ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി മഹീന്ദ്രയുടെ ഇലക്ട്രിക്ക് വെരിറ്റോ

ഒരു കാലത്ത് പ്രധാനമന്ത്രി മുതല്‍ നിരവധി പ്രമുഖര്‍ ഉപയോഗിച്ചിരുന്ന വാഹനമായിരുന്നു അംബാസഡര്‍. നിരത്തില്‍ നിന്ന് മാഞ്ഞെങ്കിലും അംബി എന്ന് ചുരുക്ക പേരില്‍ അറിയപ്പെട്ടിരുന്ന ഈ വാഹനം ഇന്നും ഒരു വികാരമാണ്.

ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി മഹീന്ദ്രയുടെ ഇലക്ട്രിക്ക് വെരിറ്റോ

2014 -ല്‍ ഹിന്ദുസ്ഥാന്‍ മോട്ടര്‍സ് ഉത്പാദനം നിര്‍ത്താന്‍ തീരുമാനിക്കുമ്പോള്‍ അംബിക്ക് പ്രായം 56. പ്രായം ഇത്രയൊക്കെ ഉണ്ടെങ്കിലും ഇന്നും സര്‍ക്കാര്‍ വകുപ്പുകളില്‍, കുറച്ചു വിഭാഗങ്ങളില്‍ എങ്കിലും ഇപ്പോഴും അംബിയുടെ സാന്നിധ്യം കാണന്‍ സാധിക്കും.എന്നാല്‍ പ്രായം ചെന്ന അംബാസഡറിനെ മാറ്റാനൊരുങ്ങുകയാണ് ഇപ്പോള്‍.

ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി മഹീന്ദ്രയുടെ ഇലക്ട്രിക്ക് വെരിറ്റോ

പകരം മാരുതി സിയാസിനെയും ഡിസയറിനെയും ഒക്കെ മിക്ക സര്‍ക്കാര്‍ വകുപ്പുകളിലെ ഡിപ്പാര്‍ട്ട്‌മെന്റിലേക്കും എത്തിച്ചു തുടങ്ങി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇന്ത്യന്‍ സൈന്യത്തിനും പുതിയ മോഡലിനെ നല്‍കാനൊരുങ്ങുന്നത്. രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ഇലക്ട്രിക്ക് സെഡാന്‍ വെരിറ്റോ ആണ് സൈന്യത്തിനായി നല്‍കുന്നത്.

ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി മഹീന്ദ്രയുടെ ഇലക്ട്രിക്ക് വെരിറ്റോ

എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡ് (EESL) പദ്ധതിക്ക് കീഴിലാണ് ഇലക്ട്രിക്ക് വെരിറ്റോ സൈന്യത്തിന്റെ ഭാഗമായത്. ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ 10 ഇ-വെരിറ്റോ മോഡലാണ് ആദ്യ ബാച്ചില്‍ കൈമാറിയത്.

ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി മഹീന്ദ്രയുടെ ഇലക്ട്രിക്ക് വെരിറ്റോ

മലിനീകരണതോത് വളരെ കൂടിയ ഡല്‍ഹിയിലെ സൈനിക ഓഫീസര്‍മാരുടെ ആവശ്യങ്ങള്‍ക്കാണ് ആദ്യ ബാച്ചിലെ ഇലക്ട്രിക്ക് വെരിറ്റോ സൈന്യം ഉപയോഗപ്പെടുത്തുക. വരും വര്‍ഷങ്ങളില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലേക്ക് 10,000 ഇലക്ട്രിക്ക് വാഹനങ്ങള്‍ കൈമാറുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി മഹീന്ദ്രയുടെ ഇലക്ട്രിക്ക് വെരിറ്റോ

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് ബദലായി വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉള്‍പ്പെടുത്തി വരികയാണ് കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ ഇലക്ട്രിക്ക് വെരിറ്റോയ്ക്ക് പുറമേ ടാറ്റയുടെ ഇലക്ട്രിക്ക് ടിഗോര്‍ മോഡലാണ് പ്രധാനമായും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് കൈമാറി വരുന്നത്.

ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി മഹീന്ദ്രയുടെ ഇലക്ട്രിക്ക് വെരിറ്റോ

ഒറ്റ ചാര്‍ജില്‍ 140 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന ഇലക്ട്രിക്ക് വാഹനമാണ് ഇ-വെരിറ്റോ. ലിഥിയം അയേണ്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ പരമാവധി പതിനൊന്നര മണിക്കൂര്‍ വരെ വേണം. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ഒന്നര മണിക്കൂറിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാം.

