മഹീന്ദ്ര XUV300 എസ്‌യുവിയുടെ മൈലേജ് വിവരങ്ങള്‍ പുറത്ത്
മഹീന്ദ്ര XUV300 വില്‍പ്പനയ്ക്കു വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എസ്‌യുവിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. ARAI ടെസ്റ്റില്‍ 17 കിലോമീറ്റര്‍ മൈലേജ്് പുതിയ XUV300 പെട്രോള്‍ മോഡല്‍ കാഴ്ച്ചവെച്ചെന്ന് റിപ്പോര്‍ട്ട്. ഡീസല്‍ പതിപ്പ് കുറിച്ചതാകട്ടെ 20 കിലോമീറ്റര്‍ മൈലേജും. അതായത് ടാറ്റ നെക്‌സോണിനും ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിനും സമാനമായ ഇന്ധനക്ഷമത XUV300 പെട്രോള്‍ അവകാശപ്പെടും.

ഡീസല്‍ പതിപ്പിലേക്ക് വരുമ്പോള്‍ എതിരാളികള്‍ക്ക് പിന്നിലാണ് പുതിയ മഹീന്ദ്ര എസ്‌യുവി. യഥാക്രമം 21.5 കിലോമീറ്റര്‍, 24.3 കിലോമീറ്റര്‍ മൈലേജ് സംഖ്യകളാണ് ടാറ്റ നെക്‌സോണ്‍, മാരുതി ബ്രെസ്സ ഡീസല്‍ മോഡലുകള്‍ കുറിക്കുന്നത്. ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഡീസലിനുമുണ്ട് 23 കിലോമീറ്റര്‍ ഇന്ധനക്ഷമത.

അതേസമയം ശ്രേണിയില്‍ ഏറ്റവും കരുത്തന്‍ ഡീസല്‍ എസ്‌യുവിയായിരിക്കും മഹീന്ദ്ര XUV300. ഇക്കാര്യത്തില്‍ മഹീന്ദ്ര അവകാശം ഉന്നയിച്ചു കഴിഞ്ഞു. മറാസോ എംപിവിയിലെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ XUV300 -യിലും തുടിക്കും. 121 bhp കരുത്തും 320 Nm torque ഉം കുറിക്കാന്‍ എഞ്ചിന് ശേഷിയുണ്ട്.

135 bhp കരുത്ത് സൃഷ്ടിക്കാന്‍ കഴിവുള്ള 1.2 ലിറ്റര്‍ ടര്‍ബ്ബോ എഞ്ചിനും XUV300 -യ്ക്ക് ലഭിക്കും. 200 Nm torque ഓളം പെട്രോള്‍ എഞ്ചിന്‍ അവകാശപ്പെടുമെന്നാണ് വിവരം. ആദ്യവരവില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രം എസ്‌യുവിയില്‍ പ്രതീക്ഷിച്ചാല്‍ മതി. പിന്നീടൊരു ഘട്ടത്തില്‍ മാത്രമെ ഓട്ടോമാറ്റിക് പതിപ്പിനെ കുറിച്ച് കമ്പനി ചിന്തിക്കുകയുള്ളൂ.

XUV300 മോഡലുകള്‍ മുഴുവന്‍ മുന്‍ വീല്‍ ഡ്രൈവ് സംവിധാനമാകും പങ്കിടുക. ഓപ്ഷനല്‍ വ്യവസ്ഥയില്‍ പോലും ഓള്‍ വീല്‍ ഡ്രൈവ് പതിപ്പ് XUV300 -യില്‍ വരില്ല. ഇരട്ട എയര്‍ബാഗുകള്‍, നാലു ടയറുകളിലും ഡിസ്‌ക്ക് ബ്രേക്ക്, ആറു സ്പീഡ് ഗിയര്‍ബോക്സ്, എല്‍ഇഡി ടെയില്‍ലാമ്പ്, നാലു പവര്‍ വിന്‍ഡോ എന്നീ സവിശേഷതകള്‍ വകഭേദങ്ങള്‍ക്ക് മുഴുവനുണ്ട്.

അതേസമയം ഏറ്റവും ഉയര്‍ന്ന XUV300 വകഭേദം മുന്‍ പാര്‍ക്കിംഗ് സെന്‍സറുകളും ഇരട്ട സോണുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളും കൂടുതല്‍ അവകാശപ്പെടും. ശ്രേണിയിലെതന്നെ ആദ്യ ഫീച്ചറുകളാണിത്. ഇതിനുപുറമെ ഏഴു എയര്‍ബാഗുകളും പാനരോമിക് സണ്‍റൂഫും ഉയര്‍ന്ന XUV300 വകഭേദത്തിന്റെ മാത്രം വിശേഷങ്ങളില്‍പ്പെടും.

നേരത്തെ പ്രാരംഭ XUV300 മോഡലിനെ ക്യാമറ പകര്‍ത്തിയിരുന്നു. സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യത്തില്‍ വലിയ പിശുക്ക് കമ്പനി കാട്ടിയിട്ടില്ല. 2-DIN ഓഡിയോ സംവിധാനം, മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേയുള്ള ഇന്‍സ്ട്രമെന്റ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, യുഎസ്ബി ചാര്‍ജ്ജിംഗ് പോര്‍ട്ടുകള്‍, ടാക്കോമീറ്റര്‍ തുടങ്ങിയവയെല്ലാം പ്രാരംഭ മോഡലിലുണ്ട്.

W4, W6, W8, W8(O) എന്നിങ്ങനെ നാലു വകഭേദങ്ങളാണ് മോഡലില്‍ അണിനിരക്കുക. കമ്പനിയുടെ ചകാന്‍ ശാല XUV300 -യുടെ ഉത്പാദനത്തിന് നേതൃത്വം നല്‍കും. KUV100, XUV500 എന്നീ മോണോകോഖ് എസ്‌യുവികളും ചകാന്‍ ശാലയില്‍ നിന്നാണ് പുറത്തുവരുന്നത്.

ആധാരം ടിവോലിയാണെങ്കിലും രൂപഭാവത്തില്‍ വ്യത്യസ്തമായ ശൈലി XUV300 പിന്തുടരും. രാജ്യമെങ്ങമുള്ള മഹീന്ദ്ര ഡീലര്‍ഷിപ്പുകളില്‍ XUV300 -യ്ക്കായുള്ള ബുക്കിംഗ് തുടരുകയാണ്. ബുക്കിംഗ് തുക 20,000 രൂപ. ഇന്ത്യന്‍ വിണിയില്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, ടാറ്റ നെക്‌സോണ്‍, മാരുതി വിറ്റാര ബ്രെസ്സ തുടങ്ങിയ മോഡലുകളുമായാണ് XUV300 -യുടെ മത്സരം.
Source: Autocar India


Click it and Unblock the Notifications








