യമഹയെ തള്ളിമാറ്റി റോയല്‍ എന്‍ഫീല്‍ഡ് ആദ്യ അഞ്ചില്‍

2018 ബൈക്ക് വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ മികച്ച അഞ്ച് ബൈക്കുകളുടെ പട്ടികയിലൊന്നായി മാറിയിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. വില്‍പ്പന പട്ടികയില്‍ യമഹ മോട്ടോര്‍സിനെ പിന്തള്ളിയാണ് ബ്രിട്ടീഷ് പാരമ്പര്യമുള്ള ഈ ഐതിഹാസിക ബൈക്ക് ബ്രാന്‍ഡ് അഞ്ചാം സ്ഥാനം കൈയ്യടക്കിയത്.

യമഹയെ തള്ളിമാറ്റി റോയല്‍ എന്‍ഫീല്‍ഡ് ആദ്യ അഞ്ചില്‍

പോയ വര്‍ഷത്തെ വിപണിയില്‍ കാര്യമായ നേട്ടം ഉണ്ടാക്കാന്‍ റോയല്‍ എന്‍ഫീല്‍ഡിന് സാധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2017 -നെക്കാളും 11 ശതമാനം അധിക വളര്‍ച്ചയാണ് കമ്പനി കൈവരിച്ചിരിക്കുന്നത്.

യമഹയെ തള്ളിമാറ്റി റോയല്‍ എന്‍ഫീല്‍ഡ് ആദ്യ അഞ്ചില്‍

2017 -ല്‍ 7,52,880 യൂണിറ്റാണ് കമ്പനിയ്ക്ക് വില്‍ക്കാന്‍ സാധിച്ചതെങ്കില്‍ 2018 -ല്‍ ഇത് 8,37,669 യൂണിറ്റായി വര്‍ധിച്ചിട്ടുണ്ട്.

Most Read: സങ്കല്‍പ്പങ്ങള്‍ മാറുന്നു, ഗിന്നസ് റെക്കോര്‍ഡ് കുറിച്ച് ഇലക്ട്രിക് എസ്‌യുവി

യമഹയെ തള്ളിമാറ്റി റോയല്‍ എന്‍ഫീല്‍ഡ് ആദ്യ അഞ്ചില്‍

ഇവയില്‍ ഭൂരിഭാഗവും വിറ്റഴിഞ്ഞിരിക്കുന്നത് റോയല്‍ എന്‍ഫീല്‍ഡിന്റെ ക്‌ളാസിക്ക്, തണ്ടര്‍ബേര്‍ഡ് എക്‌സ്, ഹിമാലയന്‍ എന്നീ മോഡലുകളാണ്.

യമഹയെ തള്ളിമാറ്റി റോയല്‍ എന്‍ഫീല്‍ഡ് ആദ്യ അഞ്ചില്‍

ഇത് കൂടാതെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കമ്പനിയില്‍ നിന്നും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബൈക്ക് എന്ന ബഹുമതി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350 നേടിയിരിക്കുകയാണ്.

യമഹയെ തള്ളിമാറ്റി റോയല്‍ എന്‍ഫീല്‍ഡ് ആദ്യ അഞ്ചില്‍

പോയ വര്‍ഷം അവസാനത്തോടെയാണ് ആധുനിക ഇരട്ട സിലിണ്ടര്‍ ബൈക്കുകള്‍ കമ്പനി പുറത്തിറക്കിയത്. കഴിഞ്ഞ നവംബറിലാണ് റോയല്‍ എന്‍ഫീല്‍ഡ് പുതിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയെ വിപണിയിലെത്തിച്ചത്.

യമഹയെ തള്ളിമാറ്റി റോയല്‍ എന്‍ഫീല്‍ഡ് ആദ്യ അഞ്ചില്‍

വിപണിയിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യന്‍ ബൈക്ക് പ്രേമികള്‍ക്കിടയിലെ ഇഷ്ട മോഡലുകളാവാന്‍ ഇവയ്ക്കായി.

യമഹയെ തള്ളിമാറ്റി റോയല്‍ എന്‍ഫീല്‍ഡ് ആദ്യ അഞ്ചില്‍

കമ്പനിയുടെ ആകെ വില്‍പ്പനയില്‍ താരതമ്യേന ചെറിയ പങ്കാണ് ഇവ വഹിച്ചതെങ്കിലും വിപണിയിലെ സ്വാധീനം നിലനിര്‍ത്താന്‍ ഈ ബൈക്കുകള്‍ സഹായിച്ചിട്ടുണ്ട്.

Most Read: ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍

യമഹയെ തള്ളിമാറ്റി റോയല്‍ എന്‍ഫീല്‍ഡ് ആദ്യ അഞ്ചില്‍

650 സിസി ബൈക്കുകള്‍ വാഹന പ്രേമികള്‍ക്കിടയില്‍ ഇത്ര സ്വാധീനം ചെലുത്താനുള്ള കാരണം പോക്കറ്റിലൊതുങ്ങുന്ന വില ഇവയ്ക്കുള്ളതു കൊണ്ടാണ്. ഇന്റര്‍സെപ്റ്ററിന് 2.50 ലക്ഷം രൂപയും കോണ്ടിനെന്റല്‍ ജിടിയ്ക്ക് 2.65 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില.

യമഹയെ തള്ളിമാറ്റി റോയല്‍ എന്‍ഫീല്‍ഡ് ആദ്യ അഞ്ചില്‍

ഈ 650 ശ്രേണി ഇരട്ടകള്‍ വിലയ്ക്ക് തുല്യമായ പ്രകടനം തന്നെയാണ് കാഴ്ച വെയ്ക്കുന്നത്. 649 സിസി എയര്‍/ഓയില്‍ കൂളിംഗ് സമാന്തര ഇരട്ട എഞ്ചിനാണ് ഇവ രണ്ടിനുമുള്ളത്. ഇത് 47 bhp കരുത്തും 52 nm torque ഉം നല്‍കും.

യമഹയെ തള്ളിമാറ്റി റോയല്‍ എന്‍ഫീല്‍ഡ് ആദ്യ അഞ്ചില്‍

ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇവയ്ക്കുള്ളത്. സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയുമുണ്ട്.

സെയില്‍സ് പെര്‍ഫോമന്‍സിലേക്ക് തിരിച്ച് വന്നാല്‍, റോയല്‍ എന്‍ഫീല്‍ഡിന് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തിയത് ജാവ മോട്ടോര്‍സൈക്കിള്‍സാണ്.

യമഹയെ തള്ളിമാറ്റി റോയല്‍ എന്‍ഫീല്‍ഡ് ആദ്യ അഞ്ചില്‍

റോയല്‍ എന്‍ഫീല്‍ഡിന്റെ 650 ബൈക്കുകള്‍ പുറത്തിറക്കിയതിന് തൊട്ടു പിന്നാലെയാണ് ജാവ ബൈക്കുകളും വിപണിയിലെത്തിയത്. ഏതായാലും ചെക്ക് പാരമ്പര്യമുള്ള ജാവ ഒരിക്കലും തങ്ങള്‍ക്കൊരു വെല്ലുവിളി ആവില്ലെന്നാണ് എന്‍ഫീല്‍ഡ് ആരാധരുടെ അവകാശവാദം.

Source: ET Auto

Most Read Articles

Malayalam
English summary
Royal Enfield Is Now One Among The Top-Five Bike Brands In India: read in malayalam
Story first published: Wednesday, January 30, 2019, 18:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X