കൂടുതല്‍ കരുത്ത്, കൂടുതല്‍ മൈലേജ്! ആദ്യ ഹൈബ്രിഡ് മോഡലാകാന്‍ മാരുതി ബലെനോ

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ മാരുതിയുടെ മിന്നും താരമാണ് ബലെനോ. വിപണിയില്‍ എത്തി ചുരുങ്ങിയ നാളുകള്‍ കൊണ്ട് നിരത്തുകള്‍ കീഴടക്കാന്‍ ഈ വാഹനത്തിനായി. അടുത്തിടെയാണ് വിപണിയില്‍ എത്തി ഏറ്റവും വേഗത്തില്‍ ആറ് ലക്ഷം യൂണിറ്റ് വില്‍പ്പന സ്വന്തമാക്കിയ കാറായി ബലെനോ മാറിയത്. 2015 ഒക്ടോബറില്‍ വില്‍പ്പനയ്‌ക്കെത്തിയ ബലെനോ, 44 മാസങ്ങള്‍ കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കുന്നത്.

കൂടുതല്‍ കരുത്ത്, കൂടുതല്‍ മൈലേജ്! ആദ്യ ഹൈബ്രിഡ് മോഡലാകാന്‍ മാരുതി ബലെനോ

പ്രീമിയം ഹാച്ച്ബാക്ക് വാഹനമായ ബലെനോ ആദ്യ ഹൈബ്രിഡ് മോഡലാകാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ വിപണിയില്‍ എത്തുന്ന ഈ വാഹനം പൂര്‍ണമായും ഹൈബ്രിഡിലേക്ക് മാറാനാണ് തയാറെടുക്കുന്നത്. ഹൈബ്രിഡ് സാങ്കേതികവിദ്യയിലുള്ള ബലെനോയുടെ പരീക്ഷണയോട്ടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വാര്‍ത്തകളും പ്രചരിച്ച് തുടങ്ങിയിരിക്കുന്നത്.

കൂടുതല്‍ കരുത്ത്, കൂടുതല്‍ മൈലേജ്! ആദ്യ ഹൈബ്രിഡ് മോഡലാകാന്‍ മാരുതി ബലെനോ

പരീക്ഷണയോട്ടം നടത്തുന്ന ബലെനോയുടെ വശങ്ങളിലെ ബാഡ്ജിങ് നല്‍കിയിരിക്കുന്നത് കാണാന്‍ സാധിക്കും. മാരുതിയും-ബോഷും ചേര്‍ന്നാണ് ഈ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതെന്ന സൂചന. 48 വോള്‍ട്ട് ബാറ്ററിയായിരിക്കും ഈ വാഹനത്തിന് കരുത്തേകുക എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കൂടുതല്‍ കരുത്ത്, കൂടുതല്‍ മൈലേജ്! ആദ്യ ഹൈബ്രിഡ് മോഡലാകാന്‍ മാരുതി ബലെനോ

ഇന്ധനക്ഷമത തന്നെയാണ് ഹൈബ്രിഡിലെ പ്രധാന ആകര്‍ഷണം. വാഹനം ഓടുമ്പോള്‍ ചാര്‍ജാകുന്ന ബാറ്ററിയില്‍ നിന്ന് നിശ്ചിതവേഗത്തിലെത്തിയാല്‍, തിരിച്ച് ഈ കരുത്ത് എന്‍ജിനിലേക്ക് പ്രവഹിക്കും. അങ്ങനെ ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ സാധിക്കും. പൂര്‍ണമായും ഹൈബ്രിഡ് സാങ്കേതിക വിദ്യയിലേക്ക് മാറുമ്പോള്‍ വിവിധ ഡ്രൈവ് മോഡുകളില്‍ വാഹനം വിപണിയില്‍ എത്തിയേക്കും.

കൂടുതല്‍ കരുത്ത്, കൂടുതല്‍ മൈലേജ്! ആദ്യ ഹൈബ്രിഡ് മോഡലാകാന്‍ മാരുതി ബലെനോ

നിലവില്‍ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ബലെനൊ നിരത്തിലെത്തുന്നത്. 1.2 ലിറ്റര്‍ VVTപെട്രോള്‍, 1.2 DDiS ഡീസല്‍, 1.2 ലിറ്റര്‍ ഡ്യൂവല്‍ജെറ്റ് ഡ്യൂവല്‍ VVT എന്നിവയാണ് ഈ എന്‍ജിനുകള്‍. എന്നാല്‍ ഇതില്‍ ഏത് എഞ്ചിന്‍ ഓപ്ഷനിലായിരിക്കും പുതിയ മോഡല്‍ എത്തുക എന്ന് വ്യക്തമായിട്ടില്ല.

