എതിരാളികളെ കാഴ്ച്ചക്കാരാക്കി ഹോണ്ട സിവിക്, മിന്നും ജയം

2012 -ല്‍ വില്‍പ്പനയില്ലെന്ന് പറഞ്ഞാണ് സിവിക്കിനെ ഹോണ്ട പിന്‍വലിച്ചത്. പക്ഷെ വലിയ സെഡാനുകളുടെ ലോകത്ത് സിവിക്കിനോളം പ്രചാരം പുതിയൊരു കാറിനെ കൊണ്ടുവന്നാല്‍ കിട്ടില്ലെന്ന് ഹോണ്ട വൈകി തിരിച്ചറിഞ്ഞു. പിന്നെ താമസമുണ്ടായില്ല. കഴിഞ്ഞവര്‍ഷം ഓട്ടോ എക്‌സ്‌പോയില്‍ പത്താം തലമുറ സിവിക് ആദ്യം പ്രദര്‍ശനെത്തി. കൃത്യം ഒരുവര്‍ഷം പിന്നിടുമ്പോള്‍ ഹോണ്ട സെഡാന്‍ വിപണിയില്‍ വില്‍പ്പനയ്ക്കും അവതരിച്ചു.

എതിരാളികളെ കാഴ്ച്ചക്കാരാക്കി ഹോണ്ട സിവിക്കിന് മിന്നും ജയം

2019 ഫെബ്രുവരി മുതലാണ് സിവിക് ബുക്കിംഗ് ഹോണ്ട തുടങ്ങിയത്. മാര്‍ച്ച് ഏഴിന് വില്‍പ്പനയ്‌ക്കെത്തി പത്തു ദിവസം പിന്നിട്ടപ്പോള്‍ത്തന്നെ, 1,600 യൂണിറ്റില്‍പ്പരം ബുക്കിംഗ് സെഡാന്‍ നേടി. ഇപ്പോള്‍ ആദ്യമാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഹോണ്ടയുടെ പ്രതീക്ഷ വാനോളം ഉയര്‍ന്നിരിക്കുകയാണ്.

എതിരാളികളെ കാഴ്ച്ചക്കാരാക്കി ഹോണ്ട സിവിക്കിന് മിന്നും ജയം

ശ്രേണിയില്‍ എതിരാളികളെ കാഴ്ച്ചക്കാരാക്കി സിവിക് മാസ്മരിക വിജയം കുറിച്ചിരിക്കുന്നു. 2,291 സിവിക് യൂണിറ്റുകളാണ് പോയമാസം ഹോണ്ട വിറ്റത്. ശ്രേണിയില്‍ എണ്‍പതു ശതമാനം വില്‍പ്പനയും സിവിക് കൈയ്യടക്കി. രണ്ടാംസ്ഥാനത്തുള്ള കൊറോള ആള്‍ട്ടിസില്‍ ടൊയോട്ട നേടിയത് 229 യൂണിറ്റുകളുടെ വില്‍പ്പന മാത്രമാണ്. 2019 ഫെബ്രുവരിയെ അപേക്ഷിച്ച് 32 യൂണിറ്റുകള്‍ കുറവ്.

Most Read: മാരുതി ബ്രെസ്സയ്ക്ക് എതിരെ കച്ചമുറുക്കി ഹ്യുണ്ടായി വെന്യു, ആദ്യ ചിത്രങ്ങള്‍ പുറത്ത്

എതിരാളികളെ കാഴ്ച്ചക്കാരാക്കി ഹോണ്ട സിവിക്കിന് മിന്നും ജയം

265 യൂണിറ്റുകളുടെ വില്‍പ്പനയുമായി സ്‌കോഡ ഒക്ടാവിയയാണ് മൂന്നാമത്. 86 യൂണിറ്റുമായി ഹ്യുണ്ടായി എലാന്‍ട്ര നാലാമതും പട്ടികയില്‍ ഇടംകണ്ടെത്തി. വരുംമാസങ്ങളില്‍ സിവിക്കിന് ഇനിയും ആവശ്യക്കാരേറുമെന്ന പ്രതീക്ഷയിലാണ് ഹോണ്ട ഇപ്പോള്‍. നിലവില്‍ സിവിക് പെട്രോള്‍ മോഡലുകള്‍ക്കാണ് ഉപഭോക്താക്കള്‍ ഏറെയും. പത്തില്‍ എട്ടു ബുക്കിംഗുകളും ഉയര്‍ന്ന വകഭേദങ്ങള്‍ക്ക് വേണ്ടിയാണെന്ന് കമ്പനി പറയുന്നു.

