സച്ചിന്റെ കാറിലും ഡിസിയുടെ കൈയ്യൊപ്പ്

ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ കടുത്ത ആരാധകനാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇന്ത്യയില്‍ കാലങ്ങളായി ബിഎംഡബ്ല്യു കാറുകളുടെ ബ്രാന്‍ഡ് അംബാസഡറും സച്ചിന്‍ തന്നെ. ബിഎംഡബ്ല്യു 7 സീരീസ്, ബിഎംഡബ്ല്യു M3, ബിഎംഡബ്ല്യു M4, ബിഎംഡബ്ല്യു i8 തുടങ്ങി വാഹന പ്രേമികളുടെ സ്വപ്‌ന കാറുകള്‍ മുഴുവന്‍ സച്ചിന്റെ ഗരാജില്‍ കാണാം.

സച്ചിന്റെ കാറിലും ഡിസിയുടെ കൈയ്യൊപ്പ്

ഇക്കൂട്ടത്തില്‍ ജര്‍മ്മന്‍ കമ്പനി പുറത്തിറക്കിയ ഭാവികാല സ്‌പോര്‍ട്‌സ് കാര്‍, i8 -നോടാണ് സച്ചിന് പ്രിയം കൂടുതല്‍. വാരാന്ത്യങ്ങളില്‍ ബിഎംഡബ്ല്യു i8 -ല്‍ ചുറ്റിക്കറങ്ങുന്ന സച്ചിനെ മുംബൈ നിവാസികളുടെ പതിവ് കാഴ്ച്ചയാണ്. പക്ഷെ അടുത്തിടെ സച്ചിന്റെ ബിഎംഡബ്ല്യു i8 -ന് മാറ്റം സംഭവിച്ചിരിക്കുന്നു.

സച്ചിന്റെ കാറിലും ഡിസിയുടെ കൈയ്യൊപ്പ്

ഇത്രയുംകാലം വെള്ളയില്‍ നീല നിറം ചാലിച്ച i8 കാര്‍, ഒരു സുപ്രഭാതത്തില്‍ നിറം മാറി. കേട്ടതു ശരിയാണ്. ബിഎംഡബ്ല്യു i8 -നെ സച്ചിന്‍ മോഡിഫൈ ചെയ്തു. സച്ചിന് വേണ്ടി കാര്‍ ശരിപ്പെടുത്തിയതാകട്ടെ ഡിസി ഡിസൈനും. ഇപ്പോള്‍ ചുവപ്പണിഞ്ഞ ബിഎംഡബ്ല്യു i8 ചിത്രങ്ങള്‍ വാഹന പ്രേമികള്‍ക്കിടയില്‍ ശ്രദ്ധനേടുകയാണ്.

Most Read: ഏപ്രില്‍ മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധം

സച്ചിന്റെ കാറിലും ഡിസിയുടെ കൈയ്യൊപ്പ്

പുതിയ നിറത്തിന് പുറമെ കാറിന്റെ ഡിസൈനിലും പരിഷ്‌കാരങ്ങള്‍ ഡിഡി നടത്തിയിട്ടുണ്ട്. മുന്നിലെ കിഡ്‌നി ഗ്രില്ല് പൂര്‍ണമായി മാറ്റിസ്ഥാപിക്കപ്പെട്ടു. കസ്റ്റം നിര്‍മ്മിതമാണ് പുതിയ ഗ്രില്ല്. കാഴ്ച്ചയില്‍ കാറിന് കൂടുതല്‍ അക്രമണോത്സുക നോട്ടം നല്‍കാന്‍ കറുപ്പഴകുള്ള ഗ്രില്ലിന് കഴിയുന്നു.

സച്ചിന്റെ കാറിലും ഡിസിയുടെ കൈയ്യൊപ്പ്

ഗ്രില്ലിലെ ക്രോം സ്ലാറ്റുകള്‍ i8 -ന് കൂടുതല്‍ തിളക്കം ചൊരിയുന്നുണ്ട്. മുന്‍ ബമ്പറിലും മാറ്റങ്ങള്‍ ധാരാളം. ബമ്പറിലെ വലിയ എയര്‍ഡാമുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നതില്‍ ഒട്ടും പിന്നിലല്ല. ബമ്പറില്‍ നിലകൊള്ളുന്ന സ്പ്ലിറ്റര്‍ കാറിന്റെ സ്‌പോര്‍ടി ഭാവത്തെ നിര്‍ണായകമായി സ്വാധീനിക്കുന്നു.

സച്ചിന്റെ കാറിലും ഡിസിയുടെ കൈയ്യൊപ്പ്

പിന്നഴകിലും സമാനമായ പരിഷ്‌കാരങ്ങള്‍ കാണാം. പിന്‍ ബമ്പര്‍ കസ്റ്റം നിര്‍മ്മിത യൂണിറ്റിന് വഴിമാറി. രണ്ടറ്റത്തമുള്ള ഇരട്ട എക്‌സ്‌ഹോസ്റ്റ് കുഴലുകള്‍ ഡിസൈനില്‍ പ്രത്യേകം പരാമര്‍ശിക്കണം. അകത്തളത്തില്‍ മോഡിഫിക്കേഷന്‍ നടന്നിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.

Most Read: ഇന്ത്യന്‍ എസ്‌യുവി പോരിലേക്ക് കിയയും, ഇതാണ് SP കോണ്‍സെപ്റ്റ് സിഗ്നേച്ചര്‍

സച്ചിന്റെ കാറിലും ഡിസിയുടെ കൈയ്യൊപ്പ്

ഭാവികാല ഡിസൈന്‍ ആവാഹിച്ചാണ് ബിഎംഡബ്ല്യു i8 വിപണിയില്‍ പുറത്തിറങ്ങുന്നത്. ബിഎംഡബ്ല്യുവിന്റെ ആദ്യ ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാറെന്ന വിശേഷണം i8 -നുണ്ട്. 231 bhp കരുത്തും 321 Nm torque ഉം കുറിക്കാന്‍ കാറിലെ 1.5 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് കഴിയും.

സച്ചിന്റെ കാറിലും ഡിസിയുടെ കൈയ്യൊപ്പ്

ഇതിന് പുറമെ 131 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കാന്‍ വൈദ്യുത മോട്ടോറിനും ശേഷിയുണ്ട്. ഇരു യൂണിറ്റുകളും സംയുക്തമായി പ്രവര്‍ത്തിക്കുമ്പോള്‍ 362 bhp കരുത്തും 570 Nm torque ഉം ബിഎംഡബ്ല്യു i8 ആകെ അവകാശപ്പെടും. കേവലം 4.4 സെക്കന്‍ഡ് കൊണ്ട് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കാര്‍ പ്രാപ്തമാണ്.

Image Source: Cartoq

Most Read Articles

Malayalam
English summary
Sachin Tendulkar's BMW i8 Modified. Read in Malayalam.
Story first published: Friday, March 29, 2019, 13:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X