാത്തുവെച്ചിട്ടുള്ള ആള്‍ട്രോസ് ഹാച്ച്ബാക്കാണ് വരാനിരിക്കുന്ന മോഡലുകളില്‍ മുഖ്യം.

ചൈനീസ് കമ്പനികളെ അട്ടിമറിച്ച് ടാറ്റ, വില്‍പ്പനയില്‍ അസുലഭ നേട്ടം

ഹാരിയറിന് ശേഷം കമ്പനി ഒരുക്കിയിട്ടുള്ള നിര്‍ണായക മോഡലാണിത്. ആള്‍ട്രോസിന് പിന്നാലെ ഏഴു സീറ്റര്‍ കസീനിയും വിപണിയില്‍ യാഥാര്‍ത്ഥ്യമാവും. പുതിയ ആള്‍ട്രോസ്, കസീനി മോഡലുകള്‍ പൂനെ പിംപ്രി ശാലയില്‍ നിന്ന് പുറത്തിറങ്ങുമെന്ന് ടാറ്റ പ്രഖ്യാപിച്ചു കഴിഞ്ഞു. ഗുജറാത്തിലെ സാനന്ദ് ശാല മൈക്രോ എസ്‌യുവി കോണ്‍സെപ്റ്റ് H2X -ന്റെ ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ചൈനീസ് കമ്പനികളെ അട്ടിമറിച്ച് ടാറ്റ, വില്‍പ്പനയില്‍ അസുലഭ നേട്ടം

ജനീവ മോഡലുകളില്‍ H2X ആയിരിക്കും ഏറ്റവും കുറഞ്ഞ വിലയില്‍ വിപണിയില്‍ എത്തുക. മൈക്രോ എസ്‌യുവിയുടെ ആദ്യ മാതൃക മാത്രമാണ് H2X. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2020 ഓട്ടോ എക്‌സ്‌പോയില്‍ ഹോണ്‍ബില്ലായി മോഡല്‍ അവതരിപ്പിക്കപ്പെടും.

Most Read: ഓണ്‍ലൈനായി സ്‌പെയര്‍ പാര്‍ട്‌സ് വില്‍ക്കാന്‍ മഹീന്ദ്ര

ചൈനീസ് കമ്പനികളെ അട്ടിമറിച്ച് ടാറ്റ, വില്‍പ്പനയില്‍ അസുലഭ നേട്ടം

ടാറ്റയുടെ പുതിയ ALFA ആകര്‍കിടെക്ച്ചറാണ് H2X, ആള്‍ട്രോസ്, ആള്‍ട്രോസ് ഇവി മോഡലുകള്‍ക്ക് ആധാരമാവുക. അതേസമയം ഏഴു സീറ്റര്‍ കസീനി, ഹാരിയര്‍ പുറത്തിറങ്ങുന്ന OMEGA ആര്‍കിടെക്ച്ചര്‍ പങ്കിടും. നെക്‌സോണിലെ 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ ആള്‍ട്രോസില്‍ പ്രതീക്ഷിക്കാം. കാറില്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ടാറ്റ ഉറപ്പുവരുത്തും.

ചൈനീസ് കമ്പനികളെ അട്ടിമറിച്ച് ടാറ്റ, വില്‍പ്പനയില്‍ അസുലഭ നേട്ടം

കസീനിയില്‍, ഹാരിയറിലെ 2.0 ലിറ്റര്‍ ക്രൈയോട്ടെക്ക് ഡീസല്‍ എഞ്ചിന്‍ യൂണിറ്റിനാണ് സാധ്യത കൂടുതല്‍. അതേസമയം മോഡലിന്റെ കരുത്തുത്പാദനം വര്‍ധിക്കും. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് യൂണിറ്റുകള്‍ കസീനിയില്‍ പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Friday, March 29, 2019, 17:06 [IST]
English summary
Tata Sales Cross Over 1 Million Units In 2018. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X