ടിവിഎസ് റേഡിയോണിന് പുതിയ രണ്ട് നിറങ്ങള്‍ കൂടി, വില 50,070 രൂപ

പ്രാരംഭ 110 സിസി ബൈക്കായ റേഡിയോണിലേക്ക് രണ്ട് പുത്തന്‍ നിറപ്പതിപ്പുകള്‍ കൂടി ചേര്‍ത്തിരിക്കുകയാണ് ബൈക്ക് നിര്‍മ്മാതാക്കളായ ടിവിഎസ്. വോള്‍ക്കാനോ റെഡ്, ടൈറ്റാനിയം ഗ്രെയ് എന്നീ നിറപ്പതിപ്പുകളില്‍ കൂടി ടിവിഎസ് റേഡിയോണ്‍ ഇനി മുതല്‍ ലഭ്യമാവും. 50,070 രൂപയാണ് ദില്ലി എക്‌സ്‌ഷോറൂമില്‍ ഈ പ്രാരംഭ മോഡല്‍ ബൈക്കിന്റെ വില.

ടിവിഎസ് റേഡിയോണിന് പുതിയ രണ്ട് നിറങ്ങള്‍ കൂടി, വില 50,070 രൂപ

പുതിയ രണ്ട് നിറങ്ങളില്‍ കൂടാതെ വൈറ്റ്, ബ്ലാക്ക്, ബീജ്, പര്‍പ്പിള്‍ എന്നീ പെയിന്റ് സ്‌കീമുകളില്‍ കൂടി റേഡിയോണ്‍ ലഭ്യമാണ്. 110 സിസി കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയില്‍ ഹീറോ സ്‌പ്ലെന്‍ഡര്‍, ഹോണ്ട ലിവോ എന്നിവര്‍ക്കുള്ള കനത്ത വെല്ലുവളിയാണ് ടിവിഎസ് റേഡിയോണ്‍.

ടിവിഎസ് റേഡിയോണിന് പുതിയ രണ്ട് നിറങ്ങള്‍ കൂടി, വില 50,070 രൂപ

109.7 സിസി ശേഷിയുള്ള ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് റേഡിയോണിന്റെ ഹൃദയം. ഇത് 7,500 rpm -ല്‍ 9.5 bhp കരുത്തും 5,000 rpm -ല്‍ 8.7 Nm torque ഉം പരമാവധി സൃഷ്ടിക്കും. ലിറ്ററിന് 69.3 കിലോമീറ്റര്‍ മൈലേജാണ് റേഡിയോണ്‍ നല്‍കുന്നത്.

Most Read:ഫോര്‍ഡ് - മഹീന്ദ്ര കൂട്ടുകെട്ടില്‍ നിന്നും പുതിയ ആസ്‌പൈര്‍ ഇലക്ട്രിക് വരുന്നൂ

ടിവിഎസ് റേഡിയോണിന് പുതിയ രണ്ട് നിറങ്ങള്‍ കൂടി, വില 50,070 രൂപ

പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 8.34 സെക്കന്‍ഡുകള്‍ മാത്രം മതി റേഡിയോണിന്. സിങ്ക് ബ്രേക്കിംഗ് സാങ്കേതികതയോടെയുള്ള 18 ഇഞ്ച് അലോയ് വീലുകളാണ് ടിവിഎസ് റേഡിയോണിനുള്ളത്.

ടിവിഎസ് റേഡിയോണിന് പുതിയ രണ്ട് നിറങ്ങള്‍ കൂടി, വില 50,070 രൂപ

ഇത് ബൈക്ക് തെന്നിമാറാനുള്ള സാധ്യത കുറയ്ക്കുന്നതിലൂടെ റൈഡറുടെ സുരക്ഷ ഉറപ്പുവരുത്തുന്നു.

ടിവിഎസ് റേഡിയോണിന് പുതിയ രണ്ട് നിറങ്ങള്‍ കൂടി, വില 50,070 രൂപ

ഡിജിറ്റല്‍ ഇന്‍സ്ട്രമന്റ് പാനല്‍, 3D ക്രോം ലോഗോ, സെല്‍ഫ് സ്റ്റാര്‍ട്ട്, യുഎസ്ബി ചാര്‍ജിംഗ് സ്ലോട്ട്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, ഡെയ് ടൈം റണ്ണിംഗ് ലൈറ്റോടും ക്രോം ബെസലോടും കൂടിയുള്ള ഹെഡ്‌ലാമ്പ് എന്നിവയാണ് ടിവിഎസ് റേഡിയോണിലെ മറ്റു സവിശേഷതകള്‍.

Most Read:ആരും കൊതിക്കും കറുപ്പഴകുള്ള ഈ ഹാരിയര്‍ കണ്ടാല്‍ - വീഡിയോ

ടിവിഎസ് റേഡിയോണിന് പുതിയ രണ്ട് നിറങ്ങള്‍ കൂടി, വില 50,070 രൂപ

180 mm ഗ്രൗണ്ട് ക്ലിയറന്‍സും 1265 mm വീല്‍ബേസും ശ്രേണിയില്‍ റേഡിയോണിന് മുന്‍തൂക്കം നല്‍കുന്നു. 110 സിസി കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയില്‍ തന്നെ ഏറ്റവും വലിയ സീറ്റാണ് റേഡിയോണ്‍ അവകാശപ്പെടുന്നത്. മുന്നില്‍ ടെലിസ്‌കോപ്പിക്ക് ഫോര്‍ക്കുകലും പിന്നില്‍ അഞ്ച് തരത്തില്‍ ക്രമീകരിക്കാവുന്ന ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ നിറവേറ്റും.

Most Read Articles

Malayalam
കൂടുതല്‍... #ടിവിഎസ് #tvs motor
English summary
TVS Radeon Gets Two New Colour Variants: read in malayalam
Story first published: Friday, May 10, 2019, 10:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X