സങ്കല്‍പ്പങ്ങള്‍ മാറുന്നു, ഗിന്നസ് റെക്കോര്‍ഡ് കുറിച്ച് ഇലക്ട്രിക് എസ്‌യുവി

ലോകത്തെ വാഹനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉയരം കീഴടക്കുന്ന വൈദ്യുത കാറെന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇനി നിയോ ES8 ന് സ്വന്തം. സമുദ്രനിരപ്പില്‍ നിന്നും 5,715.28 മീറ്റര്‍ (18,751 അടി) ഉയരത്തിലുള്ള ടിബറ്റിലെ പുരോഗ് കംഗ്രി മഞ്ഞുമല കീഴടക്കിയാണ് നിയോ ES8 ഗി്ന്നസ് റെക്കോര്‍ഡ് നേടിയെടുത്തത്.

സങ്കല്‍പ്പങ്ങള്‍ മാറുന്നു, ഗിന്നസ് റെക്കോര്‍ഡ് കുറിച്ച് ഇലക്ട്രിക് എസ്‌യുവി

ചൈനയില്‍ നിന്നുള്ള ചെന്‍ ഹെയി ആണ് കാറോടിച്ചിരുന്നത്. 2018 സെപ്റ്റംബര്‍ 24 -നാണ് റെക്കോര്‍ഡിന് ആസ്പദമായ സംഭവം നടന്നതെങ്കിലും അടുത്തിടെയാണ് ഔദ്യോഗികമായി ഗിന്നസ് ഇത് അംഗീകരിച്ചത്.

സങ്കല്‍പ്പങ്ങള്‍ മാറുന്നു, ഗിന്നസ് റെക്കോര്‍ഡ് കുറിച്ച് ഇലക്ട്രിക് എസ്‌യുവി

മൈനസ് അഞ്ച് ഡിഗ്രിയ്ക്കടുത്തുള്ള കാലാവസ്ഥയോട് മല്ലിട്ടാണ് നിയോ ES8 ഇലക്ട്രിക് കാര്‍ ഈ നേട്ടം കരസ്ഥമാക്കിയത്.

Most Read: ഇതാ ലോകത്തെ ഏറ്റവും ചെറിയ മാരുതി ജിപ്‌സി - വീഡിയോ

സങ്കല്‍പ്പങ്ങള്‍ മാറുന്നു, ഗിന്നസ് റെക്കോര്‍ഡ് കുറിച്ച് ഇലക്ട്രിക് എസ്‌യുവി

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ നിയോ, പ്രധാനമായും ഇലക്ട്രിക് എസ്‌യുവി വാഹനങ്ങളുടെ പ്രായോഗികതയും ശേഷിയും തുറന്നുകാട്ടാന്‍ വേണ്ടിയാണ് ഈ ഗിന്നസ് റെക്കോര്‍ഡ് ശ്രമം നടത്തിയത്.

സങ്കല്‍പ്പങ്ങള്‍ മാറുന്നു, ഗിന്നസ് റെക്കോര്‍ഡ് കുറിച്ച് ഇലക്ട്രിക് എസ്‌യുവി

ഉയര്‍ന്ന പ്രദേശങ്ങളിലും കൊടും തണുപ്പുള്ള കാലാവസ്ഥയില്‍ പോലും വാഹനം കീഴടങ്ങില്ലെന്ന കമ്പനിയുടെ വാദത്തിന് കരുത്തേകുന്നതാണ് ഈ ശ്രമം.

സങ്കല്‍പ്പങ്ങള്‍ മാറുന്നു, ഗിന്നസ് റെക്കോര്‍ഡ് കുറിച്ച് ഇലക്ട്രിക് എസ്‌യുവി

കമ്പനിയുടെ വാദം മാറ്റി നിര്‍ത്തിയാല്‍ ഈ ശ്രമത്തിലൂടെ മറ്റൊന്ന് കൂടിയാണ് നിയോ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത്, അതായത് പരമ്പരാഗത പെട്രോള്‍ - ഡീസല്‍ വാഹനങ്ങളെക്കാള്‍ കാര്യക്ഷമതയുള്ളവയാണ് ഇലക്ട്രിക് കാറുകള്‍ എന്നതാണിത്.

