'വലിയ' ബൈക്കുമായി റോയല്‍ എന്‍ഫീല്‍ഡ്

KX കോണ്‍സെപ്റ്റ്. ഇങ്ങനെയൊരു അവതാരത്തെ നിര്‍മ്മിച്ചിട്ടുണ്ടെന്ന കാര്യം അവസാനനിമിഷം വരെ റോയല്‍ എന്‍ഫീല്‍ഡ് രഹസ്യമാക്കി വെച്ചു. കഴിഞ്ഞവര്‍ഷം കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകളെ കാത്തിരുന്ന ആരാധകര്‍ക്ക് മുന്നില്‍ അപ്രതീക്ഷിതമായാണ് KX കോണ്‍സെപ്റ്റ് ബൈക്കിനെ കമ്പനി കൊണ്ടുവന്നത്. വലിയ ബൈക്കുകള്‍ നിര്‍മ്മിക്കാനും ഞങ്ങള്‍ക്ക് അറിയാം — KX കോണ്‍സെപ്റ്റിലൂടെ റോയല്‍ എന്‍ഫീല്‍ഡ് ഉറക്കെ പ്രഖ്യാപിച്ചു.

'വലിയ' ബൈക്കുമായി റോയല്‍ എന്‍ഫീല്‍ഡ്

2018 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ നിറഞ്ഞ കൈയ്യടികളോടെ KX കോണ്‍സെപ്റ്റിനെ ബൈക്ക് പ്രേമികള്‍ എതിരേറ്റു. ഇപ്പോള്‍ 'വലിയ' ബൈക്കുമായി തായ്‌ലാന്‍ഡിലേക്കും പറന്നിറങ്ങിയിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. കരുതിയതുപോലെ 2019 ബാങ്കോക്ക് മോട്ടോര്‍ ഷോയിലും KX കോണ്‍സെപ്റ്റ് താരത്തിളക്കം നേടിയിരിക്കുന്നു.

'വലിയ' ബൈക്കുമായി റോയല്‍ എന്‍ഫീല്‍ഡ്

തായ്‌ലാന്‍ഡില്‍ അസംബ്ലിങ് ശാല പ്രവര്‍ത്തനക്ഷമമായതിന് പിന്നാലെയാണ് KX കോണ്‍സെപ്റ്റുമായുള്ള കമ്പനിയുടെ രംഗപ്രവേശം. റോയല്‍ എന്‍ഫീല്‍ഡ് ആവിഷ്‌കരിക്കുന്ന ബോബര്‍ ബൈക്കാണ് KX കോണ്‍സെപ്റ്റ്. ഇന്ത്യയിലും ബ്രിട്ടണിലുമായി മോഡലിന്റെ രൂപകല്‍പന നടന്നു.

Most Read: യാത്രകള്‍ക്കായി റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ബൈക്ക്, ട്രയല്‍സ് എഡിഷന്‍ വിപണിയില്‍

'വലിയ' ബൈക്കുമായി റോയല്‍ എന്‍ഫീല്‍ഡ്

കേവലം ആറുമാസം കൊണ്ടാണ് KX കോണ്‍സെപ്റ്റിനെ കമ്പനി നിര്‍മ്മിച്ചത്. 1938 -ല്‍ വില്‍പനയിലുണ്ടായിരുന്ന KX ബുള്ളറ്റാണ് പുതിയ കോണ്‍സെപ്റ്റിന് പ്രചോദനം. 1140 സിസി വി-ട്വിന്‍ എഞ്ചിന്‍ തുടിച്ച 1938 മോഡല്‍ KX ബുള്ളറ്റ് കമ്പനിയുടെ മറക്കാനാവാത്ത ഏടുകളില്‍ ഒന്നാണ്. ഇപ്പോള്‍ 836 സിസി വി-ട്വിന്‍ എഞ്ചിനാണ് KX കോണ്‍സെപ്റ്റിന്റെ ഹൃദയം.

'വലിയ' ബൈക്കുമായി റോയല്‍ എന്‍ഫീല്‍ഡ്

ഓയില്‍ കൂളിങ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. കരുത്തുത്പാദനം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വലുപ്പവും ശേഷിയും കണക്കിലെടുത്ത് ഏകദേശം 90 bhp കരുത്തു എഞ്ചിന്‍ സൃഷ്ടിക്കുമെന്നു പ്രതീക്ഷിക്കാം. ആറു സ്പീഡാണ് മോഡലിലെ ഗിയര്‍ബോക്സ്.

