1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ ഫോക്‌സ്‌വാഗണ്‍ വെന്റോ

ഇന്ത്യയില്‍ പോളോ, വെന്റോ കാറുകളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ പുറത്തിറക്കാനുള്ള തിടുക്കത്തിലാണ് ഫോക്‌സ്‌വാഗണ്‍. ശ്രേണിയില്‍ മത്സരം മുറുകുന്നു. കാറുകള്‍ പഴഞ്ചനായെന്ന ആക്ഷേപവും കമ്പനി നേരിടുന്നുണ്ട്. ഈ അവസരത്തില്‍ ചെറിയ ഡിസൈന്‍ പരിഷ്‌കാരങ്ങളോടുള്ള പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം തുടരുകയാണ്.

1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ ഫോക്‌സ്‌വാഗണ്‍ വെന്റോ

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ EA211 സീരീസില്‍ നിന്നുള്ള 1.0 ലിറ്റര്‍ TSI എഞ്ചിനായിരിക്കും പുതിയ മോഡലുകളില്‍ ഇടംപിടിക്കുക. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചൊരുങ്ങുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ നിലവിലെ എഞ്ചിന്‍ യൂണിറ്റുകള്‍ക്ക് പകരക്കാരനാവും.

1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ ഫോക്‌സ്‌വാഗണ്‍ വെന്റോ

രാജ്യാന്തര നിരയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് കാറുകളില്‍ 1.0 ലിറ്റര്‍ എഞ്ചിന്‍ TSI പെട്രോള്‍ യൂണിറ്റ് തുടിക്കുന്നുണ്ട്. പുതിയ എഞ്ചിന്‍ യൂണിറ്റ് രാജ്യത്ത് പ്രാദേശികമായി അസംബിള്‍ ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. ഇപ്പോഴുള്ള 1.6 ലിറ്റര്‍ MPI (EA111), 1.2 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിന്‍ യൂണിറ്റുകളെയാണ് പുതിയ എഞ്ചിന്‍ മാറ്റിസ്ഥാപിക്കുക.

Most Read: റോള്‍സ് റോയ്‌സ് കലിനന്റെ അപരന്‍ ഇവിടുണ്ട് — വീഡിയോ

1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ ഫോക്‌സ്‌വാഗണ്‍ വെന്റോ

ഇതോടെ സ്‌കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, പോളോ GT TSI, വെന്റോ TSI മോഡലുകളില്‍ പുതിയ 1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ തുടിക്കും. ഇന്ത്യയില്‍ പ്രാദേശികമായി 1.0 ലിറ്റര്‍ TSI എഞ്ചിനെ അസംബിള്‍ ചെയ്യുമെന്ന് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.

1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ ഫോക്‌സ്‌വാഗണ്‍ വെന്റോ

രണ്ടു ട്യൂണിങ് നിലകള്‍ 1.0 ലിറ്റര്‍ എഞ്ചിന്‍ കുറിക്കും: 94 bhp -യും 115 bhp -യും. പൂര്‍ണ അലൂമിനിയം നിര്‍മ്മിതിയാണ് എഞ്ചിന്‍. ഇക്കാരണത്താല്‍ എഞ്ചിന്‍ യൂണിറ്റിന് ഭാരം തരതമ്യേന കുറവായിരിക്കും. കൂടുതല്‍ പ്രകടനക്ഷമതയും ഇന്ധനക്ഷമതയും എഞ്ചിന്‍ കാഴ്ച്ചവെക്കുമെന്നാണ് വിവരം.

1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ ഫോക്‌സ്‌വാഗണ്‍ വെന്റോ

പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ക്ക് പുറമെ രണ്ടു പുത്തന്‍ എസ്‌യുവികളെക്കൂടി ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള പദ്ധതി ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിനുണ്ട്. 1.5 ലിറ്റര്‍ TSI EVO പെട്രോള്‍ എഞ്ചിന്‍ യൂണിറ്റായിരിക്കും വരാനിരിക്കുന്ന എസ്‌യുവികളില്‍.

Most Read: മാരുതി ബ്രെസ്സയ്ക്ക് എതിരെ കച്ചമുറുക്കി ഹ്യുണ്ടായി വെന്യു, ആദ്യ ചിത്രങ്ങള്‍ പുറത്ത്

1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ ഫോക്‌സ്‌വാഗണ്‍ വെന്റോ

പഴഞ്ചനെന്ന ആക്ഷേപം നേരിടുന്ന വെന്റോയ്ക്ക് പകരം രാജ്യാന്തര നിരയിലെ വെര്‍ടെസിനെ ഇങ്ങോട്ടു അവതരിപ്പിക്കാനുള്ള ചര്‍ച്ചകളും ഫോക്‌സ്‌വാഗണ്‍ ക്യാംപില്‍ സജീവം. വെന്റോയെക്കാള്‍ കൂടുതല്‍ വലുപ്പമുണ്ട് വെര്‍ടെസിന്. 115 bhp കരുത്തും 200 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ വെര്‍ടെസിലെ 1.0 ലിറ്റര്‍ എഞ്ചിന് കഴിയും.

1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ ഫോക്‌സ്‌വാഗണ്‍ വെന്റോ

2021 ഓടെ ഫോക്‌സ്‌വാഗണ്‍ വെര്‍ടെസിനെ ഇന്ത്യയില്‍ പ്രതീക്ഷിച്ചാല്‍ മതി. ഈ കാലയളവില്‍ വെന്റോ ഫെയ്‌സ്‌ലിഫ്റ്റ് നിരയില്‍ തുടരട്ടെയെന്നാണ് കമ്പനിയുടെ തീരുമാനം.

Source: Autocar India

More from DriveSpark

Article Published On: Tuesday, April 2, 2019, 13:13 [IST]
English summary
Volkswagen BS-VI Petrol Engine Testing. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X