സങ്കല്‍പ്പങ്ങള്‍ മാറുന്നു, ഗിന്നസ് റെക്കോര്‍ഡ് കുറിച്ച് ഇലക്ട്രിക് എസ്‌യുവി

ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാനായി ഗിന്നസ് റെക്കോര്‍ഡ് ശ്രമം നടത്തിയ വഴിയില്‍ ഉടനീളം ഈ സംഘം ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിരുന്നു.

സങ്കല്‍പ്പങ്ങള്‍ മാറുന്നു, ഗിന്നസ് റെക്കോര്‍ഡ് കുറിച്ച് ഇലക്ട്രിക് എസ്‌യുവി

ഇതോടെ പുരോഗ് കംഗ്രിയിലെത്തുന്ന ആദ്യ ഇലക്ട്രിക് കാറായി മാറിയിരിക്കുകയാണ് നിയോ ES8. ഒരൊറ്റ മോഡിഫിക്കേഷന്‍ പോലും നടത്താതെയാണ് നിയോ ES8 ഈ നേട്ടം കൊയ്തത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

സങ്കല്‍പ്പങ്ങള്‍ മാറുന്നു, ഗിന്നസ് റെക്കോര്‍ഡ് കുറിച്ച് ഇലക്ട്രിക് എസ്‌യുവി

ES8 ഇലക്ട്രിക് കാറായത് കൊണ്ട് തന്നെ ഉയരം കൂടുന്നതിനനുസരിച്ച് എയര്‍ പ്രഷര്‍ മാറ്റണമെന്ന പ്രശ്‌നം ഉദിക്കുന്നില്ല താനും. ടിബറ്റില്‍ സ്ഥിതി ചെയ്യുന്ന പുരോഗ് കംഗ്രി, ഉത്തര - ദക്ഷിണ ധ്രുവങ്ങള്‍ കഴിഞ്ഞാല്‍പ്പിന്നെ ലോകത്തെ ഏറ്റവും വലിയ മഞ്ഞുമലയാണ്.

സങ്കല്‍പ്പങ്ങള്‍ മാറുന്നു, ഗിന്നസ് റെക്കോര്‍ഡ് കുറിച്ച് ഇലക്ട്രിക് എസ്‌യുവി

ഇതിന്റെ മൊത്ത ഭാഗത്തിന്റെ 422 ചതുരശ്ര കിലോമീറ്ററും ഐസ് പാളികള്‍ കൊണ്ട് നിറഞ്ഞതാണ്. മഞ്ഞുമലകളും തടാകങ്ങളും മരുഭൂമികളും കൊണ്ട് നിറഞ്ഞ പ്രദേശമാണ് പുരോഗ് കംഗ്രി.

Most Read: മഹീന്ദ്ര XUV300 എസ്‌യുവിയുടെ മൈലേജ് വിവരങ്ങള്‍ പുറത്ത്

സങ്കല്‍പ്പങ്ങള്‍ മാറുന്നു, ഗിന്നസ് റെക്കോര്‍ഡ് കുറിച്ച് ഇലക്ട്രിക് എസ്‌യുവി

എന്നാല്‍ ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സഞ്ചരിച്ച കാര്‍ എന്ന ഗിന്നസ് റെക്കോര്‍ഡ് നിലനിര്‍ത്തുന്നത് ചിലിയില്‍ നിന്നാണ്.

സങ്കല്‍പ്പങ്ങള്‍ മാറുന്നു, ഗിന്നസ് റെക്കോര്‍ഡ് കുറിച്ച് ഇലക്ട്രിക് എസ്‌യുവി

2007 -ല്‍ ചിലി സ്വദേശികളായ ഗോണ്‍സേല്‍സ് ബ്രോവോയും എഡ്വാര്‍ഡോ കാനലാസുമാണ് ഈ റെക്കോര്‍ഡിനുടമകള്‍. പരിഷ്‌കരിച്ച സുസുക്കി സാമുറായി ഉപയോഗിച്ചാണ് ഇവര്‍ 6,688 മീറ്റര്‍ ഉയരത്തിലേക്ക് കുതിച്ചത്. ചിലിയിലെ തന്നെ ഓജോസ് ഡെല്‍ സാലഡോ വോള്‍ക്കാനോയാണ് ഇവര്‍ ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിക്കാനായി തിരഞ്ഞെടുത്തത്.

Source: Guinness World Records

More from DriveSpark

Article Published On: Wednesday, January 30, 2019, 12:47 [IST]
English summary
Electric Car Climbs Up An Altitude Of 5,000 Metres To Set A New Guinness World Record: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X