Most Read:കൂടുതല്‍ കരുത്ത്, കൂടുതല്‍ മൈലേജ്! ആദ്യ ഹൈബ്രിഡ് മോഡലാകാന്‍ മാരുതി ബലെനോ

ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി മഹീന്ദ്രയുടെ ഇലക്ട്രിക്ക് വെരിറ്റോ

41 bhp പവറും 91 Nm torque ഉം ഉത്പാദിക്കുന്ന ഇലക്ട്രിക്ക് മോട്ടോറാണ് വാഹനത്തിന്റെ കരുത്ത്. ഒറ്റ ചാര്‍ജില്‍ 140 കിലോമീറ്റര്‍ മൈലേജ് വരെ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. E2, E4, E6 എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് മോഡല്‍ വിപണിയില്‍ ലഭ്യമാകുക.

Most Read:ഇത് ഡീസല്‍ കാറുകളുടെ അന്ത്യമോ?

ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി മഹീന്ദ്രയുടെ ഇലക്ട്രിക്ക് വെരിറ്റോ

E2 മോഡലിന് 15.95 ലക്ഷം രൂപയും, E4 പതിപ്പിന് 16.24 ലക്ഷം രൂപയും, കൂടിയ പതിപ്പായ E6 -ന് 16.38 ലക്ഷം രൂപയുമാണ് വിപണി വില. എന്നാല്‍ ഇലക്ട്രിക്ക് വാഹനത്തിന്റെ പ്രോത്സാഹനത്തിനായി അടുത്തിടെ സര്‍ക്കാര്‍ ജിഎസ്ടിയില്‍ ഇളവ് അനുവദിച്ചിരുന്നു. നേരത്തെ ഉണ്ടായിരുന്ന 12 ശതമാനത്തില്‍ നിന്നും 5 ശതമാനമായിട്ടാണ് ഇളവ് അനുവദിച്ചത്.

Most Read:ജനങ്ങള്‍ മറന്ന് തുടങ്ങിയ മിത്സുബിഷി, ദേവൂ കാറുകള്‍

ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി മഹീന്ദ്രയുടെ ഇലക്ട്രിക്ക് വെരിറ്റോ

ഇതോടെ മോഡലിന് 80,000 രൂപയുടെ ഇളവ് കമ്പനി അനുവദിക്കുകയും ചെയ്തു. ടാക്‌സി സെഗ്മെന്റില്‍ മഹീന്ദ്രയുടെ ഏറ്റവും വിറ്റഴിഞ്ഞ മോഡലായിരുന്നു വെരിറ്റോ. ഡീസല്‍ കാറുകളുടെ നിരോധനം ഏറ്റവും കൂടുതല്‍ ബാധിച്ചതും ഈ മോഡലിനെ തന്നെയായിരുന്നു.

ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി മഹീന്ദ്രയുടെ ഇലക്ട്രിക്ക് വെരിറ്റോ

ഇതോടെയാണ് വെരിറ്റോയുടെ ഇലക്ട്രിക്ക് പതിപ്പിനെ ഉടന്‍ തന്നെ കമ്പനി വിപണിയില്‍ എത്തിച്ചതും. റെനോയുമായുള്ള കൂട്ടുകൃഷി അവസാനിപ്പിച്ചതോടെയാണ് ലോഗന്റെ സ്ഥാനത്ത് മഹീന്ദ്ര വെരിറ്റോയെ അവതരിപ്പിക്കുന്നത്.

ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി മഹീന്ദ്രയുടെ ഇലക്ട്രിക്ക് വെരിറ്റോ

2020 -ഓടെ വിവിധ നിര്‍മ്മാതാക്കള്‍ അവരുടെ ഇലക്ട്രിക്ക് പതിപ്പുകളെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. മഹീന്ദ്രയും പുതിയ ഇലക്ട്രിക്ക് പതിപ്പായ KUV100 -നെയും നിരത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. 2020 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ മോഡലിനെ അവതിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി മഹീന്ദ്രയുടെ ഇലക്ട്രിക്ക് വെരിറ്റോ

ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍ വരെയാണ് KUV100 -ല്‍ കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. 160Kmph ആണ് ഉയര്‍ന്ന വേഗത. 11 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇലക്ട്രിക്ക് KUV100 -ന് സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി മഹീന്ദ്രയുടെ ഇലക്ട്രിക്ക് വെരിറ്റോ

അങ്ങനെയെങ്കില്‍ KUV100 ഇലക്ട്രിക്ക് പതിപ്പായിരിക്കും ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന അതിവേഗ ഇലക്ട്രിക്ക് കാറുകളിലൊന്ന്. പെട്രോള്‍-ഡീസല്‍ വകഭേദങ്ങളില്‍ നിലവില്‍ വിപണിയില്‍ എത്തുന്ന മഹീന്ദ്രയുടെ XUV300 മോഡിന്റെയും ഇലക്ട്രിക്ക് പതിപ്പിനെ പിന്നാലെ വിപണിയില്‍ എത്തിക്കുമെന്ന് കമ്പനി അറിയിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Indian Army gets Mahindra eVerito electric sedan. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X