വില്‍പ്പനയില്‍ ചുവട് പിഴച്ച് മാരുതി, ഉയിര്‍ത്തെഴുന്നേറ്റ് മഹീന്ദ്ര

രാജ്യത്തെ വിവിധ കാര്‍ കമ്പനികള്‍ മാര്‍ച്ച് മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ്. ഫെബ്രുവരിയിലേതിന് പോലെ ഉയര്‍ച്ചയും താഴ്ച്ചയും ഇടകലര്‍ന്ന വില്‍പ്പന തന്നെയാണ് മിക്ക കാര്‍ കമ്പനികളും രേഖപ്പെടുത്തിരിക്കുന്നത്. പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയ്ക്ക് വീണ്ടും കാലിടറിയപ്പോള്‍ മറ്റുള്ളവര്‍ വില്‍പ്പനയില്‍ പതിയെ താളം കണ്ടെത്തി. വിവിധ കാര്‍ നിര്‍മ്മാതാക്കളുടെ വില്‍പ്പന കണക്കുകള്‍ ചുവടെ നല്‍കുന്നു.

വില്‍പ്പനയില്‍ ചുവട് പിഴച്ച് മാരുതി, ഉയിര്‍ത്തെഴുന്നേറ്റ് മഹീന്ദ്ര

മാരുതി സുസുക്കി

തുടര്‍ച്ചയായ മറ്റൊരു മാസവും മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ ഇടിവുണ്ടായി. ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന ബ്രാന്‍ഡായ മാരുതി, 1.5 ശതമാനത്തിന്റെ ഇടിവാണ് മാര്‍ച്ച് മാസത്തെ വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്.

വില്‍പ്പനയില്‍ ചുവട് പിഴച്ച് മാരുതി, ഉയിര്‍ത്തെഴുന്നേറ്റ് മഹീന്ദ്ര

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 1,47,170 യൂണിറ്റുകള്‍ കമ്പനി വിറ്റിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനിപ്പുറം എത്തിനില്‍ക്കുമ്പോള്‍ 1,43,170 യൂണിറ്റെന്ന കണക്കാണ് കമ്പനി രേഖപ്പെടുത്തിയത്.

Most Read:1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ ഫോക്‌സ്‌വാഗണ്‍ വെന്റോ

വില്‍പ്പനയില്‍ ചുവട് പിഴച്ച് മാരുതി, ഉയിര്‍ത്തെഴുന്നേറ്റ് മഹീന്ദ്ര

എന്നാല്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 5.3 ശതമാനം വളര്‍ച്ച കൈവരിക്കാനായി എന്നത് മാരുതിയ്ക്ക് ആശ്വാസം പകരുന്നു. 2017-18 വര്‍ഷത്തില്‍ വിറ്റഴിച്ച 16,43,467 യൂണിറ്റെന്നത് പഴങ്കഥയാക്കി 17,29,826 യൂണിറ്റെന്ന പുതിയ കണക്കാണ് മാരുതിയ്ക്ക് വളര്‍ച്ച നല്‍കിയത്.

വില്‍പ്പനയില്‍ ചുവട് പിഴച്ച് മാരുതി, ഉയിര്‍ത്തെഴുന്നേറ്റ് മഹീന്ദ്ര

മഹീന്ദ്ര

മഹീന്ദ്രയെ സംബന്ധിച്ചിടത്തോളും വളരെ സന്തോഷകരമായൊരു മാസമാണ് കടന്ന് പോയത്. പാസഞ്ചര്‍ വാഹന ശ്രേണിയില്‍ കമ്പനി നാല് ശതമാനത്തിന്റെ വളര്‍ച്ചയാണ് കുറിച്ചത്.

വില്‍പ്പനയില്‍ ചുവട് പിഴച്ച് മാരുതി, ഉയിര്‍ത്തെഴുന്നേറ്റ് മഹീന്ദ്ര

2018 മാര്‍ച്ചില്‍ 26,655 യൂണിറ്റ് വില്‍പ്പന നേടിയ മഹീന്ദ്ര, പോയ മാസം നേടിയത് 27,646 യൂണിറ്റ് വില്‍പ്പന. സാമ്പത്തിക വര്‍ഷത്തെ ആകെ വില്‍പ്പനയില്‍ പാസഞ്ചര്‍ വാഹന ശ്രേണിയില്‍ മാത്രം രണ്ട് ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്. സാമ്പത്തിക വര്‍ഷത്തില്‍ 2,54,701 യൂണിറ്റ് വിറ്റ മഹീന്ദ്ര, 11 ശതമാനം വളര്‍ച്ചയും നേടി.

വില്‍പ്പനയില്‍ ചുവട് പിഴച്ച് മാരുതി, ഉയിര്‍ത്തെഴുന്നേറ്റ് മഹീന്ദ്ര

ഹോണ്ട

മാര്‍ച്ച് മാസത്തെ ആഭ്യന്തര വില്‍പ്പനയില്‍ 27 ശതമാനം വളര്‍ച്ചയാണ് ഹോണ്ട രേഖപ്പെടുത്തിയത്. 2018 മാര്‍ച്ചില്‍ 13,574 യൂണിറ്റ് വിറ്റ കമ്പനി പോയ മാസം വിറ്റത് 17,202 യൂണിറ്റ്.