കൂടുതല്‍ കരുത്ത്, കൂടുതല്‍ മൈലേജ്! ആദ്യ ഹൈബ്രിഡ് മോഡലാകാന്‍ മാരുതി ബലെനോ

അടുത്തിടെയാണ് മാരുതിയുടെ പ്രീമിയം കാറായ ബലെനോയ്ക്ക് പുതുതലമുറ സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്നോളജി ലഭിച്ചത്. ഭാരത് സ്‌റ്റേജ് V1 നിലവാരമുള്ള മാരുതിയുടെ ആദ്യ കാറാണ് ബലെനോ. കൂടുതല്‍ കരുത്തും, കൂടുതല്‍ മൈലേജും ലഭിക്കുന്നതിനൊപ്പം തന്നെ, മലിനീകരണ തോത് കൂറയുകയും, പരിസ്ഥിതി സൗഹാര്‍ദ്ദമായ വിപണിയിലേക്കുള്ള മറ്റൊരു ചുവടുവെയ്പ്പായി മാറുകയും ചെയ്യും.

കൂടുതല്‍ കരുത്ത്, കൂടുതല്‍ മൈലേജ്! ആദ്യ ഹൈബ്രിഡ് മോഡലാകാന്‍ മാരുതി ബലെനോ

സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്നോളജി ലഭിച്ചതോടെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമത ബലെനോയ്‌ക്കെന്നാണ് കമ്പനിയുടെ അവകാശവാദം. ടെക്‌നോളജിയുടെ പശ്ചാത്തലത്തില്‍ കാറിന്റെ മൈലേജ് 21.4 കിലോമീറ്ററില്‍ നിന്നും, 23.87 കിലോമീറ്ററായി വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ട്.

കൂടുതല്‍ കരുത്ത്, കൂടുതല്‍ മൈലേജ്! ആദ്യ ഹൈബ്രിഡ് മോഡലാകാന്‍ മാരുതി ബലെനോ

പുത്തന്‍ 1.2 ലിറ്റര്‍ ഡ്യൂവല്‍ജെറ്റ്, ഡ്യൂവല്‍ VVT എഞ്ചിനാണ് കാറിന്റെ കരുത്ത്. ഓരോ സിലിണ്ടറിലും രണ്ടു ഇഞ്ചക്ടറുകള്‍ വീതമുള്ളതുകൊണ്ട് ബലെനോ ഹൈബ്രിഡില്‍ ഇന്ധനക്ഷമത കൂടുകയും, മലിനീകരണതോത് കുറയും ചെയ്യും. രണ്ടു ബാറ്ററി യൂണിറ്റുകളുള്ള ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്നോളജിയുടെ പ്രധാന ഘടകം.

കൂടുതല്‍ കരുത്ത്, കൂടുതല്‍ മൈലേജ്! ആദ്യ ഹൈബ്രിഡ് മോഡലാകാന്‍ മാരുതി ബലെനോ

ലിഥിയം അയോണ്‍, ലെഡ് ആസിഡ് സ്റ്റോറേജ് യൂണിറ്റുകള്‍ ബാറ്ററി പാക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാറ്ററി യൂണിറ്റുകളില്‍ നിന്നുള്ള ഊര്‍ജ്ജം ടോര്‍ഖ് അസിസ്റ്റ് ഫംങ്ഷന് വേണ്ടിയാണ് ഉപയോഗിക്കപ്പെടുക. ആക്സിലറേറ്റ് ചെയ്യുമ്പോള്‍ എഞ്ചിനെ പിന്തുണച്ച് ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ കൂടുതല്‍ ടോര്‍ഖ് നല്‍കും.

കൂടുതല്‍ കരുത്ത്, കൂടുതല്‍ മൈലേജ്! ആദ്യ ഹൈബ്രിഡ് മോഡലാകാന്‍ മാരുതി ബലെനോ

ഇതോടെ എഞ്ചിന് കൂടുതല്‍ പണി എടുക്കേണ്ട അവസ്ഥ ഉണ്ടാവില്ല. തത്ഫലമായി കൂടുതല്‍ പ്രകടനക്ഷമത എഞ്ചിന്‍ കാഴ്ച്ചവെക്കും. ടോര്‍ഖ് അസിസ്റ്റ് ഫംങ്ഷന്‍ കൂടാതെ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ഫീച്ചറും സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്നോളജിയുടെ സവിശേഷതയാണ്. നിശ്ചിത നേരത്തില്‍ കൂടുതല്‍ ബലെനോ നിശ്ചലമാകുന്ന സന്ദര്‍ഭങ്ങളില്‍ എഞ്ചിന്‍ പ്രവര്‍ത്തനരഹിതമാക്കാനും ക്ലച്ച് അമര്‍ത്തുന്നപക്ഷം എഞ്ചിന്‍ തിരികെ പ്രവര്‍ത്തിപ്പിക്കാനും സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്നോളജിക്ക് കഴിയും.

Most Read Articles

Malayalam
English summary
Maruti Baleno 48V hybrid variant spotted testing, to offer full-electric drive mode. Read more in Malayalam.
Story first published: Tuesday, July 30, 2019, 14:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X