'വലിയ' ബൈക്കുമായി റോയല്‍ എന്‍ഫീല്‍ഡ്

നിയോ ക്ലാസിക്കല്‍, ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍ ശൈലികളുടെ മികവുറ്റ സമന്വയം ബൈക്കില്‍ കാണാം. താഴ്ന്നിറങ്ങുന്ന ബോബര്‍ ശൈലിയാണ് മോഡലിന്. മുന്നില്‍ വട്ടത്തിലുള്ള ഹെഡ്‌ലാമ്പ് ഒരുങ്ങുന്നു. ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളും ഇതില്‍ത്തന്നെ. അലൂമിനിയം നിര്‍മ്മിത ഗിര്‍ഡര്‍ ഫോര്‍ക്കുകള്‍, ഇരട്ട എക്‌സ്‌ഹോസ്റ്റ് കുഴലുകള്‍, തുകല്‍ പൊതിഞ്ഞ സീറ്റ്, ഹാന്‍ഡില്‍ബാര്‍ ഗ്രിപ്പ് തുടങ്ങിയ ഒട്ടനവധി സവിശേഷതകള്‍ ബൈക്കിലുണ്ട്.

'വലിയ' ബൈക്കുമായി റോയല്‍ എന്‍ഫീല്‍ഡ്

സ്വിങ്ആം ഒരുഭാഗത്തു മാത്രമെയുള്ളൂ. പിറകില്‍ മോണോഷോക്ക് യൂണിറ്റ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യും. വിപണിയിലെ മറ്റു ബോബര്‍ മോഡലുകളെ പോലെ വട്ടത്തിലുള്ള വലിയ ക്ലാസിക്ക് കണ്‍സോളും KX കോണ്‍സെപ്റ്റിന്റെ പ്രത്യേകതയാണ്. പക്ഷെ അനലോഗ് യൂണിറ്റല്ല കണ്‍സോള്‍; പൂര്‍ണ ഡിജിറ്റല്‍ ഡിസ്‌പ്ലേ തല്‍സ്ഥാനത്ത് ഇടംപിടിക്കുന്നു.

Most Read: ഏപ്രില്‍ മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധം

'വലിയ' ബൈക്കുമായി റോയല്‍ എന്‍ഫീല്‍ഡ്

ടാക്കോമീറ്റര്‍, സ്പീഡോമീറ്റര്‍ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ കണ്‍സോള്‍ വ്യക്തമാക്കും. ട്രിപ്പ് മീറ്ററിന്റെയും ചിത്രമിതുതന്നെ. ആധുനിക സൗകര്യങ്ങള്‍ക്ക് യാതൊരു കുറവും ബൈക്കിലില്ല. ജിപിഎസ്, ബ്ലുടൂത്ത്, ഹോട്‌സ്‌പോട് ഉള്‍പ്പെടുന്ന സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി KX കോണ്‍സെപ്റ്റില്‍ ലഭ്യമാണ്.

'വലിയ' ബൈക്കുമായി റോയല്‍ എന്‍ഫീല്‍ഡ്

ചുരുക്കത്തില്‍ റെട്രോ - മോഡേണ്‍ തത്വങ്ങളുടെ ഒത്തുച്ചേരല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോളിന്റെ പ്രായോഗികത വര്‍ധിപ്പിക്കുന്നു. കണ്‍സോള്‍ ഡിസ്‌പ്ലേ നിയന്ത്രിക്കാന്‍ ഇടത് ഹാന്‍ഡില്‍ബാറില്‍ പ്രത്യേക സ്വിച്ചുകളും കമ്പനി നല്‍കിയിട്ടുണ്ട്. എന്തായാലും രണ്ടു മുതല്‍ അഞ്ചു വര്‍ഷമെടുക്കും റോയല്‍ എന്‍ഫീല്‍ഡ് KX കോണ്‍സെപ്റ്റ് യാഥാര്‍ത്ഥ്യമാവാന്‍.

Most Read Articles

Malayalam
English summary
Royal Enfield KX Concept Debuts. Read in Malayalam.
Story first published: Friday, March 29, 2019, 9:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X