പൂഷോ പൾഷൻ മാക്സി-സ്കൂട്ടർ ഇന്ത്യയിൽ എത്തിയേക്കും

ഈ വർഷം തുടക്കത്തിൽ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ച 125 സിസി പൂഷോ പൾഷൻ മാക്സി-സ്കൂട്ടർ ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കും. ആഭ്യന്തര വിപണിയിൽ സുസുക്കി ബർഗ്മാൻ 125-ന് എതിരാളിയായാകും ഈ മാക്സി-സ്കൂട്ടർ സ്ഥാനംപിടിക്കുക.

പൂഷോ പൾഷൻ മാക്സി-സ്കൂട്ടർ ഇന്ത്യയിൽ എത്തിയേക്കും

ഇന്ത്യയുടെ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ അനുബന്ധ സ്ഥാപനമായ മാക്സി-സ്കൂട്ടർ പൂഷോ മോട്ടോർസൈക്കിൾസിന്റെ 100 ശതമാനം ഓഹരിയും ഏറ്റെടുത്തതായി അടുത്തിടെ അറിയിച്ചിരുന്നു. മഹീന്ദ്രയുടെ പിത്താംപൂർ പ്ലാന്റിൽ സ്കൂട്ടർ നിർമ്മിച്ച് ആഭ്യന്തര വിപണിയിൽ എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

പൂഷോ പൾഷൻ മാക്സി-സ്കൂട്ടർ ഇന്ത്യയിൽ എത്തിയേക്കും

നിലവിൽ പൂഷെ പൾഷൻ ഫ്രാൻസിലെ കമ്പനിയുടെ മാൻ‌ഡ്യൂർ പ്ലാന്റിലാണ് നിർമ്മിക്കുന്നത്. അല്ലുർ, ആക്ടിവ്, ആർ‌എസ് എന്നീ മൂന്ന് വകഭേദങ്ങളിലാണ് അന്താരാഷ്ട്ര വിപണിയിൽ പൾഷൻ എത്തുന്നത്. 125 സിസി, സിംഗിൾ സിലിണ്ടർ ഫ്യുവൽ ഇഞ്ചക്ഷൻ യൂണിറ്റാണ് മാക്സി-സ്കൂട്ടറിന് കരുത്തേകുന്നത്. ഇത് 14.6 bhp പവറും 11.9 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

പൂഷോ പൾഷൻ മാക്സി-സ്കൂട്ടർ ഇന്ത്യയിൽ എത്തിയേക്കും

ഈ സ്കൂട്ടർ പൂഷോ രൂപകൽപ്പന ചെയ്തിട്ടുള്ളതായതിനാൽ അതിനാൽ അനലോഗ് സ്പീഡോമീറ്റർ, റിവേഴ്സ് റിവ്-കൗണ്ടര്‍ തുടങ്ങിയ ഫീച്ചറുകൾ വാഹനത്തിൽ ഇടംപിടിക്കും. അതോടൊപ്പം എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകള്ളും ടെയിൽ ലൈറ്റുകളും, മുൻവശത്തെ വലിയ പൂഷോ ലോഗോ, മികച്ച ഡിസൈൻ ഘടകങ്ങൾ എന്നിവയെല്ലാം മാക്സി സ്കൂട്ടറിന്റെ പ്രത്യേകതകളാണ്.

പൂഷോ പൾഷൻ മാക്സി-സ്കൂട്ടർ ഇന്ത്യയിൽ എത്തിയേക്കും

സ്പൈ ചിത്രങ്ങളിൽ കാണുന്ന സ്കൂട്ടർ അന്തർ‌ദ്ദേശീയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ‌ വ്യത്യസ്തമായ ട്രെഡ് പാറ്റേൺ‌ ഉള്ള മിഷേലിൻ‌ ടയറുകൾ‌ ഉപയോഗിച്ചിരിക്കുന്നതായി കാണാം. എന്നിരുന്നാലും, മോഡലിൽ പ്രാദേശികവൽക്കരിച്ച ഘടകങ്ങൾ മഹീന്ദ്ര വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പൂഷോ പൾഷൻ മാക്സി-സ്കൂട്ടർ ഇന്ത്യയിൽ എത്തിയേക്കും

പൂഷോ കണക്റ്റഡ് വാഹന സംവിധാനമായ ഐ-കണക്റ്റ് പൾഷൻ മാക്സി സ്കൂട്ടറിൽ വാഗ്ദാനം ചെയ്യുന്നതാണ് പ്രധാന ശ്രദ്ധാകേന്ദ്രം. അതിൽ ടിഎഫ്ടി കളർ ഡിസ്‌പ്ലേയും ആപ്ലിക്കേഷൻ അധിഷ്‌ഠിത കണക്റ്റിവിറ്റിയും ഉൾപ്പെടുന്നു.

Most Read: തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

പൂഷോ പൾഷൻ മാക്സി-സ്കൂട്ടർ ഇന്ത്യയിൽ എത്തിയേക്കും

ടിഎഫ്ടി സ്ക്രീനിൽ കോളുകൾ, മെസേജുകൾ, മറ്റ് സോഷ്യൽ മീഡിയ അറിയിപ്പുകൾ എന്നിവയും ലഭ്യമാകും. കൂടാതെ, തിരക്കുള്ള സ്ഥലങ്ങളിൽ സ്കൂട്ടർ എളുപ്പത്തിൽ കണ്ടെത്താൻ പൾഷന്റെ വാർണിംഗ് ലൈറ്റുകൾ സഹായിക്കുന്നതിനായി ഇത് കീ ഫോബ് വഴി പ്രവർത്തനക്ഷമമാക്കാം.

Most Read: FTR 1200 അടിസ്ഥാനമാക്കി പുതിയ അഡ്വഞ്ചർ ടൂറർ അവതരിപ്പിക്കാൻ ഇന്ത്യൻ മോട്ടോർസൈക്കിൾ

പൂഷോ പൾഷൻ മാക്സി-സ്കൂട്ടർ ഇന്ത്യയിൽ എത്തിയേക്കും

വിദേശ വിപണികളിൽ പൾഷനിൽ 12 ലിറ്റർ ഫ്യുവൽ ടാങ്കാണുള്ളത്. ഇത് ഇന്ത്യയിലെ മിക്ക സ്കൂട്ടറുകളും ഇപ്പോൾ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ വളരെ കൂടുതലാണ്. ഒരു ഫുൾ-ഫെയ്സ് ഹെൽമെറ്റിന് അനുയോജ്യമായത്ര അണ്ടർ സീറ്റ് സ്റ്റോറേജ് സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നുവെന്ന് പൂഷോ അവകാശപ്പെടുന്നു.

Most Read: ടിവിഎസ് അപ്പാച്ചെ RR310 ബിഎസ്-VI പതിപ്പിന് വില കുത്തനെ ഉയരും

പൂഷോ പൾഷൻ മാക്സി-സ്കൂട്ടർ ഇന്ത്യയിൽ എത്തിയേക്കും

പൾഷൻ മാക്സി-സ്കൂട്ടർ ഇന്ത്യയിൽ അവതരിപ്പിച്ചു കഴിഞ്ഞാൽ പ്രകടനവും സവിശേഷതകളും കണക്കിലെടുത്ത് ഒരു പ്രീമിയം പ്രൈസ് ടാഗ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Source: ACI

Most Read Articles

Malayalam
English summary
Peugeot Pulsion spotted in India for the first time. Read more Malayalam
Story first published: Tuesday, December 17, 2019, 17:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X