ഇലക്ട്രിക്ക് നിരയിലേക്ക് പ്രെയിസ് പ്രോ -യെ അവതരിപ്പിച്ച് ഒഖീനാവ

പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ അവതിപ്പിച്ച് ഒഖീനാവ. പ്രെയിസ് പ്രോ എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക്ക് സ്‌കൂട്ടറിന് ഇന്ത്യന്‍ വിപണിയില്‍ 71,990 രൂപയാണ് വില. ഗുരുഗ്രാം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്ക് ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഒഖീനാവ.

ഇലക്ട്രിക്ക് നിരയിലേക്ക് പ്രെയിസ് പ്രോ -യെ അവതരിപ്പിച്ച് ഒഖീനാവ

രൂപത്തില്‍ പഴയ പ്രെയിസ്, i-പ്രെയിസ് മോഡലുകള്‍ക്ക് സമാനമാണ് പ്രെയ്സ് പ്രോ. ഒഖീനാവയുടെ ഫ്ളാഗ്ഷിപ്പ് മോഡലായ i-പ്രെയിസിന് തൊട്ടുതാഴെയാണ് പുതിയ പ്രെയിസ് പ്രോ -യുടെ സ്ഥാനമെന്ന് കമ്പനി അറിയിച്ചു. പ്രെയിസ് നിരയിലെ മൂന്നാമനാണ് ഒഖീനാവ പ്രെയ്‌സ് പ്രോ.

ഇലക്ട്രിക്ക് നിരയിലേക്ക് പ്രെയിസ് പ്രോ -യെ അവതരിപ്പിച്ച് ഒഖീനാവ

ഗ്ലോസി റെഡ് ബ്ലാക്ക്, ഗ്ലോസി സ്പാര്‍ക്കിള്‍ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ വിപണിയില്‍ എത്തുന്നത്. പുതുമകള്‍ നിറഞ്ഞ നിരവധി ഫീച്ചറുകളും സ്‌കൂട്ടറില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഇലക്ട്രിക്ക് നിരയിലേക്ക് പ്രെയിസ് പ്രോ -യെ അവതരിപ്പിച്ച് ഒഖീനാവ

ആന്റി തെഫ്റ്റ് അലാറം, കീലെസ് എന്‍ട്രി, ഫൈന്‍ഡ് മൈ സ്‌കൂട്ടര്‍ ഫങ്ഷന്‍, മൊബൈല്‍ ചാര്‍ജിങ് യുഎസ്ബി പോര്‍ട്ട് തുടങ്ങിയ ഫീച്ചേഴ്സും സ്‌കൂട്ടറിന്റെ സവിശേഷതയാണ്. എക്കണോമി, സ്പോര്‍ട്ട്, ടര്‍ബോ എന്നീ മൂന്ന് റൈഡിങ് മോഡലുകള്‍ പ്രെയ്സ്പോയിലുണ്ട്.

ഇലക്ട്രിക്ക് നിരയിലേക്ക് പ്രെയിസ് പ്രോ -യെ അവതരിപ്പിച്ച് ഒഖീനാവ

1000 വാട്ട് ബ്രെഷ് ലെസ് വാട്ടര്‍പ്രൂഫ് ഡിസി മോട്ടോറും എടുത്തുമാറ്റാവുന്ന 2kW ലിഥിയം അയേണ്‍ ബാറ്ററിയുമാണ് വാഹനത്തിലുള്ളത്. 2-3 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. എക്കണോമി മോഡില്‍ ഒറ്റചാര്‍ജില്‍ 110 കിലോമീറ്ററും സ്പോര്‍ട്ടില്‍ 88 കിലോമീറ്ററും സഞ്ചരിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം.

ഇലക്ട്രിക്ക് നിരയിലേക്ക് പ്രെയിസ് പ്രോ -യെ അവതരിപ്പിച്ച് ഒഖീനാവ

എക്കണോമി മോഡില്‍ മണിക്കൂറില്‍ 30 മുതല്‍ 35 കിലോമീറ്ററാണ് പരമാവധി വേഗത. സ്പോര്‍ട്ട് മോഡില്‍ 50 മുതല്‍ 60 കിലോമീറ്ററും ടര്‍ബോ മോഡില്‍ 65 മുതല്‍ 70 കിലോമീറ്റര്‍ വേഗപരിധിയിലും സഞ്ചരിക്കാം. 150 കിലോഗ്രാമാണ് പരമാവധി ലോഡിങ് കപ്പാസിറ്റി.