എതിരാളികളെ കാഴ്ച്ചക്കാരാക്കി ഹോണ്ട സിവിക്കിന് മിന്നും ജയം

17.7 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് സിവിക് വില്‍പ്പനയ്ക്ക് വരുന്നത്. ഏറ്റവും ഉയര്‍ന്ന സിവിക് വകഭേദം 22.29 ലക്ഷം രൂപ വില കുറിക്കുന്നു. ശ്രേണിയില്‍ സിവിക്കിനാണ് വില കൂടുതലെന്ന് ഇവിടെ ഓര്‍മ്മപ്പെടുത്തണം. 13.81 ലക്ഷം രൂപയാണ് ഹ്യുണ്ടായി എലാന്‍ട്രയുടെ പ്രാരംഭ വില. സ്‌കോഡ ഒക്ടാവിയക്ക് പ്രാരംഭ വില 15.99 ലക്ഷം രൂപയും.

എതിരാളികളെ കാഴ്ച്ചക്കാരാക്കി ഹോണ്ട സിവിക്കിന് മിന്നും ജയം

ടൊയോട്ട കൊറോള ആള്‍ട്ടിസ് വകഭേദങ്ങളാകട്ടെ 15.7 ലക്ഷം രൂപ മുതലാണ് വിപണിയില്‍ അണിനിരക്കുന്നത്. 1.8 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.6 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ പത്താം തലമുറ സിവിക്കിലുണ്ട്. സിവിക് ഡീസല്‍ മോഡലിനെ ഇതാദ്യമായാണ് കമ്പനി ഇന്ത്യന്‍ തീരത്ത് കൊണ്ടുവരുന്നത്.

Most Read: റോള്‍സ് റോയ്‌സ് കലിനന്റെ അപരന്‍ ഇവിടുണ്ട് — വീഡിയോ

എതിരാളികളെ കാഴ്ച്ചക്കാരാക്കി ഹോണ്ട സിവിക്കിന് മിന്നും ജയം

സിവിക്കിലെ പെട്രോള്‍ എഞ്ചിന്‍ 139 bhp കരുത്തും 174 Nm torque ഉം പരമാവധി കുറിക്കും. 118 bhp കരുത്തും 300 Nm torque -മാണ് 1.6 ലിറ്റര്‍ ഡീസല്‍ മോഡലില്‍ സമന്വയിക്കുന്നത്. പെട്രോള്‍ പതിപ്പില്‍ സിവിടി ഗിയര്‍ബോക്‌സും ഡീസല്‍ പതിപ്പില്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഇടംപിടിക്കുന്നു.

എതിരാളികളെ കാഴ്ച്ചക്കാരാക്കി ഹോണ്ട സിവിക്കിന് മിന്നും ജയം

16.5 കിലോമീറ്ററാണ് സിവിക് പെട്രോളിന്റെ മൈലേജ്. സിവിക് ഡീസല്‍ 26.8 കിലോമീറ്റര്‍ ഇന്ധനക്ഷമത കുറിക്കും. ശ്രേണിയിലെ ഏറ്റവും മികച്ച മൈലേജാണിത്. V, VX, VZ എന്നിങ്ങനെ മൂന്നു വകഭേദങ്ങള്‍ അണിനിരക്കുന്ന സിവിക്, സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യത്തില്‍ ഒട്ടും പിന്നിലല്ല.

എതിരാളികളെ കാഴ്ച്ചക്കാരാക്കി ഹോണ്ട സിവിക്കിന് മിന്നും ജയം

16 ഇഞ്ച് വലപ്പമുള്ള ഡയമണ്ട് കട്ട് അലോയ് വീലുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, എല്‍ഇഡി ക്യാബിന്‍ ലാമ്പുകള്‍, വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, നാലു എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, സെന്‍സറുകളോട് കൂടിയ പിന്‍ പാര്‍ക്കിംഗ് ക്യാമറ തുടങ്ങിയ വിശേഷങ്ങള്‍ ഒരുപാട് പ്രാരംഭ സിവിക് മോഡലുകളില്‍ കാണാം. ലെയ്ന്‍ വാച്ച് സംവിധാനം, അജൈല്‍ ഹാന്‍ഡ്‌ലിങ് അസിസ്റ്റ് തുടങ്ങിയ ശ്രേണിയിലെ ആദ്യ ഫീച്ചറുകളും ഹോണ്ട സിവിക്കിന്റെ മാറ്റുകൂട്ടുന്നു.

More from DriveSpark

Article Published On: Tuesday, April 2, 2019, 14:38 [IST]
English summary
Honda Civic Outsells The Competitors. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X