വില്‍പ്പനയില്‍ ചുവട് പിഴച്ച് മാരുതി, ഉയിര്‍ത്തെഴുന്നേറ്റ് മഹീന്ദ്ര

സാമ്പത്തിക വര്‍ഷത്തെ കണക്കെടുത്താല്‍ എട്ട് ശതമാനം വളര്‍ച്ചയാണ് കമ്പനി കുറിച്ചത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 1,70, 026 യൂണിറ്റ് കമ്പനി വിറ്റിരുന്നെങ്കില്‍, ഇത്തവണയിത് 1,83,787 യൂണിറ്റായി വര്‍ധിച്ചിട്ടുണ്ട്. പുതിയ അമേസ്, സിവിക്, CR-V എന്നിവയാണ് പ്രധാനമായും ഹോണ്ടയുടെ വില്‍പ്പനയില്‍ വര്‍ധനവുണ്ടാക്കിയ മോഡലുകള്‍.

വില്‍പ്പനയില്‍ ചുവട് പിഴച്ച് മാരുതി, ഉയിര്‍ത്തെഴുന്നേറ്റ് മഹീന്ദ്ര

ഹ്യുണ്ടായി

61,150 യൂണിറ്റ് വിറ്റ ഹ്യുണ്ടായിയും വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. 2019 മാര്‍ച്ചില്‍ 1.1 ശതമാനം വളര്‍ച്ചയാണ് ഹ്യുണ്ടായി നേടിയത്. പോയ വര്‍ഷം മാര്‍ച്ചില്‍ 60,507 യൂണിറ്റിന്റെ വില്‍പ്പനയായിരുന്നു കമ്പനിയ്ക്കുണ്ടായിരുന്നത്.

വില്‍പ്പനയില്‍ ചുവട് പിഴച്ച് മാരുതി, ഉയിര്‍ത്തെഴുന്നേറ്റ് മഹീന്ദ്ര

2019 മാര്‍ച്ചിലെ ആഭ്യന്തര വില്‍പ്പനയില്‍ 7.6 ശതമാനം ഇടിവാണ് കമ്പനി രേഖപ്പെടുത്തിയത്. 2018 മാര്‍ച്ചിലുണ്ടായിരുന്ന 48,009 യൂണിറ്റെന്ന വില്‍പ്പനയില്‍ നിന്ന് 2019 മാര്‍ച്ചിലെ വില്‍പ്പനയായ 44,350 യൂണിറ്റിലേക്ക് കൂപ്പുകുത്തിയതാണ് കമ്പനിയ്ക്ക് വിനയായത്.

Most Read:എതിരാളികളെ കാഴ്ച്ചക്കാരാക്കി ഹോണ്ട സിവിക്, മിന്നും ജയം

വില്‍പ്പനയില്‍ ചുവട് പിഴച്ച് മാരുതി, ഉയിര്‍ത്തെഴുന്നേറ്റ് മഹീന്ദ്ര

എങ്കിലും സാമ്പത്തിക വര്‍ഷത്തെ വില്‍പ്പനയെടുക്കുമ്പോള്‍ 2.5 ശതമാനത്തിന്റെ വളര്‍ച്ച കമ്പനി കരസ്ഥമാക്കി. 2017-18 സാമ്പത്തിക വര്‍ഷത്തെ 6,90,184 യൂണിറ്റ് വില്‍പ്പന മറികടന്ന് ഇത്തവണ 7.07,348 യൂണിറ്റ് വില്‍പ്പനയുണ്ടായതാണ് കമ്പനിയ്ക്ക് തുണയായത്.

വില്‍പ്പനയില്‍ ചുവട് പിഴച്ച് മാരുതി, ഉയിര്‍ത്തെഴുന്നേറ്റ് മഹീന്ദ്ര

ടൊയോട്ട

ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ട രണ്ട് ശതമാനം വളര്‍ച്ചയാണ് 2019 മാര്‍ച്ചില്‍ നേടിയത്. 13,662 യൂണിറ്റാണ് കഴിഞ്ഞ മാസം കമ്പനി വിറ്റത്. 2018 മാര്‍ച്ചിലിത് 13,537 യൂണിറ്റായിരുന്നു. സാമ്പത്തിക വര്‍ഷ വില്‍പ്പന കണക്കിലെടുക്കുമ്പോള്‍ ഏഴ് ശതമാനം വളര്‍ച്ച കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്.

വില്‍പ്പനയില്‍ ചുവട് പിഴച്ച് മാരുതി, ഉയിര്‍ത്തെഴുന്നേറ്റ് മഹീന്ദ്ര

2017-18 കാലയളവില്‍ 1,40,645 യൂണിറ്റ് വിറ്റ ടൊയോട്ട, 2018-19 കാലയളവില്‍ 1,50,525 യൂണിറ്റ് വിറ്റഴിച്ചു. ഇന്നോവ ക്രിസ്റ്റയും ഫോര്‍ച്യൂണറും തന്നെയാണ് ഈ വളര്‍ച്ചയ്ക്ക് കാരണമെന്ന് കമ്പനി വ്യക്തമാക്കി.

Most Read Articles

Malayalam
English summary
Car Sales Report March 2019 — Maruti Still Down On Monthly Sales; Others Witness Growth: read in malayalam
Story first published: Tuesday, April 2, 2019, 17:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X