റിവോള്‍ട്ട് RV400 ഒഗസ്റ്റ് 28 -ന് വിപണിയില്‍ എത്തും

റിവോള്‍ട്ട് ഇന്റലികോര്‍പ്പിന്റെ ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് (Artifical Intelligence) സംവിധാനത്തോടെ ഇന്ത്യയിലെത്തുന്ന ആദ്യ ഇലക്ട്രിക്ക് ബൈക്കായ RV400 മോഡലിന്റെ നിര്‍മ്മാണം ആരംഭിച്ചു. മനേശ്വര്‍ പ്ലാന്റില്‍ നിന്നാണ് ആദ്യ പ്രൊഡക്ഷന്‍ മോഡല്‍ കമ്പനി പുറത്തിറക്കിയത്.

റിവോള്‍ട്ട് RV400 ഒഗസ്റ്റ് 28 -ന് വിപണിയില്‍ എത്തും

ഓഗസ്റ്റ് 28 -ന് റിവോള്‍ട്ടിന്റെ ആദ്യ മോഡല്‍ RV400 വിപണിയിലെത്തും. നേരത്തെ ഓഗസ്റ്റ് 7 -ന് മോഡലിനെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നെങ്കിലും പിന്നീട് തിയതിയില്‍ മാറ്റം വരുത്തുകയായിരുന്നു.

റിവോള്‍ട്ട് RV400 ഒഗസ്റ്റ് 28 -ന് വിപണിയില്‍ എത്തും

വാഹനത്തിനുള്ള പ്രീ ബുക്കിങ് നേരത്തെ കമ്പനി ആരംഭിച്ചിരുന്നു. ഇതിനോടകം 2,500 -ത്തോളം ബുക്കിങ് വാഹനത്തിന് ലഭിച്ചതായും റിവോള്‍ട്ട് വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണിലൂടെയും ബൈക്ക് ബുക്ക് ചെയ്യാം.

റിവോള്‍ട്ട് RV400 ഒഗസ്റ്റ് 28 -ന് വിപണിയില്‍ എത്തും

റഗുലര്‍ ബൈക്കുകള്‍ക്ക് സമാനമായ രൂപഘടന തന്നെയാണ് ഇലക്ട്രിക്ക് RV400 -നും നല്‍കിയിരിക്കുന്നത്. ഫുള്‍ എല്‍ഇഡി ലൈറ്റ്, ഡിജിറ്റല്‍ കണ്‍സോള്‍, വലിയ ടയറുകള്‍, സ്‌പോര്‍ട്ടി റൈഡിങ് പൊസിഷന്‍ എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്.

റിവോള്‍ട്ട് RV400 ഒഗസ്റ്റ് 28 -ന് വിപണിയില്‍ എത്തും

4ജി സിം അധിഷ്ഠിത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം വഴി നിരവധി അഡീഷ്ണല്‍ കണക്റ്റിവിറ്റി ഫീച്ചേഴ്‌സും വാഹനത്തിലുണ്ട്. സ്മാര്‍ട്ട് ഫോണില്‍ കമ്പനിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ വാഹനത്തിന്റെ പെര്‍ഫോമന്‍സ്, ഹെല്‍ത്ത് എന്നിവ ട്രാക്ക് ചെയ്യാനാകും.

റിവോള്‍ട്ട് RV400 ഒഗസ്റ്റ് 28 -ന് വിപണിയില്‍ എത്തും

കീ ഉപയോഗിക്കാതെ തന്നെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിനും ഈ ആപ്പ് ഉപയോഗിക്കാം. കൂടാതെ ചാര്‍ജ് തീരുന്നതിനനുസരിച്ച് എടുത്തുമാറ്റാവുന്ന സ്വാപ്പബിള്‍ ബാറ്ററിയാണ് ബൈക്കില്‍ ഘടിപ്പിച്ചിരിക്കുന്നത്. 15A സോക്കറ്റില്‍ നാല് മണിക്കൂറിനുള്ളില്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

റിവോള്‍ട്ട് RV400 ഒഗസ്റ്റ് 28 -ന് വിപണിയില്‍ എത്തും

എക്കോ, സിറ്റി, സ്‌പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകള്‍ വാഹനത്തിനുണ്ട്. ഒറ്റചാര്‍ജില്‍ 156 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കും. മണിക്കൂറില്‍ 85 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം. പ്രതിവര്‍ഷം 1.2 ലക്ഷം യൂണിറ്റ് ബൈക്കുകള്‍ വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.

Most Read: വില്‍പ്പനയില്‍ ടാറ്റ ഹാരിയറിനേയും മഹീന്ദ്ര XUV500 -നേയും പിന്‍തള്ളി എംജി ഹെക്ടര്‍

റിവോള്‍ട്ട് RV400 ഒഗസ്റ്റ് 28 -ന് വിപണിയില്‍ എത്തും

ബാറ്ററി ശേഷി, പവര്‍ എന്നിവ സംബന്ധിച്ച വിവരങ്ങളെല്ലാം വാഹനം വിപണിയില്‍ എത്തുമ്പോള്‍ മാത്രമേ അറിയാന്‍ സാധിക്കുകയുള്ളു. റെഡ്, ബ്ലാക്ക് എന്നീ രണ്ട് കളര്‍ ഓപ്ഷനിലാണ് വാഹനം ലഭ്യമാവുക. വിപണിയില്‍ ഒന്നര ലക്ഷം രൂപ വരെ റിവോള്‍ട്ട് RV400 -ന് വില പ്രതീക്ഷിക്കാം.

Most Read: അരങ്ങേറ്റത്തിനൊരുങ്ങി ഹ്യുണ്ടായി ഗ്രാന്റ് i10; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

റിവോള്‍ട്ട് RV400 ഒഗസ്റ്റ് 28 -ന് വിപണിയില്‍ എത്തും

മുന്നില്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറുമാണ് സസ്‌പെന്‍ഷന്‍. പരന്ന ഹാന്‍ഡില്‍ബാറാണ് RV400 -ന്റെ മറ്റൊരു സവിശേഷത. എട്ടു സ്‌പോക്ക് അലോയ് വീലുകളും, ആടിസ്ഥാന സൗകര്യമായി ABS -ഉം ഉള്‍പ്പെടുത്തിയിരിക്കുന്നു.

Most Read: ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി മഹീന്ദ്രയുടെ ഇലക്ട്രിക്ക് വെരിറ്റോ

റിവോള്‍ട്ട് RV400 ഒഗസ്റ്റ് 28 -ന് വിപണിയില്‍ എത്തും

ആദ്യഘട്ടത്തില്‍ ഡല്‍ഹി, പുനെ വിപണികളിലേക്കാണ് RV400 ആദ്യം എത്തുക. പിന്നാലെ ചെന്നൈ, നാഗ്പൂര്‍, ഹൈദരാബാദ്, മുംബൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത, ബംഗളൂരു എന്നിവിടങ്ങളിലേക്കും റിവോള്‍ട്ട് പ്രവര്‍ത്തനം വ്യാപിപ്പിക്കും.

Most Read Articles

Malayalam
English summary
Revolt RV400 electric motorcycle launch date confirmed. More read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X