എബിഎസ് കിട്ടി, ബുള്ളറ്റുകള്‍ക്ക് വില കൂടി — പുതുക്കിയ വില ഇങ്ങനെ

ബുള്ളറ്റ് 350, 350 ES മോഡലുകളിലും എബിഎസ് ഉള്‍പ്പെടുത്തിയതോടെ റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ എല്ലാ ബൈക്കുകളും എബിഎസ് നിലവാരത്തിലേക്ക് എത്തിയിരിക്കുകയാണ്. ബുള്ളറ്റ് 350, 350 ES മോഡലുകള്‍ മാത്രമാണ് റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ ഒറ്റ ചാനല്‍ എബിഎസ് സുരക്ഷയുള്ളത്. ബാക്കിയുള്ള എല്ലാ മോഡലുകളിലും ഇരട്ട ചാനല്‍ എബിഎസ് സംവിധാനമാണുള്ളത്.

എബിഎസ് കിട്ടി, ബുള്ളറ്റുകള്‍ക്ക് വില കൂടി — പുതുക്കിയ വില ഇങ്ങനെ

പുതിയ സുരക്ഷ ചട്ടങ്ങള്‍ പ്രകാരം 125 സിസിയില്‍ താഴെയുള്ള എല്ലാ ഇരുചക്ര വാഹനങ്ങളിലും സിബിഎസും 125 സിസിയില്‍ മുകളിലുള്ള ഇരുചക്ര വാഹനങ്ങളില്‍ എബിഎസും നിര്‍ബന്ധമാണ്. ഇത് ഇരട്ട ചാനല്‍ എബിഎസോ ഒറ്റ ചാനല്‍ എബിഎസോ ആവാം.

എബിഎസ് കിട്ടി, ബുള്ളറ്റുകള്‍ക്ക് വില കൂടി — പുതുക്കിയ വില ഇങ്ങനെ

എബിഎസ് നിലവാരത്തോടെ പരിഷ്‌കരിച്ചതോടെ റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ എല്ലാ ബൈക്കുകളുടെയും വിലയില്‍ വര്‍ധവുണ്ടായിരിക്കുകയാണ്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ പുതുക്കിയ നിരക്ക് താഴെ നല്‍കുന്നു.

Bike Price With Effect From April
Royal Enfield Bullet 350 Rs 1.21 Lakh

Royal Enfield Bullet 350 ES Rs 1.35 Lakh

Royal EnfieldClassic 350 Rs 1.53 Lakh

Royal EnfieldClassic 350 CS Rs 1.63 Lakh

Royal EnfieldThunderbird 350 Rs 1.56 Lakh

Royal EnfieldBullet Trails 350 Rs 1.62 Lakh

Royal EnfieldThunderbird X 350 Rs 1.63 Lakh

Royal EnfieldHimalayan Rs 1.82 Lakh

Royal EnfieldBullet 500 Rs 1.88 Lakh

Royal EnfieldClassic 500 Rs 2.01 Lakh

Royal EnfieldThunderbird X 500 Rs 2.06 Lakh

Royal EnfieldBullet Trails 500 Rs 2.07 Lakh

എബിഎസ് കിട്ടി, ബുള്ളറ്റുകള്‍ക്ക് വില കൂടി — പുതുക്കിയ വില ഇങ്ങനെ

ഇരട്ട ചാനല്‍ എബിഎസോട് കൂടി പരിഷ്‌കരിച്ച എന്‍ഫീല്‍ഡ് ബൈക്കുകളുടെ വിലയില്‍ 12,000 - 14,000 രൂപ വരെയും ഒറ്റ ചാനല്‍ എബിഎസുള്ള ബുള്ളറ്റ് 350, 350 ES മോഡലുകള്‍ക്ക് 4,500, 1,500 രൂപ എന്നിങ്ങനെയുമാണ് വില വര്‍ധിച്ചിരിക്കുന്നത്.

Most Read:വൈദ്യുത വാഹന വിപണി പിടിക്കാന്‍ എംജി eZS

എബിഎസ് കിട്ടി, ബുള്ളറ്റുകള്‍ക്ക് വില കൂടി — പുതുക്കിയ വില ഇങ്ങനെ

പുതുക്കിയ കണക്കനുസരിച്ച് ബുള്ളറ്റ് 350 -യ്ക്ക് 1.21 ലക്ഷം രൂപയാണ് വില. ബുള്ളറ്റ് 350 ES -ന് 1.35 ലക്ഷം രൂപയും. ഇന്ത്യയില്‍ വില്‍പ്പനയ്ക്കുള്ള റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളില്‍ ഏറ്റവും വില കുറഞ്ഞവയാണ് ഇവ.

എബിഎസ് കിട്ടി, ബുള്ളറ്റുകള്‍ക്ക് വില കൂടി — പുതുക്കിയ വില ഇങ്ങനെ

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350 -യ്ക്ക് 1.53 - 1.63 ലക്ഷം രൂപയും തണ്ടര്‍ബേര്‍ഡ് 350 -യ്ക്ക് 1.56 ലക്ഷം രൂപയും തണ്ടര്‍ബേര്‍ഡ് 350X -ന് 1.63 ലക്ഷം രൂപയും തണ്ടര്‍ബേര്‍ഡ് 500X-ന് 2.06 ലക്ഷം രൂപയുമാണ് വില.

എബിഎസ് കിട്ടി, ബുള്ളറ്റുകള്‍ക്ക് വില കൂടി — പുതുക്കിയ വില ഇങ്ങനെ

അടുത്തിടെ വിപണിയിലെത്തിയ ബുള്ളറ്റ് ട്രയല്‍സ് 350 ബൈക്കിന് 1.62 ലക്ഷം രൂപ വിലയാണ് വില. ഹിമാലയന്‍ മോഡലിന് 1.82 ലക്ഷം രൂപ വില വരുമ്പോള്‍, ബുള്ളറ്റ് 500, ക്ലാസിക്ക് 500, ട്രയല്‍സ് 500 എന്നിവയ്ക്ക് 2.01 - 2.11 ലക്ഷവും 2.07 ലക്ഷം രൂപയുമാണ് പട്ടികയില്‍ കാണിച്ചിരിക്കുന്നത്.

എബിഎസ് കിട്ടി, ബുള്ളറ്റുകള്‍ക്ക് വില കൂടി — പുതുക്കിയ വില ഇങ്ങനെ

ദില്ലി എക്‌സ്‌ഷോറൂം പ്രകാരമാണ് എല്ലാ വിലകളും. വിപണിയിലെത്തുമ്പോള്‍ തന്നെ ഇരട്ട ചാനല്‍ എബിഎസ് സംവിധാനമുള്ളത് കൊണ്ട് തന്നെ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Most Read:35,760 രൂപ പിഴ കുടിശ്ശികയുമായൊരു മഹീന്ദ്ര XUV500, പിടികൂടിയത് വാഹന പരിശോധനയ്ക്കിടെ

എബിഎസ് കിട്ടി, ബുള്ളറ്റുകള്‍ക്ക് വില കൂടി — പുതുക്കിയ വില ഇങ്ങനെ

ഇവയുടെ വിലയിലും മാറ്റങ്ങള്‍ വരുത്തിയിട്ടില്ല കമ്പനി. ബൈക്കുകളില്‍ എബിഎസ് സുരക്ഷ ഉള്‍പ്പെടുത്തുന്നത് റോഡപകട നിരക്ക് കുറയ്ക്കുന്നതിന് സഹായകമാവും.

Most Read Articles

Malayalam
English summary
updated price list of royal enfield bikes with abs: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X