ഇലക്ട്രിക്ക് നിരയിലേക്ക് പ്രെയിസ് പ്രോ -യെ അവതരിപ്പിച്ച് ഒഖീനാവ

മികച്ച യാത്രാനുഭവം നല്‍കാന്‍ മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഷോക്കുമാണ് സസ്പെന്‍ഷന്‍. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും സ്‌കൂട്ടറിന്റെ സവിശേഷതയാണ്. സുരക്ഷയ്ക്കായി ഇ-എബിഎസ് (ഇലക്ട്രോണിക്കലി അസിസ്റ്റഡ് ബ്രേക്കിങ് സിസ്റ്റം) സംവിധാനവും കമ്പനി പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറില്‍ നല്‍കിയിട്ടുണ്ട്.

Most Read: വിപണിയിലെ തകർച്ചക്കിടയിലും മികച്ച വിൽപ്പനയുള്ള കാറുകൾ

ഇലക്ട്രിക്ക് നിരയിലേക്ക് പ്രെയിസ് പ്രോ -യെ അവതരിപ്പിച്ച് ഒഖീനാവ

കഴിഞ്ഞ വര്‍ഷമാണ് ഒഖീനാവ i-പ്രെയിസിനെ വിപണിയില്‍ അവതരിപ്പിച്ചത്. ഇന്റലിജെന്റ് സ്‌കൂട്ടര്‍ എന്ന വിശേഷണത്തോടെയാണ് i-പ്രെയിസിനെ കമ്പനി വിപണയില്‍ അവതരിപ്പിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 180 കിലോമീറ്റര്‍ ദുരം സഞ്ചരിക്കാന്‍ സ്‌കൂട്ടറിന് സാധിക്കും.

Most Read: ലോറി ഡ്രൈവര്‍ക്ക് ലഭിച്ചത് നിലവിലുള്ള ഏറ്റവും ഉയര്‍ന്ന പിഴ തുക

ഇലക്ട്രിക്ക് നിരയിലേക്ക് പ്രെയിസ് പ്രോ -യെ അവതരിപ്പിച്ച് ഒഖീനാവ

2-3 മണിക്കൂറിനുള്ളില്‍ തന്നെ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അവശ്യാനുസരണം എടുത്ത് മാറ്റാവുന്ന ലിഥിയം അയണ്‍ ബാറ്ററിയാണ് സ്‌കൂട്ടറില്‍ ഘടിപ്പിച്ചിരിക്കുന്നത്. മണിക്കൂറില്‍ 75 കിലോമീറ്ററാണ് പരമാവധി വേഗം.

Most Read: മഹീന്ദ്രയുടെ കുഞ്ഞന്‍ കാറില്‍ ചുറ്റി ഫ്രാന്‍സിസ് മാര്‍പാപ്പ

ഇലക്ട്രിക്ക് നിരയിലേക്ക് പ്രെയിസ് പ്രോ -യെ അവതരിപ്പിച്ച് ഒഖീനാവ

2017 -ലാണ് പ്രെയിസ് നിരയിലെ ആദ്യ പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക്ക് സ്‌കൂട്ടറെന്ന വിശേഷണവും വരവില്‍ പ്രെയിസ് കൈയ്യടക്കിയിട്ടുണ്ട്. 175 കിലോമീറ്റര്‍ മുതല്‍ 200 കിലോമീറ്റര്‍ വരെ ദൂരപരിധി നല്‍കാന്‍ പുതിയ സ്‌കൂട്ടറിന് സാധിക്കുമെന്നാണ് ഒഖീനാവയുടെ വാദം.

ഇലക്ട്രിക്ക് നിരയിലേക്ക് പ്രെയിസ് പ്രോ -യെ അവതരിപ്പിച്ച് ഒഖീനാവ

റിഡ്ജ് എന്നൊരു സ്‌കൂട്ടറിനെ ആദ്യം കമ്പനി വിപണിയില്‍ എത്തിച്ചു. ഒഖീനാവയില്‍ നിന്നും വിപണിയില്‍ എത്തുന്ന രണ്ടാമത്തെ ഉത്പന്നമാണ് പ്രെയിസ്. റിഡ്ജിനെ അപേക്ഷിച്ച് മികവാര്‍ന്ന പ്രകടനവും കാഴ്ചവെക്കുന്ന പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറാണ് പ്രെയിസ്.

Most Read Articles

Malayalam
English summary
Okinawa PraisePro electric scooter launched in India. Read more in Malayalam.
Story first published: Monday, September 9, 2019, 16:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X