ഫോര്‍ഡ് – മഹീന്ദ്ര കൂട്ടുകെട്ടില്‍ നിന്നും പുതിയ ആസ്‌പൈര്‍ ഇലക്ട്രിക് വരുന്നൂ

സഹകരണം മെച്ചപ്പെടുത്തി പുതുതലമുറ കാറുകള്‍ ഒരുമിച്ച് നിര്‍മ്മിക്കുമെന്ന് ഫോര്‍ഡും മഹീന്ദ്രയും പ്രഖ്യാപിച്ചിട്ടുണ്ട്. മഹീന്ദ്രയുടെ പവര്‍ട്രെയിന്‍ ഉപയോഗിച്ച് പുതിയ എസ്‌യുവി അണിയറയില്‍ ഒരുങ്ങവെ, കൂട്ടുകെട്ടില്‍ നിന്നും ആദ്യ കാര്‍ ഉത്പാദന സജ്ജമായെന്നാണ് വിവരം. ഫോര്‍ഡ് ആസ്‌പൈറിന്റെ വൈദ്യുത പതിപ്പായിരിക്കും സംയുക്ത സംരഭത്തില്‍ നിന്നും ആദ്യം പുറത്തിറങ്ങുക.

ഫോര്‍ഡ് — മഹീന്ദ്ര കൂട്ടുകെട്ടില്‍ നിന്നും പുതിയ ആസ്‌പൈര്‍ ഇലക്ട്രിക്ക് വരുന്നൂ

റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യാന്തര വിപണിയിലുള്ള ആസ്‌പൈര്‍ ലോങ് വീല്‍ ബേസ് പതിപ്പിനെ അടിസ്ഥാനപ്പെടുത്തി വൈദ്യുത മോഡല്‍ ഇവിടെ അവതരിക്കും. നീളം നാലു മീറ്ററില്‍ത്താഴെയാണെങ്കില്‍ മാത്രമേ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന നിബന്ധന വൈദ്യുത വാഹനങ്ങള്‍ക്കില്ല. നിലവില്‍ ഫോര്‍ഡ് ഇന്ത്യയാണ് ആസ്‌പൈര്‍ ലോങ് വീല്‍ ബേസ് പതിപ്പിനെ വിദേശ രാജ്യങ്ങളിലേക്ക് നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുന്നത്.

ഫോര്‍ഡ് — മഹീന്ദ്ര കൂട്ടുകെട്ടില്‍ നിന്നും പുതിയ ആസ്‌പൈര്‍ ഇലക്ട്രിക്ക് വരുന്നൂ

കാറിന് നാലു മീറ്ററില്‍ കൂടുതലാണ് നീളമെങ്കില്‍ ഉയര്‍ന്ന നികുതി ഇന്ത്യയില്‍ അടയ്‌ക്കേണ്ടതായുണ്ട്. നിലവില്‍ വൈദ്യുത കാറുകള്‍ക്ക് മുന്നില്‍ ഇത്തരമൊരു പ്രതിസന്ധിയില്ല. ഈ അവസരം പൂര്‍ണ്ണമായി വിനിയോഗിക്കാനാണ് മഹീന്ദ്രയുടെയും ഫോര്‍ഡിന്റെയും തീരുമാനം. ഇപ്പോഴുള്ള ആസ്‌പൈറിനെക്കാള്‍ ക്യാബിന്‍ വിശാലത ലോങ് വീല്‍ ബേസ് മോഡല്‍ അവകാശപ്പെടും.

Most Read: സ്‌കോഡ ഡീലര്‍ഷിപ്പ് നല്‍കിയത് 3 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്, 200 രൂപയ്ക്ക് കാര്‍ ശരിയാക്കി ഉടമ

ഫോര്‍ഡ് — മഹീന്ദ്ര കൂട്ടുകെട്ടില്‍ നിന്നും പുതിയ ആസ്‌പൈര്‍ ഇലക്ട്രിക്ക് വരുന്നൂ

ഡ്രൈവിങ് റേഞ്ച് കൂടിയ ഉയര്‍ന്ന ശേഷിയുള്ള ബാറ്ററി സംവിധാനം ഘടിപ്പിക്കാന്‍ ലോങ് വീല്‍ ബേസ് പതിപ്പാണ് അനുയോജ്യവും. പുതിയ കൂട്ടുകെട്ടിന്റെ അടിസ്ഥാനത്തില്‍ മഹീന്ദ്രയുടെ പവര്‍ട്രെയിനാണ് ആസ്‌പൈര്‍ ഇലക്ട്രിക് ഉപയോഗിക്കുന്നത്. 380V ശേഷിയുള്ള ലിഥിയം അയോണ്‍ ബാറ്ററി സംവിധാനം കാറില്‍ ഒരുങ്ങുമെന്ന് സൂചനയുണ്ട്. 67 bhp കരുത്തുത്പാദനം വൈദ്യുത മോട്ടോറില്‍ പ്രതീക്ഷിക്കാം.

ഫോര്‍ഡ് — മഹീന്ദ്ര കൂട്ടുകെട്ടില്‍ നിന്നും പുതിയ ആസ്‌പൈര്‍ ഇലക്ട്രിക്ക് വരുന്നൂ

ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്റര്‍ ദൂരമോടാന്‍ ആസ്‌പൈര്‍ ഇലക്ട്രിക്കിന് കഴിയുമെന്നാണ് വിവരം. മണിക്കൂറില്‍ 110 കിലോമീറ്ററായിരിക്കും പരമാവധി വേഗം. ആകാരയളവ് പരിശോധിച്ചാല്‍ 4,254 mm നീളവും 1,695 mm വീതിയും 1,525 mm ഉയരവും ആസ്‌പൈര്‍ ലോങ് വീല്‍ ബേസ് പതിപ്പിനുണ്ട്.

Most Read: ലിമിറ്റഡ് എഡിഷനെന്നും പറഞ്ഞ് ഡീലര്‍ഷിപ്പ് വഞ്ചിച്ചു, ഉടമയ്ക്ക് പുതിയ കാര്‍ നല്‍കി സ്‌കോഡ

ഫോര്‍ഡ് — മഹീന്ദ്ര കൂട്ടുകെട്ടില്‍ നിന്നും പുതിയ ആസ്‌പൈര്‍ ഇലക്ട്രിക്ക് വരുന്നൂ

445 ലിറ്റര്‍ ബൂട്ട് ശേഷിയുണ്ടെങ്കിലും വൈദ്യുത പതിപ്പില്‍ ഏറിയ പങ്കും ബാറ്ററി സംവിധാനം കൈയ്യടക്കും. ഈ വര്‍ഷാവസാനം അല്ലെങ്കില്‍ അടുത്തവര്‍ഷം ആദ്യപാദം മോഡലിനെ വിപണിയില്‍ പ്രതീക്ഷിക്കാം. പവര്‍ട്രെയിന്‍ പങ്കിടുന്ന പശ്ചാത്തലത്തില്‍ ആസ്‌പൈര്‍ ഇലക്ട്രിക്കിനെ റീബാഡ്ജ് ചെയ്ത് അവതരിപ്പിക്കാനുള്ള സാധ്യത മഹീന്ദ്രയും തേടുന്നുണ്ട്.

Source: Autocar India

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Aspire Electric Sedan To Be Powered By Mahindra Electric Drivetrain. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X